CATEGORIES
Kategorien
ആസിഫും രജിഷയും വീണ്ടും ഒന്നിക്കുന്നു; ഇനി 'എല്ലാം ശരിയാകും'
ആസിഫ് അലിയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ' എല്ലാം ശരിയാകും' എന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ തുടങ്ങി.
ഒഎൻവി പുരസ്കാരം ഡോ. ലീലാവതിക്ക്
ഒഎൻവി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്.
ലെജൻഡ് ലെവൻഡോവ്
മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്ക്കാരം ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ ടക്കാർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്.
ഒരു ചന്തയും പൂട്ടില്ലെന്ന് പ്രധാനമന്ത്രി താങ്ങുവില തുടരും
പ്രധാനമന്ത്രിയുടെ ഉറപ്പ് തള്ളി കർഷകർ നിയമങ്ങൾ പിൻവലിച്ചേ തീരൂ
92,000 ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി
പ്യൂറസ് നദിക്കരയിൽ പതിനായിരകണക്കിന് ആമക്കുഞ്ഞുങ്ങൾ ഒരേസമയം വിരിഞ്ഞിറങ്ങുന്ന ദൃശ്യങ്ങൾ വന്യ ജീവി സംരക്ഷണ സൊസൈറ്റി പുറത്തുവിട്ടു. 92,000 തെക്കേ അമേരിക്ക ആമക്കുഞ്ഞുങ്ങളാണ് ആമസോൺ നദിയുടെ പോഷകനദിയായ പൂറസിന്റെ സംരക്ഷിതമേഖലയിൽ വിരിഞ്ഞിറങ്ങിയത്.
2021 ൽ കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ
പകർച്ചവ്യാധി മൂലമുണ്ടായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ പ്രാഫഷണലുകൾക്ക് അടുത്ത വർഷം പ്രതീക്ഷ നൽകുന്നതാണ്. 2021 ൽ 40% ഇന്ത്യൻ പ്രൊഫഷണലുകൾ പുതിയ ജോലികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ; കേസെടുത്തു
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളിൽ ജയ്ശീറാം' ബാനർ ഉയർത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ നഗരസഭ സെക്രട്ടറി രഘുരാമനും വി.കെ.ശ്രീകണ്ഠൻ എം.പിയും സി.പി.എമ്മും പരാതി നൽകിയിരുന്നു.
ലാ ലിഗയിൽ കുതിപ്പ് തുടർന്ന് ബാഴ്സ സോസിഡാഡിനെ വീഴ്ത്തി
സ്പാനിഷ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് ബാഴ്സലോണ. ഒന്നാം സ്ഥാനത്തുള്ള റയൽ സോസിഡാഡിനെ 2-1ന് തോൽപ്പിച്ചാണ് കറ്റാലൻസ് ഇന്നലെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.
പെനാൽറ്റി പാഴാക്കി റൊണാൾഡോ യുവന്റസിന് സമനില
ഇറ്റാലിയൻ സീരി എയിൽ യുവന്റസിനെ സമനിലയിൽ കുരുക്കി അറ്റ്ലാൻ .
ഇനി കങ്കാരുപ്പടയുടെ പേടിസ്വപ്നം
51 വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി കോലി
തൊടിയൂരിൽ ദമ്പതികൾ യു.ഡി.എഫ് മെമ്പറൻമാരായി
തൊടിയൂർ വിജയകുമാറും, ബിന്ദു വിജയകുമാറും
തത്കാലം നിർത്തിവച്ചുകൂടെ?
കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കുന്നത് നിർത്തിവച്ച് കൂടേയെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനം അറിയിക്കാം എന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് ടൂറിസം മേഖല പുത്തൻ ഉണർവിലേക്ക്..
കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിന്നും കര കയറി ടൂറിസം മേഖല. ക്രിസ്തുമസ് പുതുവത്സര സീസൺ വന്നതോടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ചന്ദ്രനിലെ പാറയും പൊടിയും ഭൂമിയിൽ
ചങ്അ 5 തിരിച്ചെത്തി. സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നത് 44 വർഷങ്ങൾക്ക് ശേഷം
10, പ്ലസ് 2പരീക്ഷ
മാർച്ച് 17 മുതൽ, പ്രാക്ടിക്കൽ ക്ലാസ് ജനുവരിയിൽ
മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില കുരുക്ക്. വെസ്റ്റ് ബ്രോമാണ് മുൻ ചാമ്പ്യന്മാരെ 1-1 എന്ന നിലയിൽ തളച്ചിട്ടത്.
അഡ്ലെയ്ഡിൽ രാപ്പകൽ പൂരം
പിങ്ക് ബോൾ ടെസ്റ്റിൽ കണ്ണുനട്ട് ഇന്ത്യയും ആസ്ട്രേലിയയും
പിണറായി വിജയം
തിരുവനന്തപുരം: ആരോപണ കൊടുങ്കാറ്റിലും പതറാതെ മുന്നണിയെ നയിച്ച് വമ്പൻ നേട്ടം സ്വന്തമാക്കുകയാണ് ഇടതു മുന്നണി ക്യാപ്റ്റൻ പിണറായി വിജയൻ. മുഖ്യമന്ത്രിയെന്ന നിലയിൽ രൂക്ഷമായി ആക്രമിക്കപ്പെട്ടപ്പോഴും പതറാതെ ഉറച്ച നിലപാടിലായിരുന്നു പിണറായി.
നേട്ടമുണ്ടായെങ്കിലും പ്രതീക്ഷിച്ച ഫലം കാണാതെ ബിജെപി
തിരുവനന്തപുരം: മുന്നേറ്റുമുണ്ടാക്കിയെങ്കിലും പ്രതീക്ഷയുടെ ഏഴയലത്ത് പോലും എത്താൻ കഴിയാതെ എൻഡിഎ. ബിഡിജെഎസുമായി സീറ്റുകളിൽ ധാരണ മാത്രമുണ്ടാക്കി ബിജെപി ഒറ്റയ്ക്ക് മത്സരിച്ച കഴിഞ്ഞ തവണ 1400 വാർഡുകളും 18 പഞ്ചായത്തുകളിലെ ഭരണവും പിടിച്ചെടുത്തിരുന്നു. ചരിത്രത്തിലെ വലിയ നേട്ടമാണ് അന്നുണ്ടായത്.
കോവിഡ് എന്താണെന്ന് അണികൾ? സാമൂഹിക അകലവും മറന്നു
രാവിലെ എങ്ങാനും കോവിഡ് തിരുവനന്തപുരം മാർ ഇവാനിയോസിന്റെ പരിസരത്ത് എത്തിയിരുന്നെങ്കിൽ ഞെരുങ്ങി മരിച്ചെനെ. കേൾക്കുന്നവർക്ക് ഇതെന്താണെന്ന് തോന്നിയേക്കാമല്ലേ.
ഇടതിങ്ങെടുത്തു
കേരളമാകെ ഇടത് മുന്നേറ്റം ബിജെപി ചുവടുറപ്പിക്കുന്നു ജനം യുഡിഎഫിനോട് സാമുഹിക അകലം പാലിച്ചു
108 ബ്ലോക്കിൽ ഇടത് ആധിപത്യം
20 ബ്ലോക്ക് യുഡിഎഫിനെ കൈവിട്ടു
ഐഎൻഎസ് വിരാട് സംരക്ഷിക്കാൻ തയ്യാറാണെന്ന് മഹാരാഷ്ട്ര
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ച് മഹാരാഷ്ട്ര സർക്കാർ.
ശ്രീ തിരികെയെത്തുന്നു
സയ്യദ് മുഷ്താഖ് അലി ട്രോഫി സാദ്ധ്യതാ പട്ടികയിൽ ഇടംപിടിച്ചു
നടി ചിത്രയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ
സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.
ഇന്ത്യയിൽ പുതിയ പദ്ധതികൾ തയ്യാറാക്കി കിയ മോട്ടോഴ്സ്
കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ വാഹന നിർമ്മാതാക്കളാണ് കിയ മോട്ടോഴ്സ്. കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ കഴിഞ്ഞ വർഷത്തോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് കാലെടുത്ത് വച്ചത്. വലിയ വളർച്ചയാണ് ഇന്ത്യൻ വിപണിയിൽ കിയ സ്വന്തമാക്കിയത്. തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ കിയ സോണറ്റ്, കിയ സെൽറ്റോസ് എന്നിവയിലൂടെ കമ്പനി ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.
മോദിക്കും അമിത് ഷായ്ക്കും എതിരായ കേസ് തള്ളി യുഎസ് കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരായി ഫയൽ ചെയ്ത 100 മില്യൻ (10 കോടി) ഡോളറിന്റെ കേസ് തള്ളി യുഎസ് കോടതി.
മാസ്റ്ററാകാൻ മാസ്റ്റർ, റിലീസ് തിയേറ്ററിൽ
വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള പ്രചരണങ്ങളിൽ വിശദീകരണവുമായി നിർമ്മാതാവ്.
ഇന്ത്യ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി വളരും: മുകേഷ് അംബാനി
അടുത്ത രണ്ട് ദശകത്തിനുള്ളിൽ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളി ലൊന്നായി ഇന്ത്യ വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയിൽ അധികമാകുമെന്നും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസ് മേധാവി മുകേഷ് അംബാനി പറഞ്ഞു.
പാർലമെന്റ് ശൈത്യകാല സമ്മേളനം ഒഴിവാക്കി
കർഷക രോഷം ഭയന്ന് കേന്ദ്രം. ആശങ്കകൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി