മടി പിടിവിടുന്നുണ്ടോ?
Kudumbam|August 2022
മഴയത്ത് മടിപിടിച്ച് ചുരുണ്ടുകൂടിയിരിക്കാൻ ആർക്കാണിഷ്ടമില്ലാത്തത്... പക്ഷേ മടി അമിതമായാലോ? ജീവിതംതന്നെ താളം തെറ്റും. പഠനവും ജോലിയുമൊക്കെ കുഴഞ്ഞുമറിയും. സമാധാനവും സന്തോഷവും പോയി മറയും. സ്വതവേ അൽപസ്വൽപം മടിയുള്ളവരിൽ മൊബൈലും സോഷ്യൽ മീഡിയയുമൊക്കെ പുതിയ കാലത്ത് മടി കൂട്ടുന്നുണ്ട്. മടിയുടെ കൂടു പൊളിച്ച് ജീവിതത്തിൽ പ്രസരിപ്പും ഉന്മേഷവും നിറക്കാൻ വഴിയുണ്ട് പലത്...
ഡോ. സെബിൻ എസ്. കൊട്ടാരം കൺസൽട്ടന്റ് സൈക്കോളജിസ്റ്റ്, ഇന്റർനാഷനൽ ലൈഫ് കോച്ച് drsebinskottaram@gamil.com
മടി പിടിവിടുന്നുണ്ടോ?

'ഹോം' എന്ന സിനിമയിൽ കൗമാരക്കാരനായ കഥാപാത്രം രാത്രിയിൽ കിടക്കുന്നതിനു മുമ്പ് അമ്മയെ വിളിക്കുന്നുണ്ട്. മുകളിലത്തെ നിലയിലാണ് മകന്റെ കിടപ്പുമുറി. ആ വിളി മറ്റൊന്നിനുമല്ല, കുടിക്കാനുള്ള വെള്ളം അമ്മ മുറിയിൽ കൊണ്ടുവന്ന് വെക്കാനോ മുറിയിലെ ലൈറ്റ് ഓഫ് ചെയ്യാനോ ആണ്.

സ്വന്തം കിടക്കയിൽ നിന്നെഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ പോലും മെനക്കെടാതെ അതിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ജീവിതത്തോടുള്ള അലസമനോഭാവമാണ് സൂചിപ്പിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ പോയി കുടിക്കാനുള്ള വെള്ളം എടുത്തു കൊണ്ടുവരാനുള്ള വിമുഖതയും ഈ മടി കൊണ്ടാണ് ഉണ്ടാവുന്നത്. ചെറിയ കാര്യങ്ങൾ മുതൽ ജീവിതത്തിലെ പഠനം, ജോലി, ബിസിനസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ മടി ഗുരുതരമാകുന്നു.

എന്താണ് മടി?

പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടപ്പോൾ അവ മാറ്റിവെച്ച് അപ്രധാനമായ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് മടിയുള്ളവരിൽ പൊതുവെ കാണപ്പെടുന്നതാണ്.

ഉദാഹരണത്തിന്, മെഡിക്കൽ എൻട്രൻസിന് തീവ്രമായി പഠനം നടത്തേണ്ട സമയത്ത് അതു ശ്രദ്ധിക്കാതെ, വെറുതെ അലസമായി ടി.വിയും കണ്ട് സമയം നീക്കുന്നത് മടിമൂലമാണ്.

‘മടി’യുടെ ന്യായീകരണങ്ങൾ

മടിയുള്ളവർ അവർ അലസമായിട്ടിരിക്കുന്നതിന് പല കാരണങ്ങളും കണ്ടത്തും. അവർ സാധാരണ പറയുന്ന വാക്കുകൾ താഴെ കൊടുക്കുന്നു.

ഓ, ഒരു മൂഡില്ല

ഏതെങ്കിലും ഉത്തരവാദിത്തം ചെയ്യാനായുള്ളപ്പോൾ അതു ചെയ്യാതെ നിഷ്ക്രിയരായി ഉറങ്ങുകയോ ടി.വി കാണുകയോ മൊബൈലിൽ വെറുതെ ചാറ്റ് ചെയ്യുകയോ ഗെയിം കളിക്കുകയോ ചെയ്യും. ചോദിച്ചാൽ, 'ഓ... ഒരു മൂഡില്ല' എന്നായിരിക്കും മറുപടി.

വല്ലാത്ത ക്ഷീണം

ചിലരാകട്ടെ, പല കാര്യങ്ങളും സ്ഥിരമായി മാറ്റിവെക്കും. അല്ലെങ്കിൽ ചെയ്യാതിരിക്കും. ആരെങ്കിലും ചോദിക്കുമ്പോൾ പറയും വല്ലാത്ത ക്ഷീണമെന്ന്. അലസത അഥവാ മടിയുള്ള എല്ലാവരുടെയും മടിക്ക് കാരണം മനോഭാവവും ശീലവും മാത്രമായിരിക്കില്ല. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളപ്പോൾ അതിന്റെ ഫലമായി ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ഇതുമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ മാറ്റിവെച്ചേക്കാം.

Esta historia es de la edición August 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 minutos  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 minutos  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 minutos  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 minutos  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 minutos  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 minutos  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 minutos  |
January-2025