CATEGORIES
Kategorier
അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.
നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.
സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.
മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!
ഇന്നത്തെ പല ത്രില്ലെർ സിനിമകളിൽ കാണും വിധം ഭീതിപ്പെടുത്തുന്ന രംഗങ്ങളോ വേട്ടയാടുന്ന തരം പശ്ചാത്തല സംഗീതങ്ങളോ ഇല്ലാ തെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ജോൺസൻ മാസ്റ്ററിന്റേത്. ജോൺസന്റെ സംഗീതത്തിന്റെ അകമ്പടി യോടെ പുത്തൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവിടെ ഉള്ളു പുകയുന്ന നിമിഷങ്ങളാണ് നമുക്ക് കിട്ടുന്നത്
അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ
അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് കപ്പേള എന്ന സിനിമയിലൂടെ മുസ്തഫ തെളിയിച്ചിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയി ക്കുമ്പോളാണ് ആളുകൾ നമ്മുടെ കൂടെ നിൽക്കുന്നതെന്ന് മുസ്തഫ തന്നെ പറഞ്ഞിട്ടുണ്ട്. വിജയിച്ച് നിൽക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദ നങ്ങളും വിമർശനങ്ങളും ചർച്ചയുമൊക്കെ ഉയർന്നു വരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുകയെന്നും മുസ്തഫ പറയുന്നു. സിനിമ എന്നത് കലയാണ്. ആളുകൾ ആസ്വദിക്കുന്നതുമാണ്.
സിനിമയിൽ പവർ ഗാംഗ് ഉണ്ട്
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു
അന്വേഷണത്തിന് പ്രത്യേക സംഘം
2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്
മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.
ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.
ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്
എന്റെ ലക്ഷ്യം ഹോളിവുഡ്: രവിചന്ദ്രൻ
ഇരുപത്തിയെട്ട് വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് രവിചന്ദ്രൻ. തൃശ്ശൂർ ജി ല്ലയിലെ കോലായിൽ എന്ന സ്ഥലത്ത് ജനിച്ച രവി ഒരിക്കലും കരുതിയിരുന്നില്ല താൻ എന്നെ ങ്കിലും സിനിമയ്ക്കുവേണ്ടി ക്യാമറ ചലിപ്പിക്കുമെന്ന്. ഒരു കാര്യം നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം നമ്മുടെ കൂടെ നിൽക്കും എന്ന് പറയുന്നത് സത്യം ആണെന്ന് രവിയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. കുട്ടിക്കാലം മുതൽ മക്കളുടെ എന്ത് ആഗ്രഹവും സാധിച്ചു തന്നിരുന്ന കുടുംബം തന്നെയാണ് തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം എന്ന് രവി പറയുന്നു. 1996 മുതൽ വെള്ളിത്തിരയുടെ ഭാഗമായ രവി എന്ന അറിയപ്പെടുന്ന ഒരു ഛായാഗ്രഹകനാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹാൽ \"എന്ന സിനിമയുടെ ലൊക്കേഷനിൽ ഇരുന്നുകൊണ്ട് സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രവിചന്ദ്രൻ.
രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിൽ കയ്യാങ്കളിയോ?
സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിന്റെ സെറ്റിൽ വച്ച് നടിമാരായ രഞ്ജിനിയും സജിതാ ബേട്ടിയും തമ്മിലുണ്ടായ വാക്കുതർക്കം അടിയിൽ കലാശിച്ചെന്നും ഷൂട്ടിങ് നിറുത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായെന്നും വാർത്തകൾ പ്രചരിച്ചിരുന്നു
"റാം" എന്തായി
ഉത്തരം പറയേണ്ടത് നിർമാതാവ് ആണെന്ന് ജീത്തു ജോസഫ്
മലയാളത്തിലെ പെരുന്തച്ചൻ
1955 ലാണ് കോളേജ് പഠനം ഉപേക്ഷിച്ച് തിലകൻ സുഹൃത്തുക്കളുമായി മുണ്ടക്കയം നാടക സമിതിക്ക് രൂപം കൊടുക്കുന്നത്. പിന്നീട് 1966 വരെ കെ. പി. എ. സിയുടെ ഭാഗമായിരുന്നു. കൂടാതെ കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ നാടക സംഘങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജെ ആന്റണിയുമായുള്ള സൗഹൃദം തിലകന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു അദ്ധ്യായം തുറന്നു. പിജെ ആന്റണി സംവിധാനം ചെയ്ത 1973 ലെ സിനിമയായ 'പെരിയാർ' എന്ന സിനിമയിലൂടെ യായിരുന്നു തിലകൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകൻ ഏറ്റെടുത്ത് നടത്തി. 1979 ൽ പുറത്തിറങ്ങിയ കെ. ജി ജോർജ് ചിത്രം \"ഉൾക്കടലി'ലൂടെയാണ് തിലകൻ എന്ന അതുല്യ നടൻ മലയാള സിനിമയിൽ സജീവമായി തുടങ്ങിയത്.
ഗുരുവും ശിഷ്യനും ഒരേ ഫ്രെയിമിൽ!
അച്ഛന്റെ വാത്സല്യത്തോടെ മമ്മൂട്ടിയുടെ നെഞ്ചിൽ തലചായ്ച്ചു നിൽക്കുന്ന മമ്മൂട്ടി. മകന്റെ സ്നേഹത്തോടെ, ബഹുമാനത്തോടെ ചേർത്തുനിർത്തുന്ന മമ്മൂട്ടി! ഇത് മലയാളത്തിന്റെ സുകൃത നിമിഷങ്ങൾ...
ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു
ആസിഫിനെ അടുത്തറിയുന്ന വർക്കു മാത്രമേ അദ്ദേഹം ആരാ ണെന്നോ, എന്താണെന്നോ മന സിലാക്കാൻ സാധിക്കൂ. എന്തു കാര്യമായാലും അദ്ദേഹം ഒരി ക്കലും മനസിലിട്ട് അതിനെക്കു റിച്ച് ആലോചിച്ച് വേദനിക്കാറില്ല. അത് പൊതുസമൂഹത്തിൽ ഒരു ചർച്ചാവിഷയമാക്കാനും അദ്ദേഹത്തിന് ഇഷ്ടമില്ല. സിനിമയുടെ ഏറ്റവും വലിയ പ്രൊഡക്റ്റാണ് ആസി ഫിന്റെ ലൈഫ് ജീവിതത്തിൽ ഒരു ദിവസം പോലും ബോറിങ്ങല്ലെന്നതാണ് ആസിഫിനെ വ്യത്യസ്തമാക്കുന്നത്. കലാകാരന്മാർ പല സ്വഭാവമുള്ള ആളുകളാണെന്നും അവരെല്ലാവരുമായി ഇടപെടുമ്പോൾ ഒരു രസമുണ്ടെന്നും ഒരിക്കൽ ആസിഫ് വെള്ളിനക്ഷത്രത്തിനു തന്ന അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.
ആരാണ് ഖുറേഷി എബ്രാം ?
എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ
മാസ് ഡയലോഗുകൾക്ക് നല്ലകാലം
NEE PO MONE DINESHA
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '
ഒന്നാമൻ മമ്മൂക്ക തന്നെ
കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ
സുകൃതവഴിയിലെ യാത്ര
അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?
'ചില സിനിമകളിൽ കഥാ പാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും
ഒടുക്കത്തെ ലുക്ക് ഭായി....
ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു