അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം
Kudumbam|May 2023
പഠന കാലയളവിൽ തന്നെ തൊഴിൽ സംരംഭം തുടങ്ങാൻ കഴിയും. അതിന് സഹായകമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികളുമുണ്ട്. അവസരങ്ങളുടെ  ലോകമാണ് ഇന്ന് വിദ്യാർഥികളുടെ മുന്നിൽ...
ആഷിക്ക് കെ.പി. Entrepreneurship Development Trainer Principal, Rahmania VHSS Kozhikode
അവസരങ്ങൾ വിതച്ചു വിദ്യാർഥി സംരംഭകത്വം

പത്തൊമ്പതാം വയസ്സിലാണ് റിതേഷ് അഗർ വാളിന്റെ മനസ്സിൽ ഒരു ലഡുപൊട്ടിയത്. സ്വന്തമായി ഒരു ബിൽഡിങ് പോലുമില്ലാതെ ലോഡ്ജുകൾ നടത്താമെന്നും വലിയ സമ്പാദ്യം ഉണ്ടാക്കാമെന്നും കത്തിയ ആശയം. പിന്നീട് ആ ചിന്തയിൽനിന്ന് ഉയർന്ന ഓയോ റൂം എന്ന ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം ചുരുങ്ങിയ കാലംകൊണ്ട് വ്യാപിപ്പിക്കാൻ റിതേഷിന് കഴിഞ്ഞു.

വയനാട്ടുകാരനായ പി.സി.മുസ്തഫ 2005ൽ തുടങ്ങിയ ഐഡി ഫ്രഷ് ഇന്ന് ലോക പ്രശസ്തമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്ത് വിപണി കീഴടക്കുന്നു. മുസ്തഫയും തന്റെ സംരംഭം തുടങ്ങിയത് പഠനകാലത്ത് തന്നെ.

ഇ-ഡിസൈൻ സർവിസസ് എന്ന സ്ഥാപനം തുടങ്ങുമ്പോൾ കോഴിക്കോട്ടുകാരിയായ ശ്രീലക്ഷ്മിക്ക് പ്രായം 16 മാത്രം. തന്റെ വെബ് ഡിസൈനിങ് പാടവം ആ കുട്ടി സീരിയസാക്കിയപ്പോൾ മുന്നിൽ തുറന്നത് വലിയ വിപണന സാധ്യതകൾ. 2011ൽ ശ്രീലക്ഷ്മി ആരംഭിച്ച സംരംഭത്തിന് ഇന്ന് ആയിരക്കണക്കിനാണ് ഉപഭോക്താക്കൾ.

വിദ്യാർഥികൾ തന്നെ സമ്പത്ത്

ഇങ്ങനെ കേരളത്തിന് അകത്തും പുറത്തും ചെറിയ രീതിയിൽ പഠനത്തോടൊപ്പം സംരംഭം ആരംഭിച്ച ഒരുപാട് വിദ്യാർഥികൾ ഇന്ന് വലിയ സംരംഭകരായി മാറി. 'സീറോ ടു മേക്കർ, മേക്കർ ടു എന്റർപ്രണർ, എന്റർപ്രണർ ടു ഇൻവെസ്റ്റർ' എന്ന സങ്കല്പമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സംരംഭകരായി മാറാൻ വേണ്ടതെന്ന് ഈ മേഖലയിൽ ശിൽപശാലകൾ നടത്തുന്ന രാജേഷ് നായർ എന്ന എം.ഐ.ടി പ്രഫസർ പറയുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ നൈപുണ്യവും കഠിനാധ്വാനവും പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കുകൂടി നയിക്കാനായാൽ നമ്മുടെ കലാലയ പ്രക്രിയയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും.

പിന്തുണ നൽകാൻ സംവിധാനം

ഒരു സ്റ്റാർട്ടപ് സംസ്കാരം ഇന്ന് കലാലയങ്ങളിൽ പാഠ്യ പാഠ്യതര പ്രവർത്തനങ്ങളോടൊപ്പം മുഖ്യസ്ഥാനത്ത് വരുകയാണ്. ആദ്യകാലങ്ങളിൽ ഇത് നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സ്ഥാപനങ്ങളിൽ മാത്രമാണെങ്കിൽ ഇന്ന് ഗ്രാമങ്ങളിലും ഏറെ പ്രാധാന്യത്തോടു കൂടി ആരംഭിച്ചു.

Denne historien er fra May 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
Kudumbam

'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...

time-read
3 mins  |
November-2024
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
Kudumbam

പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്

ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...

time-read
2 mins  |
October-2024
പരക്കട്ടെ സുഗന്ധം
Kudumbam

പരക്കട്ടെ സുഗന്ധം

പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...

time-read
4 mins  |
October-2024
ഓൾഡാണേലും ന്യുജെനാണേ...
Kudumbam

ഓൾഡാണേലും ന്യുജെനാണേ...

അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ

time-read
1 min  |
October-2024
പ്യുവറാണോ 'വെജിറ്റേറിയൻ?
Kudumbam

പ്യുവറാണോ 'വെജിറ്റേറിയൻ?

ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...

time-read
3 mins  |
October-2024
ഇനിയും പഠിക്കാനേറെ
Kudumbam

ഇനിയും പഠിക്കാനേറെ

സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്

time-read
2 mins  |
October-2024
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
Kudumbam

ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്

പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...

time-read
3 mins  |
October-2024
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
Kudumbam

ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ

ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും

time-read
4 mins  |
October-2024
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
Kudumbam

സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്

സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്

time-read
2 mins  |
October-2024
കൈവിടരുത്, ജീവനാണ്
Kudumbam

കൈവിടരുത്, ജീവനാണ്

ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്

time-read
2 mins  |
October-2024