തഞ്ചാവൂരിലെയും ശ്രീരംഗത്തെയും മഹാ ക്ഷേത്രങ്ങൾ കണ്ടുമടങ്ങുന്നതിനിടെയാണ് മനസ്സിലൊരു ചിന്ത ചെട്ടിനാടിലേക്ക് പോയാലോ? സൂര്യൻ തലയ്ക്ക് മുകളിൽ കത്തി ജ്ജ്വലിച്ചുനിൽക്കുന്ന മാർച്ച് മാസമായിരുന്നു യാത്ര. വേനൽച്ചൂടിനെ തെല്ലും വകവയ്ക്കാതെ വരണ്ടകാറ്റും കൃഷിയിടങ്ങളും പിന്നിട്ട് തൃച്ചി യിൽനിന്ന് കാരൈക്കുടിയിലേക്ക് ബസ് ഓടി ക്കൊണ്ടിരുന്നു. ഒരുപക്ഷേ, ചെട്ടിനാട് എന്ന പേര് കേൾക്കുമ്പോൾ "ചെട്ടിനാട് ചിക്കൻ കറി' എന്ന് ഹോട്ടലുകളിൽ തൂങ്ങിക്കിടക്കുന്ന ബോർഡായിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. എന്നാൽ, പൈതൃകംകൊണ്ടും വാസ്തുവിദ്യാവൈഭവം കൊണ്ടും തമിഴകത്തെ സമ്പന്നമായ പ്രദേശമാണ് ചെട്ടിനാട്.
തമിഴ്നാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പുതുക്കോട്ടെ ശിവഗംഗ ജില്ലയുടെ ഭാഗമാണിത്. രണ്ടരമണിക്കൂർ നീണ്ട ബസ് യാത്രയ്ക്കൊടുവിൽ കാരൈക്കുടിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ഓട്ടോറിക്ഷയിലായിരുന്നു ചെട്ടിനാടിന്റെ ഉൾഗ്രാമങ്ങളിലേക്കുള്ള യാത്ര.
ആയിരം ജനൽ വീട്
കാരൈക്കുടിയിലെത്തുന്ന സഞ്ചാരികൾ ആദ്യം അന്വേഷിക്കുന്നത് ആയിരം ജനൽ വീടാണ്. മാളികയുടെ പേരുപോലെതന്നെ ഈ വീടിന് ആയിരം ജാലകങ്ങളുണ്ട്. 1941-ൽ നാട്ടുകോട്ട ചെട്ടിയാർ നിർമിച്ച ഈ വീട് ചെട്ടിയാന്മാരുടെ വാസ്തുവിദ്യാവൈഭവത്തിന്റെ മകുടോദാഹരണമാണ്. 25 മുറികളും അഞ്ച് വലിയ ഹാളുകളും അടങ്ങുന്നതാണ് ആയിരം ജനൽ വീട്. ആത്താനഗുഡി ടൈലുകൾ പാകിയ മനോഹരമായ ഹാളുകൾ, ജനാലയിലൂടെ നോക്കിക്കാണുവാൻ മാത്രമേ സാധിക്കുകയുള്ളൂ. കാരണം, ഇതിന്റെ ഉടമസ്ഥൻ മറ്റെങ്ങോ കുടിയേറി പാർത്തിരിക്കുകയാണ്. ആയിരം ജനൽ വീട് താഴിട്ട് പൂട്ടിയ വാതിലുകളാലും കൊട്ടിയടയ്ക്കപ്പെട്ട നിലവറകളാലും നിശ്ശബ്ദതയെ പുൽകി ഉറങ്ങുന്നു.
ആത്താൻഗുഡിയിലെ വിസ്മയങ്ങൾ
Esta historia es de la edición May 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി