ബനാക് ജുതേച്ച്, സമ്മാനിച്ച അരപ്പട്ടയും ക്രമുത്തൊപ്പിയും ധരിച്ചാണ് കരിങ്കൽക്കെട്ടിന്റെ മധ്യേയുള്ള വാതിൽ തുറന്നത്. ആദ്യമായാണ് ഇത്രയും രാജകീയമായൊരു കോട്ടകൊത്തളത്തിൽ പ്രവേശിക്കുന്നത്. തടികൾ കൊണ്ട് നിർമിച്ച് അഞ്ചുനിലകളുള്ള ക്രമു കോട്ട ആകാശത്തേക്ക് പണിതുയർത്തിയ ഗോപുരം പോലെ കാണപ്പെട്ടു.
നൂറ്റാണ്ടുകളുടെ പഴക്കം കോട്ടയെ ഇരുണ്ട നിറമാക്കിയിരിക്കുന്നു. ബാസ്പാ താഴ്വര ഒന്നാകെ ഭയഭക്തിയോടെ കാണുന്ന മുപ്പത്തിയാറു കോടി ദേവഗണങ്ങളെ കുടിയിരുത്തിയിരിക്കുന്നതും ഇതിലെ നിലകളിലൊന്നിലാണ്. കോട്ടയുടെ മുറ്റത്ത് പഗോഡയുടെ മാതൃകയിലുള്ള മന്ദിറുകൾ കാണാം. ഗുവാഹാട്ടിയിൽ നിന്ന് നൂറ്റാണ്ടുകൾക്കു മുൻപേ എത്തിച്ച കാമാഖ്യാദേവിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. കോട്ടയുടെ പിന്നിൽനിന്ന് അടുത്ത മലഞ്ചെരിവ് ആരംഭിക്കുകയാണ്. കടും നീ ല ആകാശത്തിനുകീഴെ മഞ്ഞണിഞ്ഞ പർവതമുനമ്പുകൾ വെയിലേറ്റ് സ്വർണവർണമാർന്നിരുന്നു.
ചണ്ഡീഗഢിൽ നിന്ന് വൈകീട്ട് ഏഴിന് ഹിമാചലിലെ റെക്കങ്പിയോയിലേക്ക് പുറപ്പെടുന്ന ഒരേയൊരു ബസ് കണക്കാക്കിയായിരുന്നു ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. നിർഭാഗ്യമെന്നു പറയട്ടെ, ട്രെയിൻ വൈകിയെത്തിയതിനാൽ ബസ് കിട്ടിയില്ല. അവിടെ എന്നെ കാത്തിരുന്ന സുഹൃത്ത് ഗുരുദേവിന് ഒറ്റയ്ക്ക് പുറപ്പെടേണ്ടി വന്നു. ഞാൻ ടാക്സിയിൽ ഷിംലയിലേക്ക് പുറപ്പെട്ടു. അയഞ്ഞ നീളൻ കുർത്തയും കടുംനിറത്തിലുള്ള തലപ്പാവും ധരിച്ച സർദാറായിരുന്നു ടാക്സി ഡ്രൈവർ, ഷിംലയെത്തുന്നതിനുമുൻപേ എന്നെ ബസ്സിനടുത്തെത്തിച്ചിരിക്കുമെന്ന് സർദാർ ഉറപ്പുനൽകി. എന്നാൽ, മലമ്പാതയിലെ ഗതാഗതക്കുരുക്ക് കണ്ടപ്പോൾ തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പക്ഷേ, ഓരോ കുരുക്കിൽ നിന്നും വിദഗ്ധമായി സർദാർ പുറത്തുചാടി.
ഒടുക്കം ഷിംലയ്ക്കുമുൻപേയുള്ള ധരംപുരിൽ വെച്ച് കാർ ബസ്സിനെ ഓവർടേക്ക് ചെയ്തു. ബസ്സിൽ സൂചികത്താനിടയില്ലാത്തവിധം തിരക്കായിരുന്നു. ഡ്രൈവറുടെ പിന്നിലായുള്ള സീറ്റായിരുന്നു റിസർവു ചെയ്തിരുന്നത്. ഡ്രൈവർ പരംജിത്തിനെയും കണ്ടക്ടറെയും കണ്ടു. റിസർവുചെയ്ത സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുന്നു. ഇനിയെന്തുചെയ്യും! പരംജി പെൺകുട്ടിയെ പരിചയപ്പെടുത്തി
“എന്റെ മരുമകളാകാൻ പോകുന്ന പെൺകുട്ടിയാണ്, ഒന്ന് അഡ്ജസ്റ്റു ചെയ്ത് ഇരിക്കുന്നതിൽ ബുദ്ധിമുട്ടില്ലല്ലോ...
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി