ഇതിനുമുൻപൊന്നും ഇത്രയും ചെറിയൊരു രാജ്യത്ത് ലോകകപ്പ് ഫുട്ബോൾ നടന്നിട്ടില്ല. ആഫ്രിക്കയ്ക്കും തെക്കേയമേരിക്കയ്ക്കും യൂറോപ്പിനും ശേഷം ഏഷ്യയുടെ ഭാഗമായ അറബ് ലോകത്തിന്റെ മടിയിലേക്ക് ഫുട്ബോൾ ടൂർണമെന്റ് കടന്നുവരികയാണ്. പക്ഷേ, ലോകരാഷ്ട്രങ്ങളെ അസൂയപ്പെടുത്തുംവിധം ഖത്തർ, ഈ ടൂർണമെന്റിന്റെ മുഖം വർണശബളമാക്കുകയാണ്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ ചേർന്നാൽ ഖത്തറിന്റെ വിസ്തീർണമായി. എന്നാൽ കോഴിക്കോട് ജില്ലയിലെ ജനസംഖ്യയേയുള്ളൂ. ഇതാണ് ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടു കാണാനിരിക്കുന്ന ലോകകപ്പിന്റെ ഒരു നാട്ടുചിത്രം. എന്നാൽ ഈ ടൂർണമെന്റ് ഖത്തർ ഒരുക്കുന്നത് ലോകത്തിനു വേണ്ടിയാണ്. കളിക്കാർക്കും കാണികൾക്കുമുള്ള ഒരു വെൽനസ് ടൂർണമെന്റാണ് അവർ ലക്ഷ്യമിടുന്നത്.
ന്യൂട്രൽ ഖത്തർ
ഖത്തറിലെ ഓരോ സ്റ്റേഡിയവും 32 ടീമുകൾക്കും അനുയോജ്യമെന്ന് തോന്നും വിധമാണ് ഒരുക്കിയത്. അതുകൊണ്ടുതന്നെ ഇതൊരു ന്യൂട്രൽ ടൂർണമെന്റാണ്. ഖത്തർ ഒരുക്കുന്ന കൂളിങ് ടെക്നോളജി താരങ്ങൾക്ക് അവരുടെ ലീഗുകളിൽ കളിക്കുന്നതു പോലെയുള്ള 'ഫീൽ ഉളവാക്കും. എഴുത്തുകാരും വിശകലന വിദഗ്ധരും ഇതൊരു തുറന്ന കളിക്കളമായിരിക്കുമെന്ന് ദീർഘദർശനം ചെയ്യുന്നു. മറ്റുചിലർ ഇതൊരു 'നോമാൻസ് ലാൻഡ്' ആയിരിക്കുമെന്ന് വിശേഷിപ്പിക്കുന്നു. അതിന്റെയർഥം മൈതാനത്തിന്റെ ആനുകൂല്യം എല്ലാവർക്കും ഒരുപോലെയായിരിക്കും എന്നുതന്നെയാണ്. ഖത്തറിനു വേണ്ടി കൂടുതൽ കൈയടികൾ ഉയരുമെന്നതൊഴിച്ചാൽ കാണികളും ഇത്തവണ ന്യൂട്രൽ തന്നെയായിരിക്കും. ഏറ്റവും മികച്ച മത്സരങ്ങൾക്കു വേണ്ടി അവർ കാത്തിരിക്കുന്നു. മികച്ച ടീമുകൾക്ക് കൊടിയുടെയും അതിർത്തിയുടെയും അതിരുകൾ കടന്ന് ഖത്തറിൽ പിന്തുണ ലഭിക്കും. ഏറ്റവും മികച്ച അതിജീവനശേഷിയുള്ള ടീമിനു മാത്രമേ ആറ് കളികൾക്കു ശേഷം ഏഴാമത്തെ കളിയായ ഫൈനലിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ.
Denne historien er fra November 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു