ഭൂമിയിലെ ദേവലോകം
Mathrubhumi Yathra|May 2023
വെറുമൊരു ആരാധനാലയം മാത്രമല്ല കോട്ടയത്തെ ദേവലോകം പള്ളി. തരിസാപ്പള്ളി ശാസനം പോലെ ഇന്ത്യയിലെ ക്രൈസ്തവചരിത്രത്തിന്റെ ഭാഗമായിത്തീർന്ന പ്രധാന ഭരഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു
P V SURAJ
ഭൂമിയിലെ ദേവലോകം

സത്യക്രിസ്ത്യാനികളുടെ നാടായ കോട്ടയത്തെ മുട്ടമ്പലത്തിനടുത്തുള്ള കുന്നിൻമുകളിൽ വർഷങ്ങൾക്കു മുൻപ് ഒരു ബംഗ്ലാവ് ഉയർന്നു. കെട്ടിടം പണിത ആശാരി അതിന് ദേവലോകം എന്ന് പേരുവിളിച്ചു. കാലം പിന്നെയും മുന്നോട്ടു നീങ്ങി. മീനച്ചിലാറിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. 1953-ൽ ദേവലോകത്തിന്റെ മണ്ണിൽ ഒരു ചാപ്പൽ ഉയർന്നു. പോകപ്പോകെ വിശ്വാസികളു ടെ അഭയവും ആശയവുമായിത്തീർന്നു ആ പള്ളി. ദേവലോകം പള്ളി ഇന്ന് കോട്ടയത്തിന്റെ അഭിമാന മാണ്.

ഓട്ടോയിറങ്ങി വൻമരങ്ങൾ തണലിടുന്ന പാതയിലൂടെ ദേവലോകത്തേക്ക് പ്രവേശിച്ചു. വെറുമൊരു പള്ളിയല്ല ഇത്. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രവുമായി ബന്ധപ്പെട്ട ചെപ്പേടുകളും ശാസനങ്ങളും തിരുശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അല്പദൂരം മുന്നോട്ടുപോയപ്പോൾ വലതുവശത്തായി ചെറിയൊരു കെട്ടിടം കണ്ടു. ഇതാണ് പഴയ ദേവലോകം ബംഗ്ലാവ്. 1951 വരെ സഭയുടെ ആസ്ഥാനം കോട്ടയത്തെ പഴയ സെമിനാരിയായിരുന്നു. അതിനുശേഷം തിരു-കൊച്ചി ഹൈക്കോടതിയുടെ പ്രതികൂല വിധിപ്രകാരം ഓർത്തഡോക്സ്സഭയ്ക്ക് പുതിയ ആസ്ഥാനം കണ്ടെത്തേണ്ടിവന്നു. അങ്ങനെയാണ് ദേവലോകം സഭയുടെ പുണ്യഭൂമിയായി മാറിയത്. സഭാ മേലധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ദീർഘവീക്ഷണമായിരുന്നു ദേവലോകം എന്ന സഭാ ആസ്ഥാനം. കെ.സി. മാമ്മൻ മാപ്പിള, മാളിയേക്കൽ എം.സി. മാത്യു, ഉപ്പൂട്ടിൽ കുഞ്ഞച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവലോകം വാങ്ങുന്നതിന്റെ കാര്യങ്ങളെല്ലാം നടന്നത്. അങ്ങനെ ദേവലോകം ബംഗ്ലാവ്, ദേവലോകം അരമനയായി: പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായി. ഇന്ന് ഈ കെട്ടിടത്തിൽ മാനേജരുടെ ഓഫീസും മെസ്സും പ്രവർത്തിക്കുന്നു.

കാഴ്ചകളും ചരിത്രവുമാണ് ദേവലോകത്തിലെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നത്. ജപമാലയിലെ മുത്തുകൾപോലെ അവ പരസ്പരം കോർത്തിരിക്കുന്നു. ചരിത്രമറിയാതെ ഇവിടുത്തെ കാഴ്ചകളിലേക്ക് കടക്കാൻ കഴിയില്ല. ഇപ്പോഴത്തെ അരമന മാനേജർ ഫാദർ യാക്കോബ് തോമസ് പഴയ കഥകൾ പറഞ്ഞുതന്നു. മലങ്കര നസ്രാണികളുടെ ഉദയവും വളർച്ചയുമെല്ലാം ആ കഥകളിൽ തെളിഞ്ഞുനിന്നു.

Esta historia es de la edición May 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI YATHRAVer todo
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 minutos  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 minutos  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 minutos  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 minutos  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 minutos  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 minutos  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 minutos  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 minutos  |
May 2023