Try GOLD - Free
ഒരേ ഒരു ചാമ്പ്യൻ
Vanitha
|February 03, 2024
ശാരീരിക വെല്ലുവിളികളെ മറികടന്നു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ജനറൽ കാറ്റഗറിയിൽ സ്വർണം നേടി സിദ്ധാർഥ

ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ് ഡൽഹിയിൽ നടക്കുന്നു. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത് ഒളിംപിക് താരം ചെയ്ൻ സിങ് മുതൽ ഷാർപ് ഷൂട്ടർമാരായ സേനാ ഉദ്യോഗസ്ഥർ വരെ. ഏതു ഷൂട്ടറും ഒന്നു കിടുങ്ങിപ്പോകുന്ന മത്സരാർഥികളുടെ ഇടയിലേക്കാണു സിദ്ധാർഥ ബാബു എന്ന ചെറുപ്പക്കാരൻ പുഞ്ചിരിയോടെ കടന്നു ചെന്നത്.
അവൻ ലക്ഷ്യ സ്ഥാനത്തേക്കു നിറയൊഴിച്ചു. 10.9 എന്ന അതിസുന്ദരമായ കൃത്യതയെ തിര ചുംബിക്കുന്നതു കണ്ട് ആരവവും കയ്യടിയും ഉയർന്നു. കേരളത്തിന്റെ ഷാർപ് ഷൂട്ടറും കേരളത്തിന്റെയും ദക്ഷിണേന്ത്യയുടെയും അഭിമാനവുമായ സിദ്ധാർഥ് ബാബു ദേശീയ തലത്തിലും താരത്തിളക്കമായി.
സിവിലിയൻ - ഓപ്പൺ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടിയ സിദ്ധാർഥയുടെ മെഡലുകളുടെ തങ്കത്തിളക്കം തീയാകുന്നത് അദ്ദേഹം ശാരീരിക വെല്ലുവികളെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നറിയുമ്പോഴാണ്. ശാരീരിക വെല്ലുവിളികളുള്ളവരുടെ ഒളിംപിക്സ് ആയ പാരാലിംപിക്സിൽ ഒതുങ്ങാതെ ജനറൽ കാറ്റഗറിയിലെ സിദ്ധാർഥ മാറ്റുരയ്ക്കുന്നതു കാണാൻ വേണ്ടി മാത്രം ഇന്ത്യയുടെ മികച്ച ഷൂട്ടിങ് താരങ്ങൾ ഡൽഹിയിൽ കൂടിയിരുന്നു.
“ഇന്ത്യയിലേറ്റവും മികച്ച പ്രോൺ ഷൂട്ടർ ആകുകയായിരുന്നു എന്റെ ലക്ഷ്യം. ശാരീരിക വെല്ലുവിളികളുള്ളവർ സമൂഹത്തിലേക്കു സ്വാഭാവികമായി ചേർക്കപ്പെടണം എന്നതാണെന്റെ ലക്ഷ്യം. ചിരിയോടെ സിദ്ധാർഥ് പറയുന്നു.
ആ പുലരി ഇല്ലായിരുന്നെങ്കിൽ
അന്ന് സിദ്ധാർഥയ്ക്ക് ഇരുപത്തിരണ്ടു വയസ്സ്. പാരാമെഡിക്കൽ പഠനത്തിനൊപ്പം കരാട്ടെയിലും കിക്ക് ബോക്സിങ്ങിലും മുൻനിരയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ജീവിതം.
ഇഷ്ടമേഖല എൻജിനീയറിങ്ങാണ് എന്ന തിരിച്ചറിവിൽ പുതിയ പഠനം തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഉശിരൻ പ്രാക്റ്റീസും, തിരുവനന്തപുരം ജവഹർ ബാലഭവനിലെ കരാട്ടെ മാസ്റ്റർ ജോലിയും റീജനൽ കാൻസർ സെന്ററിലെ റേഡിയേഷൻ ഫിസിസിസ്റ്റിന്റെ കൂടെയുള്ള ജോലിയും നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.
അതിരാവിലെ കരാട്ടേ ക്ലാസിലേക്കു പതിവു പോലെ പുറപ്പെട്ടതായിരുന്നു. വൺവേയിലൂടെ അതിവേഗത്തിൽ കടന്നു വന്ന കാർ സിദ്ധാർഥയെ തട്ടി വീഴ്ത്തി.
This story is from the February 03, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
കല്ല്യാണം ആകാം കരാർ വേണ്ട!
“പുതുതലമുറയുടെ വിവാഹസങ്കൽപങ്ങൾ കേട്ട് ആരും ഞെട്ടേണ്ട. പിള്ളേര് ശരിയായ ട്രാക്കിലാണ്!
5 mins
August 16, 2025

Vanitha
ഓരോ നിമിഷവും സിനിമ പോലെ
സിനിമയുടെ താരപ്പൊലിമയിലാണ് വിവാഹ ഫൊട്ടോഗ്രഫി പായുന്നത്
1 min
August 16, 2025

Vanitha
ചില അരുതുകൾ നല്ലതാണ്
'കല്യാണനാളിൽ തിളക്കം ഇത്തിരി മങ്ങിയോ?' ഇങ്ങനെയൊരു സങ്കടം ഉണ്ടാകാതിരിക്കാൻ പാലിക്കാം ഈ 'അരുതു'കൾ
4 mins
August 16, 2025

Vanitha
KINGDOM Begins
തെന്നിന്ത്യയുടെ ഹൃദയം കവരുന്ന വില്ലൻ. തിരുവനന്തപുരത്തെ ഇഡ്ഡലി ട്രക്കും സിനിമ വിശേഷങ്ങളുമായി 'വെങ്കി' യെന്ന വെങ്കിടേഷ്
3 mins
August 16, 2025

Vanitha
താരങ്ങൾ ഒന്നിക്കും കല്യാണം
ആർപ്പും ആരവവുമുള്ള സുന്ദരസുരഭില വിവാഹം. സിനിമയിലും ടിവിയിലും തിളങ്ങി നിൽക്കുന്ന സുരഭി സന്തോഷും ഗായകൻ പ്രണവ് ചന്ദ്രനും, ബംപർ ചിരി താരം കാർത്തിക് സൂര്യയും വർഷയും വിവാഹവിശേഷങ്ങളുമായി എത്തുമ്പോൾ
3 mins
August 16, 2025

Vanitha
മാറ്റുള്ള മാറ്റമല്ലേ വിജയം
വനിത മിസ് കേരള കിരീടവിജയത്തിനു ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അരുണിമ ജയൻ മനസ്സു തുറക്കുന്നു
1 min
August 16, 2025

Vanitha
കീശ കാലിയാകാതെ ഒരുക്കാം പൂന്തോട്ടം
കുറഞ്ഞ ചെലവിൽ ഭംഗിയുള്ള പൂന്തോട്ടം ഒരുക്കാൻ അറിയേണ്ടത്
1 mins
August 16, 2025

Vanitha
മനഃസമാധാനം വാങ്ങാൻ കിട്ടുമോ ?
മനഃസമാധാനം വാങ്ങാൻ കിട്ടുമെങ്കിൽ ഇപ്പോൾ തന്നെ എടുത്തു കാർട്ടിൽ ഇട്ടേനെ എന്നുപറയുന്നവർ അറിയേണ്ട ചിലതു കൂടിയുണ്ട്
2 mins
August 02, 2025

Vanitha
ക്രെഡിറ്റ് കാർഡ് പണിയാകരുത്
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
August 02, 2025

Vanitha
ഓൺലൈനിൽ വാങ്ങാം ഓഫ് ആവാതെ
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അഥവാ ചതിവലയിൽ വീണാൽ നിങ്ങൾക്ക് എന്തൊക്കെ നിയമസഹായങ്ങൾ ലഭിക്കും?
2 mins
August 02, 2025
Listen
Translate
Change font size