കേരളത്തിൽ ആദിമശിലായുഗസംസ്കാരത്തനിമകൾ ഇന്നും കണ്ടെത്താൻ കഴിയുന്ന ഇടമാണ് എടയ്ക്കൽ ഗുഹ. പക്ഷേ, ലോഹയുഗവും കഴിഞ്ഞ് മഹാശിലായുഗത്തിലെത്തുമ്പോൾ തൃശ്ശൂർ ജില്ലയിൽപ്പെട്ട കുന്നംകുളം, ചൂണ്ടൽ ഭാഗങ്ങളിലാണ് കൂടുതൽ ചരിത്രാവശിഷ്ടങ്ങൾ ഉത്ഖനനം ചെയ്തെടുത്തിട്ടുള്ളത്. ഒമ്പത് സമാധി സ്ഥലങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ. സംരക്ഷിക്കുന്നുണ്ട്.
ഒരു വണ്ടിയും അത്യാവശ്യം സ്ഥലവിവരവുമുണ്ടെങ്കിൽ മഹാശിലാ യുഗം വരെ പോയി വരാൻ ഒരുദിവസം മതിയെന്നുള്ളത് പ്രലോഭനമായിരുന്നു. ക്യാമറയും കുപ്പിവെള്ളവുമായി വെളുപ്പിനേ പുറപ്പെട്ടു. ആദ്യലക്ഷ്യം എയ്യാൽ തന്നെയാകട്ടെ.
വെട്ടുകൽ ഗുഹയാണ് എയ്യാലിലെത്. കേരളത്തിൽ മാത്രം കണ്ടത്തിയിട്ടുള്ള ഒരു ശവസംസ്കാര രീതിയാണ് വെട്ടുകൽ ഗുഹകൾ. ശിലയ്ക്കു മുകളിൽ വലിയൊരു ദ്വാരമുണ്ടാക്കുന്നു. ഈ ദ്വാരത്തിന്റെ ഒരു ഭാഗത്തു നിന്ന് കല്ലുവെട്ടിമാറ്റിക്കൊണ്ട് ഗുഹയിലേക്കു പ്രവേശിക്കുന്നു. പിന്നീട് പ്രവേശനദ്വാരത്തിൽ കൂടി കല്ലുവെട്ടിമാറ്റിക്കൊണ്ട് ഗുഹയുടെ ഉൾവശം നിർമിക്കുന്നു. പ്രവേശന ദ്വാരത്തിന് ഏകദേശം അരമീറ്റർ നീളവും വീതിയുമേ കാണുകയുള്ളൂ. അതിനുള്ളിലെ ഗുഹ സാമാന്യേന വലുതായിരിക്കും. ഗുഹയ്ക്കുള്ളിൽ കല്ലുകൊണ്ടു നിർമിച്ച ശയനശില (Stone bed) കാണാം. മൺപാത്രങ്ങൾ, ആയുധങ്ങൾ, മൃഗാവശിഷ്ടങ്ങൾ, നാണയങ്ങൾ എന്നിവയെല്ലാം ഗുഹയ്ക്കുള്ളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കുന്നംകുളമെത്തുന്നതിനു മുൻപുതന്നെ കേച്ചേരിയിൽ നിന്ന് അക്കിക്കാവ് വഴിയിലേക്കു തിരിഞ്ഞു. കുറച്ചുദൂരം സഞ്ചരിച്ചപ്പോൾ റോഡ്, പച്ചപ്പിന്റെ കമാനങ്ങൾക്കുള്ളിലൂടെ യായി. ഒടുവിൽ കമ്പിവേലികൊണ്ട് വളച്ചുകെട്ടിയ, കാവിന്റെ പ്രതീതിയുള്ള ചരിത്രസ്മാരകത്തിന്റെ അരികിലെത്തി.
എയ്യാലിലെ വെട്ടുകൽ ഗുഹ വലുതും ചെറുതുമായ രണ്ടറകളോടു കൂടിയതാണ്. പ്രധാന അറയിലേക്കു നീളുന്ന ഒരിടനാഴിയുണ്ട്. ഒരറയുടെ മുകൾഭാഗം മുഴുവനായി തകർന്ന രീതിയിലാണ്. വലിയ അറയുടെ മൂന്നു ഭാഗത്തും ശയനശിലകളും മുകൾഭിത്തിയെ താങ്ങിനിർത്തുന്ന തൂണും കാണാം.
Esta historia es de la edición March 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി