സിനായ് മലനിരകളിൽ വെച്ചായിരുന്നു യഹോവ, മോശയ്ക്ക് പത്ത് കല്പനകൾ നൽകിയത്. ആ പുണ്യഭൂമി സന്ദർശിക്കാനായി ലോകത്ത് എല്ലായിടത്തു നിന്നുമുള്ള തീർഥാടകർ ഇവിടേക്കെത്തുന്നു. സിനായ് മലനിരകൾക്കുമേൽ പ്രഭാതം പൊട്ടിവിടരുന്ന കാഴ്ച വിസ്മയകരമാണ്. മണലാരണ്യങ്ങളും പാറക്കൂട്ട ങ്ങളും നിറഞ്ഞ ദുർഘടപാതകൾ താണ്ടി ഈജിപ്തിലെ സിനായ് മലനിരകൾക്ക് മുകളിലേറി ഓരോ തീർഥാടകരും സായൂജ്യം നേടുന്നു. “ചെങ്കടലിന്റെ ആത്മാവിനെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും ബിംബങ്ങൾ മനസ്സിൽ നിറഞ്ഞു. അത് പുതിയൊരു വഴിത്തിരിവായി, ചരിത്രത്തിന്റെ പടവുകളിലേക്ക് കയറി. പത്ത് കല്പനകളുടെയും മോശയുടെയും ധന്യനിമി ഷങ്ങൾ പകർന്ന് നൽകിയ സിനായ് മലനിരകളിലേക്ക് ഏതോ അദൃശ്യശക്തി ഞങ്ങളെ നയിക്കുകയായിരുന്നു. മലനിരകൾക്ക് മുകളിൽ നിന്നപ്പോൾ കേരള ഹൈക്കോടതി ജഡ്ജിയായ ബെച്ചുകുര്യൻ ജസ്റ്റിസ് തോമസും ഭാര്യ മീനുവും ജീവിതത്തിലെ അനർഘനിമിഷങ്ങളിൽ ലയിക്കുകയായിരുന്നു. സാഹസികയാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബെച്ചുകുര്യൻ തോമസ്. അത്തരം യാത്രയിൽ പങ്കുചേരാൻ അദ്ദേഹത്തിന്റെ പത്നി മീനുവുമുണ്ടാകും.
8,000 അടി ഉയരത്തിലാണ് സിനായ് മലനിരകൾ. മരുഭൂമിയും കൂറ്റൻ പാറക്കൂട്ടങ്ങളും നിറഞ്ഞ പാതകൾ താണ്ടിയാണ് സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. വഴിയിലുടനീളം അദ്ഭുതക്കാഴ് ചകളായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. “ഒരുതുള്ളി വെള്ളത്തിന് കൊതിക്കുന്ന മരുഭൂമിയിൽ അവിടവിടായി പ്രത്യക്ഷപ്പെടുന്ന പച്ചപ്പ് യാത്രികരെ ആകർഷിക്കുന്നു.
Esta historia es de la edición April 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി