ഡൽഹി
ചരിത്രവും രാഷ്ട്രീയവുമെല്ലാം കെട്ടുപിണഞ്ഞുനിൽക്കുന്ന രാജ്യതലസ്ഥാനം. മുഗൾ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇന്നും തനിമയോടെ നിലകൊള്ളുന്നു. അതോടൊപ്പം രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളും ഇവിടെ തലയുയർത്തി നിൽപുണ്ട്.
എങ്ങനെ പോകാം: കേരളത്തിൽനിന്ന് ദിവസവും നിരവധി ട്രെയിനുകളാണ് ഡൽഹിയിലേക്കുള്ളത്. എറണാകുളത്തുനിന്ന് 40 മുതൽ 47 മണിക്കൂറാണ് യാത്രാസമയം. ഏകദേശം 1000 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. 2500 രൂപ വരും തേർഡ് എ.സി നിരക്ക് 5000 രൂപ മുതൽ വിമാന ടിക്കറ്റും ലഭ്യമാണ്.
പ്രധാന കാഴ്ചകൾ: • ഇന്ത്യാഗേറ്റ് • ഖുതുബ് മിനാർ ചെങ്കോട്ട • ജമാമസ്ജിദ് • രാഷ്ട്രപതി ഭവൻ • രാജ്ഘട്ട് ചാന്ദ്നി ചൗക് ഹുമയൂണിന്റെ ശവകുടീരം
ആഗ്ര
ലോകാത്ഭുതമായ താജ്മഹലിന്റെ നാട്. വിവിധ വാസ്തുവിദ്യകൾ സമന്വയിക്കുന്ന ധാരാളം ചരിത്ര നിർമിതികളും ഇവിടെയുണ്ട്.
എങ്ങനെ പോകാം: കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള പല ട്രെയിനുകൾക്കും ആഗ്രയിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്ന് 41 മുതൽ 45 മണിക്കൂർ വരെ സമയം വേണം. 900 രൂപക്ക് അടുത്താണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. തേർഡ് എ.സിക്ക് ഏകദേശം 2300 രൂപ വരും. വിമാനത്തിലാണങ്കിൽ ഡൽഹിയിലേക്ക് പോകുന്നതാണ് ഉചിതം. അവിടെ നിന്ന് 240 കിലോ മീറ്റർ ദൂരമുണ്ട്. ധാരാളം ബസുകൾ ഡൽഹി- ആഗ്ര റൂട്ടിൽ സർവിസ് നടത്തുന്നു. നോൺ എ.സിക്ക് 300ഉം എ.സിക്ക് 500ഉം രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ഈ റൂട്ടിൽ നിരവധി ട്രെയിനുകളും ലഭ്യമാണ്. 100 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.
പ്രധാന കാഴ്ചകൾ: താജ്മഹൽ • ആഗ്ര ഫോർട്ട് ഫത്തേഹ്പുർ സിക്രി • അക്ബറിന്റെ ശവകുടീരം • ഇത്തിമാദുദ്ദൗളയുടെ ശവകുടീരം
ജയ്പുർ
കൊട്ടാരങ്ങളുടെയും കോട്ടകളുടെ യും നാടാണ് രാജസ്ഥാന്റെ തലസ്ഥാ നമായ ജയ്പുർ. ആരെയും അമ്പരപ്പിക്കുന്ന നിർമിതികൾ പിങ്ക് സിറ്റിയെ വ്യത്യസ്തമാക്കുന്നു.
Denne historien er fra April 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...