ഇവടപ്പാതിയും മിഥുനപ്പാതിയുമെല്ലാം അലസമായി തീർത്ത് കള്ളകർക്കിടകത്തിലൂടെ പെയ്തിറങ്ങുന്ന ബാല്യത്തിലെ ഓർമ്മകളുടെ പെരുമഴക്കാലം ഓരോ വ്യക്തിയുടേയും ജീവിതത്തിൽ എന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിമിഷങ്ങളാണ്.
മഴ പെയ്തു തോർന്ന നിമിഷങ്ങളിലൂടെ കുഞ്ഞുന്നാളിലെ കളികൾ നൽകിയ ഊർജ്ജം വാർദ്ധക്യത്തിലും യൗവ്വനം നൽകുന്ന മനസ്സുകളിലൂടെയും സഞ്ചരിച്ചപ്പോൾ ഈ കാലഘട്ടത്തിലും കുഞ്ഞുങ്ങൾ മണ്ണറിഞ്ഞ്, മഴയറിഞ്ഞ് കളിച്ചുവളരേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവിലൂടെയാണ് പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനും കോട്ടയ്ക്കൽ അൽമാസിലെ സീനിയർ ഡോക്ടറുമായ അനൂപ് കെ. മഹിളാരത്നത്തോട് സംസാരിച്ചു തുടങ്ങിയത്.
ബുദ്ധിവികാസത്തിന്റെ കാലം
ഒരു വ്യക്തിയുടെ കുട്ടിക്കാലത്തുള്ള ആദ്യത്തെ കുറച്ച് വർഷങ്ങൾ തന്നെയാണ് അവരുടെ ഭാവിയിലെ ആരോഗ്യത്തെയും മറ്റ് ബുദ്ധി വികാസത്തെയും രൂപപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നത്.
ഗർഭാവസ്ഥയിൽ തുടങ്ങി ആദ്യത്തെ എട്ട് വയസ്സു വരേയ്ക്കും വളരെ വേഗത്തിൽ വളർച്ചയും വികാസവും പ്രാപിക്കുന്ന ഒരു അവയവമാണ് തലച്ചോറ്.
തലച്ചോറിന്റെ വളർച്ചയ്ക്ക് ജനിതകപരമായ ഘടകങ്ങളും പോഷകാഹാരങ്ങളും അത്യാവശ്യമാണെങ്കിലും അതുപോലെ തന്നെ പ്രധാനമാണ് പരിസരങ്ങളിൽ നിന്ന് നേടിയെടുക്കുന്ന പല അറിവുകളും.
നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ള കൃത്യമായ ഉത്തേജനം ലഭിക്കാത്ത ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച വളരെ മന്ദഗതിയിലായിരിക്കും നടക്കുക. ഈ ഉത്തേജനം പല രീതിയിലും ഒരു കുഞ്ഞിന് ലഭിക്കുന്നുണ്ട്. രക്ഷിതാക്കളുടെ വികാരപ്രകടനങ്ങൾ മുതൽ അവർ കേൾക്കുന്ന ശബ്ദങ്ങൾ, കാണുന്ന നിറങ്ങൾ, അവർ ഇന്ദ്രിയങ്ങളിലൂടെ തൊട്ടനുഭവിക്കുന്ന ഓരോ കാര്യങ്ങളും കുഞ്ഞിന്റെ തലച്ചോറുകളിലേക്ക് നൽകുന്ന സിഗ്നൽസിന് അടിസ്ഥാനമാക്കി വളരെ വേഗതയിൽ വളരുന്ന ഒരു തലച്ചോറാണ് കുട്ടികൾക്കുള്ളത്.
സുരക്ഷയെക്കുറിച്ചുള്ള വേവലാതി
കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള അമിതമായ വേവലാതിയിൽ പല രക്ഷിതാക്കളും കുട്ടകളെ പരിസരത്തോടടുപ്പിക്കുന്നതിൽ നിന്ന് അവരെ വിലയ്ക്കുന്നതായാണ് നമ്മൾ കണ്ടുവരുന്നത്.
മണ്ണിലോ, മഴയത്തോ കളിക്കുന്ന കുട്ടികളെ ഇന്ന് നമ്മൾ പലപ്പോഴും കാണാറില്ല. അതിനർത്ഥം കുട്ടികൾക്ക് അതിന് താൽപ്പര്യമില്ല എന്നതല്ല. പലപ്പോഴും അവരെ നിയന്ത്രിക്കുന്ന രക്ഷിതാക്കളുടെ അമിതമായ ആകാംക്ഷ അവരെ വീടിനുള്ളിൽ തന്നെ തളച്ചിടുകയാണ് ചെയ്യുന്നത്.
Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി