വീട് നവീകരണമായാലും പുതിയത് നിർമിക്കുകയാണെങ്കിലും കൂടുതൽ പണച്ചെലവുള്ള ഏരിയയാണ് ഇന്റീരിയർ. ശ്രദ്ധ കുറഞ്ഞാൽ ധാരാളം പണം പാഴായിപ്പോകാൻ സാധ്യതയേറെയാണ്. മിനിമലിസ്റ്റിക് രീതി അവലംബിച്ചാൽ പോക്കറ്റ് കീറാതെ അകത്തളം സൗകര്യപ്രദവും മനോഹരവുമാക്കാം. അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം...
ഫ്ലോറിങ്
ഫ്ലോറിങ് നവീകരണ മെറ്റീരിയലുകളുടെ ലിസ്റ്റിൽ ലാമിനേറ്റും വിനൈലും വുഡ് പാനലുമൊക്കെയുണ്ടെങ്കിലും കനം കുറഞ്ഞ വിട്രിഫൈഡ് ടൈലാണ് ട്രെൻഡിങ്. മുകളിലെ നിലയിൽ ഫ്ലോറിങ് ചെയ്യുന്നതിനുമുമ്പ് വാട്ടർ പ്രൂഫിങ് ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം.
വാൾ പാനലിങ്
ശരിയായി ഫിനിഷ് ചെയ്ത ഭിത്തികളുള്ള വീട്ടിൽ വാൾ പാനലിങ് കുറച്ച് ചെയ്യുന്നതാണ് ഭംഗി. ചെലവും കുറയും. പാനലിങ് ആവശ്യമായി വരുന്ന ഭാഗമാണ് ലിവിങ് റൂമിൽ ടി.വി യൂനി റ്റിന്റെ പിറകുവശം. ഫോയർ (മുൻവാതിലിനും ലിവിങ് ഏരിയക്കും ഇടയിലുള്ള ഭാഗം) ഏരിയയിലും ഇപ്പോൾ പാനലിങ് ചെയ്യാറുണ്ട്. വീട്ടിൽ പൊതുവേ ഉപയോഗിക്കാത്ത കടും നിറങ്ങൾ, സ്വർണ നിറത്തിലെ മെറ്റൽ സ്ട്രിപ് എന്നിവ ഫോയറിലെ പാനലിങ്ങിൽ ഉപയോഗിക്കുന്നത് പുതിയ ട്രെൻഡാണ്.
ബജറ്റ് അനുസരിച്ച് ടെക്സ്ചറുകൾ, സ്റ്റോൺ ക്ലാഡിങ്, സ്റ്റോൺ വെനീർ പാനലിങ്, പ്ലൈ ലാമിനേറ്റ് വെനീർ പാനലിങ് എന്നിവ ഉപയോഗിക്കാം. ചാർക്കോൾ, എം.ഡി.എഫ് ഫൂട്ടഡ്, ഡബ്ല്യു.പി.സി, പി.വി.സി, ത്രീഡിവേവ് ബോർഡ് തുടങ്ങിയ പാനലുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവയിൽ ചെയ്യാം. ധാരാളം ഡിസൈനും കോ മ്പിനേഷനുകളും പിറകിൽ ലൈറ്റ് വെക്കാവുന്ന അലബാസ്റ്റർ ഷീറ്റ്, മൊസൈക് -മാർബിൾ ടച്ചിലുള്ള പാനലുകൾ, പി.വി.സി സ്റ്റിക്കറുകൾ തുടങ്ങിയവയും ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
ഫാൾസ് സീലിങ്
ജിപ്സം സീലിങ് താരതമ്യേന ചെലവ് കുറഞ്ഞതും മനോഹരമായി ലൈറ്റിങ് ചെയ്യാൻ കഴിയുന്നതുമാണ്. ലാമിനേറ്റ്, വെനീർ പാനലുകളാൽ വുഡൻ ഫിനിഷിൽ സീലിങ് ചെയ്യുന്നവരുമുണ്ട്. പരമ്പരാഗത ലുക്ക് ഇഷ്ടപ്പെടുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്.
വാഡ്രോബ്
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January-2025 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്