ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam|January 2025
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫാഷൻ ലോകത്തെ ചിത്രശലഭം

വസ്ത്രധാരണത്തിന് നേരേയുള്ള കണ്ണാടിയാണ് ഫാഷൻ ഡിസൈനർ. അനുഗൃഹീതയായ ഒരു ഫാഷൻ ഡിസൈനർക്ക് മാറിമറിയുന്ന ട്രെൻഡുകളും ഇഷ്ടാനിഷ്ടങ്ങളും നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാനാകും. ഫാഷൻ ഡിസൈൻ മേഖലയിൽ ഇന്ത്യയിലും വിദേശത്തുമായി കാൽനൂറ്റാണ്ടു കാലത്തെ അനുഭവസമ്പത്തിന് ഉടമയായ കൊച്ചിയിലെ നിത എബ്രഹാം അങ്ങനെയുള്ള ഫാഷൻ ഡിസൈനറാണ്. കൊച്ചിയുടെ ഐടി മേഖലയായ കാക്കനാട് കേന്ദ്രീകരിച്ച് നിത തുടക്കമിട്ട് ബൊട്ടീക്കാണ് "യാര ബൈ നിത.

നിലമ്പൂർ സ്വദേശിയായ നിത എബ്രഹാം വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച വ്യക്തിയാണ്. ജന്മസിദ്ധമായ കഴിവുകൾ അവരെ ഫാഷന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കാക്കനാട്ടെ സ്വന്തം സ്ഥാപനത്തിൽ തിരക്കുകൾക്കിടയിൽ “മഹിളാരത്നം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി നിത സംസാരിച്ചു.

വഴികാട്ടികളായി സഹോദരങ്ങൾ...

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദൈവഹിതം പോലെ ഓരോ വഴികാട്ടികളുണ്ടായിരുന്നു. അമ്മയും മുത്തശ്ശിയും നല്ല തുന്നൽക്കാരായിരുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിൽ വളർന്നതിനാൽ കുട്ടിക്കാലത്തേ തയ്യലിനോട് അഭിനിവേശമായിരുന്നു. എറണാകുളം സെന്റ് തെരേസാസിൽ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ സഹോദരി നിഷയാണ് നിതയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയതും ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒരുവർഷ ഡിപ്ളോമ കോഴ്സിന് ചേർക്കുന്നതും, "ഫാഷൻ ഡിസൈനറാകാൻ അനുഭവസമ്പത്തിനൊപ്പം പഠനവും ആവശ്യമാണ്. വെറുതെ ഒരു ബോട്ടിക്ക് ആർക്കും തുടങ്ങാം. എന്നാൽ തുണികളെപ്പറ്റി അറിവുണ്ടാകാൻ ഫാഷൻ കോഴ്സ് ആവശ്യമാണ്. ഒരു തുണി കണ്ടാൽ അത് സിന്തെറ്റിക്കാണോ, കോട്ടൺ ആണോ എന്നറിയാൻ ബേണിംഗ് ടെസ്റ്റ് ഉണ്ട്. ഇതൊക്കെ മനസ്സിലാക്കാൻ നല്ലൊരു ഫാഷൻ ഡിസൈനർ കോഴ്സ് ആവശ്യമാണ്..... നിത പറഞ്ഞു.

ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞയുടൻ ദൈവത്തിന്റെ അടുത്ത കരസ്പർശം സഹോദരൻ നിജു എബ്രഹാമിലൂടെയായിരുന്നു. റെഡിമെയ്ഡ് വസ്ത്രനിർമ്മാണ മേഖലയിലെ പ്രമുഖരായ പാലൈൻ കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകിയത് സഹോദരനാണ്. ഫാഷൻ ഡിസൈനറുടെ റോളാണ് നിത ആഗ്രഹിച്ചതെങ്കിലും കസ്റ്റമർക്കും ഫാഷൻ ഡിസൈനർക്കുമിടയിലെ കണ്ണിയായ മെർച്ചൻഡൈസറുടെ ചുമതലയാണ് കിട്ടിയത്.

Bu hikaye Mahilaratnam dergisinin January 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin January 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 dak  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 dak  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 dak  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 dak  |
January 2025
പുതുവർഷ പുതുരുചി
Mahilaratnam

പുതുവർഷ പുതുരുചി

\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.

time-read
1 min  |
January 2025
മാറ്റങ്ങളുടെ ലോകം
Mahilaratnam

മാറ്റങ്ങളുടെ ലോകം

സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.

time-read
1 min  |
January 2025
വന്നു കണ്ടു കീഴടക്കി
Mahilaratnam

വന്നു കണ്ടു കീഴടക്കി

പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

time-read
2 dak  |
January 2025