മാംഗോ കേക്ക്, സ്പൈഡർ കേക്ക്, റെയിൻബോ കേക്ക്, മിറർ ഗ്ലേസ്, കിറ്റ്കാറ്റ് കേക്ക്, ബട്ടർ കേക്ക്, കേക്ക്, ബട്ടർസ്കോച്ച്, ടു പിസ്താചിയോ, ടയർ, കസ്റ്റമൈസ്ഡ് വൈറ്റ് ട്രഫിൾ, കാരറ്റ് കേക്ക്, ന്യൂട്ടി ബബിൾ കേക്ക്, കീ ബോർഡ് മ്യൂസിക് കേക്ക്, തീം കേക്ക്, പ്ലം കേക്ക്, മാർബിൾ കേക്ക്, പൈനാപ്പിൾ കേക്ക്, റെഡ് ഫിൾസ്, ചോക്ലേറ്റ് കേക്ക്, വാനില കേക്ക്, റെഡ് വെൽവറ്റ് കേക്ക്... എന്നിങ്ങനെ വിവിധ പേരുകളിലും വിവിധ രുചിയിലും ഷേപ്പിലും നിറങ്ങളിലും കേക്കുകൾ ഉണ്ടാക്കുകയാണ് രേഷ്മ.
ഈ പുതുമകൾ തന്നെയാണ് ആളുകളെ ആകർഷിക്കുന്നതും. ആലപ്പുഴയിൽ സൗത്ത് ആര്യാടുഭാഗത്ത് ആരുടെ ജന്മദിനം വന്നാലും വിവാഹം നടന്നാലും വിവാഹവാർഷികം വന്നാലും രേഷ്മയുടെ ഫോണിലൂടെ ഓർഡർ എത്തും. ഇതിനുമുമ്പ് ചെയ്തിട്ടുള്ള പല കേക്കുകളുടെയും ചിത്രങ്ങൾ കസ്റ്റമേഴ്സിനെ കാണിക്കാൻ ഇപ്പോൾ വാട്ട്സ് ആപ്പും സഹായിക്കുന്നു.
ക്രിസ്തുമസ് കാലം അടുത്തുവരുന്നു. ക്രിസ്തുമസിന്റെ വരവോടെ രേഷ്മയുടെ മനസ്സും ചിന്തകളും പുതിയ രുചിയും മധുരത്തിനുമായി തിരക്കുപിടിക്കുകയാണ്.
മൂന്നുവർഷം മുമ്പ് യാദൃച്ഛികമായിട്ടാണ് ലോകത്തേക്ക് വന്നതെന്ന് കേക്കുകളുടെ രേഷ്മ പറഞ്ഞു. പൊതുവേ കുക്കിംഗിനോട് എന്തെങ്കിലും താൽപര്യമുണ്ടായിരുന്നു. പുതിയ പുതിയ വിഭവങ്ങൾ വീട്ടിൽ പരീക്ഷണാടിസ്ഥാനത്തിലുണ്ടാക്കി വിജയം കണ്ടത്താറുണ്ടായിരുന്നു. വിവാഹത്തിനുശേഷം ഹസ്ബന്റ് മനുവിന്റെ ബർത്ത് ഡേ വന്നപ്പോൾ കേക്ക് സ്വന്തമായി ചെയ്യണമെന്നൊരു ആഗ്രഹം തോന്നി. ഒവൻ ഇല്ലായിരുന്നുവെങ്കിലും പ്രഷർകുക്കറിലൂടെ ഒരു വാനില സ്പോഞ്ച് കേക്കുണ്ടാക്കി നോക്കി. അത് വളരെ സക്സസായിരുന്നു. വീട്ടിൽ പലരും ആ കേക്ക് കഴിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് ഒരു ആത്മ ധൈര്യം പകർന്നുതന്നു. പിന്നീട് വീട്ടിലെ പല ആഘോഷങ്ങൾക്കും കേക്കുണ്ടാക്കാൻ തുടങ്ങി. ഓരോ കേക്കും ഓരോ പരീക്ഷണങ്ങൾ. എല്ലാം തന്നെ വിജയത്തിലെത്തിയപ്പോൾ ഹസ്ബന്റിന്റെ റിലേറ്റീവ്സും ഫ്രണ്ട്സും ഒക്കെ ഓർഡർ തരാൻ തുടങ്ങി.
Bu hikaye Mahilaratnam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin November 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി