മക്കയിലേക്കുള്ള കാലടികൾ
Kudumbam|September 2023
370 ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ 8640 കിലോമീറ്റർ നടന്ന് ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. യാത്രയിൽ അഭിമുഖീകരിക്കേണ്ടിവന്ന മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളോരോന്നും അദ്ദേഹം ഓർത്തെടുക്കുന്നു...
വി കെ ഷമീം
മക്കയിലേക്കുള്ള കാലടികൾ

വിശ്വാസികളുടെ മനസ്സിനെയും ശരീരത്തെയും ധന്യമാക്കുന്ന ആത്മീയാനുഭൂതിയുടെ മണ്ണാണ് മക്ക. ആ പുണ്യ ഭൂമിയിലേക്ക് 8640 കിലോമീറ്റർ നടന്നെത്തി ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് കാതങ്ങൾ താണ്ടി ആളുകൾ ഹജ്ജ് ലക്ഷ്യമാക്കി കാൽ നടയായി പോയിരുന്നു. പലരും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മറ്റു ചിലർ വഴിമധ്യേ ഇടറിവീണു. കാലം മാറിയപ്പോൾ കപ്പലിലും പിന്നീട് വിമാനത്തിലുമെല്ലാമായി തീർഥാടനം. എന്നാൽ, ഈ കാലത്തും ശിഹാബ് പൂർവികരുടെ പാത പിന്തുടർന്ന് ഹജ്ജിന് പോകാൻ തീരുമാനിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടു. ഒരേസമയം പിന്തുണയും വിമർശനങ്ങളും ഉയർന്നു. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്താതെ അയാൾ പിന്തിരിഞ്ഞില്ല. 370 ദിവസം കൊണ്ട് ആറ് രാജ്യങ്ങൾ താണ്ടി ശിഹാബ് സ്വപ്നം യാഥാർഥ്യമാക്കി.

സ്നേഹം വിളമ്പുന്ന മനുഷ്യർ, അന്നം വിളയുന്ന കൃഷിയിടങ്ങൾ, പച്ചപ്പ് തീർക്കുന്ന വനങ്ങൾ, തിരയടിച്ച് വീശുന്ന കടൽത്തീരം, മഞ്ഞുപെയ്യുന്ന മലകൾ, ചുടുകാറ്റ് വീശുന്ന മരുഭൂമികൾ, സംസ്കാരങ്ങൾ ഉയർന്നുവന്ന നദികൾ... അങ്ങനെ നിരവധി അനുഭവങ്ങളുമായിട്ടാണ് ആ യുവാവ് നാട്ടിൽ തിരിച്ചെത്തിയത്.

നാട് ഏറ്റെടുത്ത യാത്ര

 യാത്രക്ക് മുന്നെ നടത്തം പോലെയുള്ള പരിശീലനമുറകൾ തുടങ്ങി. ഗൂഗ്ളിന്റെ സഹായത്തോടെ റൂട്ട് മാപ്പ് തയാറാക്കി. രാജ്യങ്ങൾ, വഴികൾ, സംസ്ഥാനങ്ങൾ, കാലാവസ്ഥ തുടങ്ങി വിവിധ കാര്യങ്ങൾ മനസ്സിലാക്കി. മുമ്പ് ഇത്തരം യാത്രകൾ നടത്തിയവരുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞു.

2022 ജൂൺ രണ്ടിന് മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റുരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് യാത്ര ആരംഭിച്ചു. നാടും കുടുംബവുമെല്ലാം വലിയ യാത്രയയപ്പാണ് നൽകിയത്. ഒപ്പം നടക്കാൻ നാട്ടുകാരും കൂട്ടുകാരുമെല്ലാം കൂടി. ആദ്യദിനം ഏകദേശം 30 കിലോമീറ്റർ നടന്ന് പരപ്പനങ്ങാടി ജുമാമസ്ജിദിൽ അന്തിയുറങ്ങി. വലിയൊരു യാത്രയുടെ ചെറിയൊരു തുടക്കമായിരുന്നുവത്. ശിഹാബിന്റെ മക്കയിലേക്കുള്ള യാത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ വഴികളിലെല്ലാം വമ്പൻ സ്വീകരണമാണ് ലഭിച്ചത്. തിരക്ക് വർധിച്ചതോടെ പലയിടത്തും പൊലീസ് അകമ്പടിയേകാൻ തുടങ്ങി.

Denne historien er fra September 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024