ചട്ടിയിൽ, എണ്ണയിൽ കുളിച്ച് പൊന്തിവരുന്ന ചൂടൻ മുറുക്കുകൾ. ചൂടാറാനായി കോരിവെച്ചതിൽ നിന്ന് ഒരെണ്ണം മെല്ലെ കൈയിലെടുക്കണം. പാതിചൂടോടെ മൊരിഞ്ഞ് മുറുക്കിൽ ഒരുകടി... വീണ്ടുമൊരു കടി... മാവും ജീരകവും എള്ളും ചേർന്ന ആ കൂട്ട് ഇങ്ങനെ നൊട്ടിനുണഞ്ഞിരിക്കുമ്പോൾ കിട്ടുന്ന സുഖം..! മുറുക്ക്, പോയകാലത്തിന്റെ രുചിയോർമകൾ ഉണർത്തുന്നു. രുചിവൈവിധ്യത്തിൽ ഭൗമസൂചികാപദവി സ്വന്തമാക്കാൻ ഒരുങ്ങുന്ന ഒരു മുറുക്കുഗ്രാമം തമിഴ്നാട്ടിലുണ്ട്. ഗൂഗിളിലൊന്ന് ചികഞ്ഞപ്പോൾ റൂട്ട് തെളിഞ്ഞു. തിരുച്ചിറപ്പള്ളി ജില്ലയിൽ തിരുച്ചിറപ്പള്ളി-ഡിണ്ടിഗൽ ദേശീയ പാതയോരത്താണ് മുറുക്കുകൾക്ക് പേരുകേട്ട മണപ്പാറ എന്ന ഗ്രാമമുള്ളത്. ഗ്രാമമെന്ന് വിശേഷിപ്പിക്കാമെങ്കിലും മുനിസിപ്പാലിറ്റിയെന്ന പദവിയുണ്ട് മണപ്പാറയ്ക്ക്.
ട്രിച്ചിയിൽനിന്ന് 40 കിലോമീറ്ററിൽ താഴെ ദൂരം! മംഗളൂരു-ചെന്നൈ എക്സ്പ്രസിൽ കയറിക്കൂടി. തിരക്കൊഴിഞ്ഞ വണ്ടിയിലിരുന്ന് പുറംകാഴ്ചകൾ കാണുമ്പോൾ തനത് മുറുക്കിന്റെ നിറവും രുചിയും കാത്തുവെച്ച് മണപ്പാറ ഗ്രാമത്തിലേക്കുള്ള വഴികൾ മനസ്സിൽ തെളിഞ്ഞു. പാലക്കാടൻ മണ്ണും മലനിരകളും പിന്നിട്ട് തീവണ്ടി തമിഴകത്തെത്തി.
തിരുച്ചിറപ്പള്ളി സ്റ്റേഷനിലേക്ക് ഇനിയെത്ര ദൂരമെന്ന് മണിക്കൂറുകളെണ്ണി കാത്തിരിക്കുമ്പോൾ പുറത്ത് ഇരുട്ട് പരന്നിരുന്നു. ചെറിയ മയക്കത്തിലേക്ക് വീണപ്പോൾ വണ്ടിയിൽ നിന്ന് ആളുകളുടെ നിർത്താതെയുള്ള സംസാരം. തിരുച്ചിറപ്പള്ളി എത്തിയിരിക്കുന്നു. മുറിയന്വേഷിച്ച് നടക്കുന്നതിനിടെ മണപ്പാറയിലെത്താനുള്ള വഴിയും ആരാഞ്ഞു.
മണപ്പാറയിലേക്കുള്ള ബസിനായി അധികം കാത്തു നിൽക്കേണ്ടി വന്നില്ല. ബസിൽ ഏതാനും സ്കൂൾ കുട്ടികളും ജോലിക്ക് പോകുന്ന ചെറുപ്പക്കാരും സ്ത്രീകളുമടങ്ങുന്ന യാത്രക്കാർ മാത്രം. നഗരം വിട്ടതോടെ തമിഴ് ഗ്രാമീണതയുടെ സൗന്ദര്യം പേറി പ്ലാസ്റ്റിക് കുടങ്ങളുമായി കൂട്ടത്തോടെ നടന്നുനീങ്ങുന്ന സ്ത്രീകളെ കാണാമായിരുന്നു. “മണപ്പാറയിലേക്ക് എത്ര ദൂരമുണ്ട്' എന്ന് കണ്ടക്ടറോട് തിരക്കിയപ്പോൾ അരമണിക്കൂറെടുക്കുമെന്നായി രുന്നു മറുപടി.
ചെറിയൊരു ഗ്രാമമാണ് മണപ്പാറ. ഇടയ്ക്കിടെ കാണുന്ന ഇരുനിലക്കെട്ടിടങ്ങൾ, ദേവാലയങ്ങൾ, പലഹാരക്കടകൾ...അടുക്കടുക്കായി വെച്ചിരിക്കുന്ന മുറുക്കുകടകൾ, ഓലമേഞ്ഞ ഇറച്ചിക്കടകൾ, നാലുഭാഗത്തേക്കും ചിതറിക്കിടക്കുന്ന ഇടവഴികൾ... ഇതാ മുറുക്കിന് പേരുകേട്ട മണപ്പാറ ഗ്രാമം.
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി