ജീവിതത്തിൽ ഒരിക്കലെങ്കിലും ഹിമാലയവും അതിന്റെ കിരീടമായ എവറസ്റ്റും കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയെ കൺമുന്നിൽ കാണണമെങ്കിൽ നേപ്പാളിൽത്തന്നെ പോകണം. ഏഷ്യയുടെ വെളിച്ചമായി മാറിയ ഗൗതമബുദ്ധൻ ജനിച്ച നാട്. പിന്നീട് ജ്ഞാനോദയത്തിനായി ബുദ്ധൻ പുറപ്പെട്ട ദേശങ്ങൾ ഇവിടെയാണ്. നേപ്പാളിലേക്കുള്ള യാത്രയ്ക്ക് പ്രധാനമായും മൂന്നു മാർഗങ്ങളാണുള്ളത്. ഉത്തർപ്രദേശിലെ ഗോരഖ്പുർ വഴി സാനൗലി അതിർത്തി കടന്ന് നേപ്പാളിലെത്താം. രപ്തിസാഗർ എക്സ്പ്രസാണ് ഏറ്റവും നല്ല യാത്രാമാർഗം. ബിഹാറിലെ ചമ്പാരൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന റാൾ ജങ്ഷൻ നേപ്പാളിന്റെ മറ്റൊരതിർത്തിയാണ്. കൊൽക്കത്തയിലെ ഹൗറയിൽ നിന്ന് നേപ്പാൾ അതിർത്തിയിലേക്ക് ട്രെയിൻ കിട്ടും. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിൽ നിന്നും കാണ്ഡുവിലേക്ക് വിമാന സർവീസുമുണ്ട്.
മേയ് അവസാനത്തിലായിരുന്നു നേപ്പാൾ യാത്ര. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല, ആധാർ കാർഡ് മാത്രം മതി. ഉത്തരേന്ത്യ ചുട്ടുപഴുത്തിരുന്നു. പലയിടങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഒരു ദിവസത്തിലേറെ ദൂരം താണ്ടണം രപ്തിസാഗർ ഗോരഖ് പുരിലെത്താൻ. ബാരാബംഗിക്ക് സമീപം ഗോംദി പാലത്തിനുതാഴെ ഗംഗയൊഴുകുന്നു. രക്തിസാഗറിന്റെ ശീതളിമയിൽ നിന്നിറങ്ങുമ്പോൾ പുറത്ത് ആവിയിൽ വേവുന്ന കാലാവസ്ഥ. ഗോരഖ്പുരിൽനിന്ന് സൊനൗലിയിലേക്കുള്ള പാസഞ്ചർ ട്രെയിൻ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. ടിക്കറ്റെടുക്കണമെങ്കിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോകണം. ആ സമയം കൊണ്ട് തീവണ്ടി പുറപ്പെടും. രണ്ടും കല്പിച്ച് ടിക്കറ്റില്ലാതെ തീവണ്ടിയിൽ കയറിപ്പറ്റി. പിന്നീടാണ് മനസ്സിലായത്, തീവണ്ടിയിലെ ഭൂരിഭാഗം പേ രും ഞങ്ങളെ പ്പോലെ ടിക്കറ്റെടുത്തിരുന്നില്ല. രണ്ടരമണിക്കൂർ പിന്നിട്ടാണ് വണ്ടി അവസാന സ്റ്റേഷനായ നതൗൻവലിയിലെത്തിയത്. ഷെയർ ഓട്ടോ അവിടെനിന്ന് യിൽ നേപ്പാൾ അതിർത്തിയായ സൊനൗലിയിലെത്തി.
ബുദ്ധൻ ജനിച്ച ഭൂമിയിലേക്ക്
പുലർച്ചെ റോഡരികിലുള്ള നേപ്പാളിച്ചേച്ചിയുടെ തട്ടുകടയിൽനിന്ന് പൂരിയും ബാജിയും കഴിച്ചു. കറിക്കും അഞ്ചുപൂരിക്കും കൂടി 70 ഇന്ത്യൻ രൂപ. അടുത്ത കടയിൽ കയറി 250 രൂപയ്ക്ക് നേപ്പാൾ സിം കാർഡ് വാങ്ങി. 10 ഇന്ത്യൻ രൂപയ്ക്ക് 16 നേപ്പാളി രൂപ കിട്ടും. അവിടെനിന്ന് ബസ്സിൽ 30 കി.മീ. താണ്ടി ലുംബിനിയിലെത്തി.
Esta historia es de la edición October 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി