മാന്ത്രികന്റെ പള്ളിയിൽ
Mathrubhumi Yathra|March 2023
കടമറ്റം എന്ന ദേശം ഇന്നറിയപ്പെടുന്നത് മാന്ത്രികനായ വൈദികന്റെ പേരിലാണ്, കടമറ്റത്ത് കത്തനാർ, കടമറ്റത്തച്ചൻ വികാരിയായിരുന്ന പള്ളിയും ജനിച്ചുവളർന്ന വീടും ഇന്ന് പ്രാർഥനാകേന്ദ്രങ്ങളാണ്
REESHMA DAMODAR
മാന്ത്രികന്റെ പള്ളിയിൽ

കള്ളിമുൾച്ചെടികൾ നി റഞ്ഞ കുറ്റിക്കാട്, മാനം മുട്ടെ ഉയർന്നുനിൽക്കുന്ന കരിമ്പനകൾ..കള്ളിയങ്കാട്-പകൽ പോലും ആരും എത്തിനോക്കാൻ ഭയക്കുന്ന ഇടം. അവിടെ റാണിയായി വിലസുകയായിരുന്നു കള്ളിയങ്കാട്ട് നീലി. ആരെങ്കിലും ആ വഴി സഞ്ചരിച്ചാൽ, പിറ്റേന്ന് അവരുടെ പല്ലും നഖവും മാത്രമേ അവശേഷിക്കുകയുള്ളൂ. അവളെ തളയ്ക്കാൻ ചെന്നവരാരും, പിന്നെ ആ കാടിനു വെളിയിലേക്ക് വന്നില്ല. ഒന്നിനെയും കൂസാതെ ആ കാട്ടിൽ നീലി  ജീവിച്ചു. ഒടുവിൽ അവളെ തളയ്ക്കാൻ മധ്യതിരുവിതാം കൂറിൽ നിന്നൊരു കത്തനാരെത്തി കടമറ്റം പള്ളിയിലെ കത്തനാർ. കുട്ടിക്കാലത്ത് കേട്ട ഈ കഥകളിലെല്ലാം നായകൻ കടമറ്റത്ത് കത്തനാരായിരുന്നു.

കത്തനാരുടെ ആ പള്ളിയിലേക്കാണ് യാത്ര. മൂവാറ്റുപുഴയിൽ നിന്ന് 10 കിലോമീറ്റർ പിന്നിട്ടാൽ, വഴിയരികിൽത്തന്നെയാണ് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. പള്ളിപ്പെരുന്നാൾ കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് അവിടെയെത്തുന്നത്. പെരുന്നാളിനോടനുബന്ധിച്ച് കെട്ടിയ സ്റ്റാളുകളെല്ലാം അഴിച്ചു മാറ്റുന്നതേയുള്ളൂ. കുറേ പടികൾ കടന്ന് പള്ളിമുറ്റത്തെത്തി. പള്ളിയോട് ചേർന്നുള്ള ചെറിയ മുറിയിൽ വികാരി ഫാദർ സണ്ണി വർഗീസ് ഇരിക്കുന്നു. തൊട്ടു മുന്നിലെ കസേരകളിൽ ഒരു അച്ഛനും മകനും ഇരിപ്പുണ്ട്. എന്തൊക്കെയോ വ്യഥകൾ അലട്ടുന്നുണ്ടെന്ന് അവരുടെ മുഖത്തു നിന്ന് വ്യക്തം. അച്ചൻ അവരോടു സംസാരിക്കുന്നതിനിടയിൽ പുറത്തിട്ട് കസേരകളിൽ ആളുകൾ വന്ന് ഊഴംകാത്തിരിപ്പായി.

ആ അച്ഛനും മകനും പുറത്തിറങ്ങി. മകന്റെ കൈപിടിച്ച് അച്ഛൻ പ്രാർഥനയോടെ പള്ളിയെ വലംവയ്ക്കാൻ തുടങ്ങി. അകത്തേക്ക് കടന്നു. അൾത്താര മുന്നിൽ ധ്യാനനിരതരായി കുറച്ചുപേർ. ഇടതുഭാഗത്തായി ഒരു പേടകം പോലെ കാണുന്നു. അതിനുമുന്നിൽ കുരിശുവെച്ചിട്ടുണ്ട്, രണ്ട് വലിയ തിരികളും. പലരും ആദരവോടെ അതിൽ തൊടുന്നു. “കടമറ്റത്തച്ചന്റെ കബറിടമാണ്, ഒരാൾ പറഞ്ഞുതന്നു.

Esta historia es de la edición March 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI YATHRAVer todo
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 minutos  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 minutos  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 minutos  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 minutos  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 minutos  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 minutos  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 minutos  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 minutos  |
May 2023