സന്തോഷ് ട്രോഫിക്ക് വർഷങ്ങളായി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ കാര്യമായി പ്രധാന്യം നൽകിയിരുന്നില്ല. കേരളത്തിലും കൊൽക്കത്തയിലുമൊക്കെ നടക്കുമ്പോൾ മാത്രമെ ടൂർണമെന്റിന് പ്രധാന്യം ലഭിച്ചിരുന്നുന്നുളളു. ഇന്ത്യൻ സൂപ്പർ ലീഗിന്റേയും ഐ ലീഗിന്റേയും ഇടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന സന്തോഷ് ട്രോഫി അൽപ്പം ജീവൻ വെച്ചത് കഴിഞ്ഞ വർഷം മഞ്ചേരിയിൽ നടന്നപ്പോഴാണ്. അവിടുത്തെ ജനപങ്കാളിത്തം ഫെഡറേഷനെ ഞെട്ടിച്ചു. കപ്പുയർത്തി കേരളം ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്തു. മഞ്ചേരിയിൽ നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ തലകീഴായി മാറിഞ്ഞു. പ്രകടനത്തിൽ കേരളം ശരാശരിക്ക് താഴെ പോകുന്നു. കാണികളുടെ കാര്യത്തിൽ ഒന്നും പറയുകയും വേണ്ട. ഭുവനേശ്വറിലെ മൂന്ന് വേദികളിലും കാണികളുടെ പൊടിപോലുമില്ല. ആകെ ആശ്വാസം ഫൈനൽ റൗണ്ട് മത്സരങ്ങളുടെ സംഘാടനം മാത്രം.
മുൻവർഷത്തെ ചാമ്പ്യൻമാരായ കേരളം സെമിഫൈനൽ കടക്കാതെ പുറത്തായതും ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ബംഗാൾ ഒറ്റവിജയം പോലും നേടാൻ കഴിയാതെ മടങ്ങിയതുമാണ് ഫൈനൽ റൗണ്ടിലെ വലിയ വാർത്തകൾ.
റിയാദിലെ സെമി
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്ത് മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേയും മലയാളിയായ ഷാജി പ്രഭാകരനും വന്നതോടെ ചില ഗുണപരമായ മാറ്റങ്ങളുണ്ട്. അതിലൊന്ന് സന്തോഷ് ട്രോഫിയെ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമായിട്ടാണ് സെമിയും ഫൈനലും സൗദി അറേബ്യയിലെ റിയാദിൽ നടത്താൻ തീരുമാനിച്ചത്.
കളിക്കാർക്ക് പ്രോത്സാഹനം എന്ന നിലയിലാണ് ഈ തീരുമാനം കൈകൊണ്ടത്. ഇതിന് പുറമെ ടീമുകളുടേയും കളിയുടേയും നിലവാരം ഉയർത്താൻ ടൂർണമെന്റിന്റെ ഘടന മാറ്റി. മേഖല മത്സരങ്ങൾ മാറ്റി. ആദ്യം യോഗ്യത റൗണ്ടും പിന്നെ ഫൈനൽ റൗണ്ടും അതിന് ശേഷം സെമി ഫൈനൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റി. ടീമിൽ നാല് ജൂനിയർ താരങ്ങളെന്ന ചട്ടവും മാറ്റി.
കേരളമില്ലാതെ സെമിഫൈനൽ
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫിയുടെ സെമി നടക്കുമ്പോൾ ആളെകൂട്ടാൻ പറ്റുന്ന ഏക ടീം കേരളമായിരുന്നു. കേരളം കളിച്ചാൽ മലയാളികൾ കളി കാണാനെത്തുമെന്നുറപ്പായിരുന്നു. എന്നാൽ നിരാശാജനകമായ പ്രകടനത്തോടെ കേരളം ഫൈനൽ റൗണ്ടിൽ പുറത്തായി.
Denne historien er fra 2023 March-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra 2023 March-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു