
പാട്ടിൽ "പഞ്ചാരയിട്ട പോലാണു സുജാത പാടുന്നത്. കേൾക്കുന്നവർ ആ മധുരത്തിൽ അലിഞ്ഞു പോകും. വരികളിലും ലയത്തിലും അതിമധുരം നിറച്ചു സുജാത പാടിത്തുടങ്ങിയിട്ട് 50 വർഷമായി. എങ്കിലും മലയാളിക്കു സുജാത കൊഞ്ചിച്ചിരിക്കുന്ന ബേബിയാണ്.
1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി റെക്കോർഡിങ് സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ ബേബി സുജാതയ്ക്ക് ഒന്നു മാത്രമേ അറിയൂ, പഠിപ്പിച്ചു തന്നത് അതുപോലെ പാടുക. പക്ഷേ, പാട്ടിന്റെ 50 വർഷത്തിൽ വനിതയോടു സംസാരിക്കുമ്പോൾ പാട്ടിന്റെ എൻസൈക്ലോപീഡിയയാണു മുന്നിലെന്നു തോന്നിപ്പോയി.
“ഞാനും ശ്വേതയും ഒന്നിച്ചൊരു സിംഗിൾ ഇതു വരെ വന്നിട്ടില്ല. എന്റെ 50-ാം വർഷം ആഘോഷിക്കുന്നത് അങ്ങനെയൊരു പാട്ടിലൂടെയാണ്. മുൻ പു ശ്വേത എന്നെ പറ്റി 'അമ്മ' എന്ന പാട്ടു പാടിയിട്ടുണ്ട്. ഇക്കുറി അൾട്ടിമേറ്റ് മദർ - പ്രകൃതി ആണ് തീം. എസ്.രമേശൻ നായർ വരികളെഴുതി വിദ്യാസാഗർ സംഗീതം ചെയ്തു ഞാനും ശ്വേതയും കൂടി പാടിയ "മാതേ...' എന്ന പാട്ട് ഉടൻ പുറത്തിറങ്ങും.'' പാട്ടും സിനിമയും ചിരിയും സന്തോഷവും നിറഞ്ഞ 50 വർഷത്തെ ഓർമകൾ കേൾക്കാം.
സുജാത പാടുമെന്ന് ആദ്യം പറഞ്ഞത് ആരാണ് ?
ഒന്നാം ക്ലാസ് മുതൽ ബിഎ വരെ പഠിച്ചത് എറണാകുളം സെന്റ് തെരേസാസിലായിരുന്നു. ഏഴാം വയസ്സിൽ പാട്ടു പഠിക്കാൻ തുടങ്ങി. അതിനൊരു കാരണമുണ്ട്. കോളജിൽ പഠിക്കുമ്പോൾ അമ്മ നന്നായി പാടുമായിരുന്നെന്ന് അമ്മയുടെ കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്. "ദേവിയുടെയത്രയൊന്നും മോളു പാടില്ല' എന്നായിരുന്നു അക്കാലത്ത് അവരുടെ അഭിപ്രായവും. അമ്മയുടെ സഹോദരിയായ ഗിരിജ ചേച്ചി (രാധിക തിലകിന്റെ അമ്മ) ഡാൻസിൽ വലിയ പ്രതിഭയായിരുന്നു. അമ്മയുടെ കസിൻസെല്ലാം കലാകാരികളും കലാകാരന്മാരുമായിരുന്നു.
ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ ലൂസീന യാണു സ്കൂൾ പ്രാർഥനാഗാനം പാടാൻ എന്നെ ചുമതലപ്പെടുത്തിയത്. അമ്മയുടെ ചേച്ചി ലീല വല്യമ്മയാണു പാട്ടു മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെയൊരിക്കൽ എറണാകുളത്തെ ഒരു സ്റ്റേജിൽ പാടുന്നത് അമ്മയുടെ കൂട്ടുകാരിയായ മോഹനം ആന്റി കണ്ടു. “മോൾ അസ്സലായി പാടി, പാട്ടു പഠിപ്പിക്കണം കേട്ടോ' എന്ന് അമ്മയോടു പറഞ്ഞത് ആന്റിയാണ്. കല്യാസുന്ദരം ഭാഗവതരും നെയ്യാറ്റിൻകര വാസുദേവൻ സാറും ഓച്ചിറ ബാലകൃഷ്ണൻ സാറുമാണു ഗുരുക്കന്മാർ.
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 15, 2025-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

പാട്ടിന് ഒരു പൊൻതൂവൽ
അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം