
അർബുദം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗത്തിന്റെ സങ്കീർണത കൂട്ടുന്നത്.
ആരംഭഘട്ടത്തിലേ കാൻസർ ചില സൂചനകൾ തരും. ഓരോ കാൻസറിനും പ്രത്യേകമായ ലക്ഷണങ്ങൾ ഉണ്ട്. കൂടാതെ അർബുദങ്ങൾക്കു പൊതുവായുള്ള ലക്ഷണങ്ങളുമുണ്ട്.
പ്രത്യേകമായി പറയട്ടെ, ഇനി പറയുന്ന ലക്ഷണങ്ങൾ തീർച്ചയായും അർബുദലക്ഷണങ്ങളാണ് എന്നു ധരിക്കല്ലേ. ഇവയുണ്ടെന്നു കരുതി കാൻസറാണെന്ന് ഉറപ്പിക്കുകയും വേണ്ട. മറ്റു പല രോഗങ്ങളുടെ ലക്ഷണമായും ശരീരം ഇത്തരം സൂചനകൾ നൽകും.
നമ്മൾ ചെയ്യേണ്ടത് ശരീരം പറയുന്ന ഈ സൂചനകളെ തിരിച്ചറിഞ്ഞ് കാൻസർ അല്ല എന്നുറപ്പിക്കുകയാണ്. ഇതു നമുക്കു നാം നൽകുന്ന കരുതലാണ്.
കടുത്ത ക്ഷീണം
അർബുദമുള്ള 80 ശതമാനം പേർക്കും കടുത്ത ക്ഷീണം അനുഭവപ്പെടാം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഊർജമില്ലായ്മയുമാകാം കാരണം. സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്ന ക്ഷീണമല്ല ഇത്.
ഇരിക്കുന്നിടത്തു നിന്ന് എഴുന്നേക്കാൻ പോലും പ്രയാസം വരാം. എപ്പോഴും കിടക്കാൻ തോന്നുക, ചെറിയ വിശ്രമം കൊണ്ട് ആശ്വാസം തോന്നുമെങ്കിലും ക്ഷീണം മാറാതെയിരിക്കുക, ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാനാകാതെ വരിക എന്നിങ്ങനെ കടുത്ത ക്ഷീണമാകും അനുഭവപ്പെടുക.
ഉണങ്ങാത്ത മുറിവുകൾ, വ്രണങ്ങൾ
സ്തനാർബുദ ബാധിതരിലും തലയിലും കഴുത്തിലും കാൻസർ രോഗബാധ ഉള്ളവരിലും പൊതുവേ ഉണങ്ങാത്ത മുറിവുകളും വ്രണങ്ങളും കാണാം. രോഗം ശക്തി പ്രാപിക്കുന്നതനുസരിച്ചു ചെറിയ രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കി അവയെ അടച്ചു കളയുന്നു. തൽഫലമായി ആ ഭാഗത്തെ ചർമകോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരും. കോശങ്ങൾ നശിക്കും. ഇത് ഉണങ്ങാത്ത വ്രണങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു.
നാവിലോ കവിളിലോ ചുണ്ടിലോ വൃണങ്ങൾ ഏറെ നാൾ ഉണങ്ങാതെ നിന്നാലും ശ്രദ്ധിക്കണം. നാവിന്റെ വശങ്ങളിൽ വരുന്ന മുറിവുകൾ പ്രത്യേകിച്ചും.
Bu hikaye Vanitha dergisinin February 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin February 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി