ജീവിതത്തിൽ ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് ഫുട്ബോൾ കളിയും യാത്രകളും. തന്ത്രങ്ങൾ മെനഞ്ഞ് മനസ്സും ശരീരവും അർപ്പിച്ച് കളിച്ചാലും ഫുട്ബോൾ ഗ്രൗണ്ടിൽ ആഗ്രഹിച്ച റിസൽറ്റ് കിട്ടണമെന്നില്ല. ചിലപ്പോൾ ചടുലമായ നീക്കങ്ങളും വേഗവുമുള്ള കളികളായിരിക്കും ജയം നൽകുന്നത്. യാത്രകളും അതുപോലെയാണ്. ഒരു ലക്ഷ്യവുമില്ലാതെ പുറപ്പെടുന്ന യാത്രകളാവും ആവേശകരവും മധുരവുമുള്ള ഓർമകൾ സമ്മാനിക്കുന്നത്. അത്തരം യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
2020 ഡിസംബർ 22. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഗോവയിൽ തുടങ്ങിക്കഴിഞ്ഞു. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ഞാൻ കളിക്കുന്നത്. രണ്ട് മത്സരം കഴിഞ്ഞു. അപ്രതീക്ഷിതമായി ടീമിൽനിന്ന് പുറത്തുപോകേണ്ട അവസ്ഥയുണ്ടായി. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അന്ന് രാത്രി തന്നെ മടങ്ങാൻ തീരുമാനിച്ചു. എന്റെ ജീപ്പെടുത്താണ് ഗോവയിലേക്ക് പോയിരുന്നത്. അതുകൊണ്ടുതന്നെ മടക്കയാത പ്രത്യേകിച്ച് ഒരുക്കങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല.
പുലർച്ചെ നാലുമണിയോടെ കണ്ണൂരിലേക്ക് തിരിച്ചു. പ്രതീക്ഷിക്കാത്ത മടക്കമായതിനാൽ മനസ്സ് ശൂന്യമായിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടത്? വണ്ടിയോടിച്ച് ഒറ്റയ്ക്കുള്ള ആ യാത്ര പക്ഷേ, ആശ്വാസം തന്നു. അപ്പോഴാണ് ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന വലിയ ഒരാഗ്രഹത്തെക്കുറിച്ച് ഓർത്തത്. ഇന്ത്യ മുഴുവൻ ചുറ്റിക്കാണണം. കാടുകളും ഗ്രാമങ്ങളും നഗരങ്ങ ളും എന്നില്ലാതെ ഓരോ ഇടവും കണ്ടറിയണം. അതിനായി ദീർഘയാത്രയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടി ബുള്ളറ്റ് പക്ഷേ, തയ്യാറാക്കിവെച്ചിരുന്നു. സമയം ലഭിച്ചിരുന്നില്ല. നീണ്ടു പോയ ആ യാത്ര ഇപ്പോഴായാലോ എന്ന ചിന്ത ശക്തമായി. ഒറ്റയ്ക്കുള്ള യാത്രകൾ എപ്പോഴും ഹരമാണ്. പക്ഷേ, മിക്കപ്പോഴും അത് സാധിക്കാറില്ല. ഭൂരിഭാഗം യാത്രകളിലും കൂട്ടുകാർ ആരെങ്കിലും കൂടെയുണ്ടാകും.
Esta historia es de la edición April 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി