പ്രണയവും വീര്യവും നിശ്ചയദാർഢ്യവും സംഗമിക്കുന്ന ചരിത്ര സ്മാരകം; അതാണ് ഗുജറാത്തിലെ അജ് ഗ്രാമത്തിലെ സ്റ്റെപ് വെൽ അഥവാ പടവ് കിണർ. അഹമ്മദാബാദിൽ നിന്ന് 18 കിലോമീറ്റർ മാറി ഭവനഗറിനടുത്താണ് ഈ ശില്പവിസ്മയം. താജ് മഹൽ പണിത ശില്പിയുടെ അതേ ദുർവിധി ഏറ്റുവാങ്ങിയവരാണ് അജ് പടിക്കിണറിന്റെ അനുഗൃഹീത ശില്പികളും. കൊത്തുപണികളും ശില്പ വൈവിധ്യവും രൂപഭംഗിയും സമന്വയിക്കുന്ന പടിക്കിണർ കണ്ട് മതി മറന്ന മഹമൂദ് ബേഗ്ഡ രാജാവ് സന്തോഷാതിരേകത്തോടെ മറ്റൊരെണ്ണം കൂടി പണിയാമോ എന്ന് ശില്പികളോട് ചോദിച്ചുവത്രേ. ആവാമെന്ന് പറഞ്ഞ ശില്പികളാരും പിന്നീട് ലോകം കണ്ടില്ല. ആ മനോഹരനിർമിതിയുടെ മറ്റൊരു പതിപ്പ് രാജാവിന് സഹിക്കാനാവില്ലായിരുന്നു.
ചരിത്ര നിർമിതികളുടെ പിന്നാമ്പുറങ്ങളിൽ ഇങ്ങനെ എത്രയെത്ര രക്തക്കറ പുരണ്ട് കഥകൾ ഒളിഞ്ഞിരിക്കുന്നു. ജലക്ഷാമം പരിഹരിക്കാനും ജലസംഭരണത്തിനും ഗുജറാത്തിൽ കാണപ്പെടുന്ന പടിക്കിണറുകൾ "വാവ്' എന്നാണ് അറിയപ്പെടുന്നത്. വാവുകളിൽ നിന്ന് ജലം കോരിയെടുക്കാറില്ല, പകരം വിശാലമായ പടികളിലൂടെ ഇറങ്ങിച്ചെന്ന് ശേഖരിക്കുകയാണ് പതിവ്. നാലാം നൂറ്റാണ്ട് മുതൽ തുടങ്ങുന്നു വാവുകളുടെ ചരിത്രം. ജലസംഭരണികൾ എന്നതിനുമപ്പുറം വാവുകൾ മതപരമായ വിശുദ്ധ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഇടങ്ങൾ കൂടിയാണ്. യാത്രികർക്കും അകപടിപോകുന്ന മൃഗങ്ങൾക്കും തങ്ങാനും വിശ്രമിക്കാനുമൊരു തണലിടം.
വിസ്മയിപ്പിക്കുന്ന നിർമാണശൈലി
വാസ്തുവിദ്യയും കൊത്തുപണികളും ഒത്തുചേരുന്ന പടിക്കിണറുകൾ ഭൂമിക്കടിയിലേക്കാണ് നിർമിക്കപ്പെടുന്നത്. കലയും ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചതോടുകൂടി വാവുകളുടെ രൂപവും ഘടനയും വിപുലമായി. വാണിജ്യപാതകളിലും തീർഥാടനവഴികളിലും നിർമിക്കപ്പെട്ട പതിനൊന്നാം നൂറ്റാണ്ടിലെ വാവുകൾ വാസ്തുകലയുടെ നിദർശനങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെത്തിയപ്പോൾ വാവുകൾ വിപു ലവും വൈവിധ്യപൂർണവുമായ അദ്ഭുതനിർമിതികളായി മാറി. വിവിധകാലങ്ങളിൽ പണിത വാവുകളിൽ ഹൈന്ദവ-മുസ്ലിം നിർമാണ ശൈലികൾ ഉൾച്ചേർന്നിരിക്കുന്നു. പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും പള്ളികളും പോലെ പ്രസിദ്ധമല്ലെങ്കിലും വാഴ്ചയുടെയും വീഴ്ചയുടെയും നിത്യ സ്മാരകങ്ങളായി വാവുകളും ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2022 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി