ഇന്ത്യയിലെ സാന്ത്വന പരിചരണത്തിന്റെ പിതാവ്' എന്നറിയപ്പെ ടുന്ന ഡോ. എം.ആർ.രാജഗോപാലിന് വേദനയൊരു 'ലഹരി'യാണ്. മറ്റുള്ളവന്റെ വേദന സ്വന്തം വേദനയായി കണ്ട അദ്ദേഹം എപ്പോഴും ചിന്തിച്ചത് അതെങ്ങനെ ഇല്ലാതാക്കാമെന്നായിരുന്നു.
ഈ സഹാനുഭൂതിയിൽനിന്നാണ് കേരളത്തിൽ സാന്ത്വനചികിത്സ' എന്ന ആശയം ഉത്ഭവിച്ചത്. പാലിയേറ്റിവ് പ്രവർത്തനത്തിന്റെ തുടക്കത്തിൽ തനിക്കൊപ്പം നിന്നവരെ കുറിച്ചും താനെങ്ങനെ സ്വയമൊരു 'വേദനസംഹാരി'യായെന്നും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.
തലയിൽ താമസമാക്കിയ മൂന്നു വേദന
മുട്ടക്കാട് എന്ന നാട്ടിൻപുറത്തുനിന്ന് എന്നും ബസിൽ പോയിവന്നായിരുന്നു എന്റെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് പഠനം. ദിവസവും രാത്രിയാകുമ്പോൾ വീടിനടുത്തുള്ള ബന്ധുവീട്ടിൽനിന്ന് നിലവിളി കേൾക്കാം. അദ്ദേഹത്തിന് അർബുദമായിരുന്നു. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടക്കിയതാണ്. പകൽസമയത്തൊന്നും കരച്ചിൽ കേൾക്കാറില്ല. രാത്രികാലങ്ങളിലെ നിശബ്ദതയിൽ ഉച്ചത്തിലുള്ള നിലവിളി. ഒരിക്കൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയി. ഡോക്ടറാകാൻ പഠിക്കുന്ന ആളല്ലേ എന്നു കരുതി ഈ വേദനക്ക് പരിഹാരമായി എന്തെങ്കി ലും ചെയ്യാൻ പറ്റുമോ എന്ന് ബന്ധുക്കളൊക്കെ പ്രത്യാശയോടെ ചോദിച്ചു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ ഞാനപ്പോൾ എന്തൊക്കെയോ പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു. പിന്നീട് ഞാനദ്ദേഹത്തെ കാണാൻ പോയില്ല.
നിസ്സഹായനായതിനാലായിരുന്നു പോകാത്തത്. അദ്ദേഹം മരിച്ച ശേഷമണ് പിന്നീട് കാണുന്നത്. തൽക്കാലം ഒളിച്ചോടി രക്ഷപ്പെട്ടെങ്കിലും അദ്ദേഹമെന്നെ വിട്ടില്ല, ആ വേദന എന്റെ തലക്കകത്ത് താമസമാക്കി.
Esta historia es de la edición January 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...