സ്റ്റൈൽ ഈസ് ദ മാൻ എന്ന് സാഹിത്യ " ത്തിൽ പറഞ്ഞുകേൾക്കാറുണ്ട്. ഒരാളുടെ ശൈലി അയാളുടെ അടിസ്ഥാനസ്വഭാവത്തെ വെളിവാക്കുന്നുവെന്നു പറയാം. അനേകം രാജ്യങ്ങളിൽ, സംസ്കാരങ്ങളിൽ ഫുട്ബോൾ കളിക്കുന്നതിനാൽ പ്രാദേശികമായ ശൈലീഭേദങ്ങൾ, അത് പ്രകടിപ്പിക്കുന്ന രീതികളിൽ പ്രത്യക്ഷപ്പെടുക സ്വാഭാവികം.
യൂറോപ്പിനെയും ലാറ്റിനമേരിക്കയെയും താരതമ്യപ്പെടുത്തുക പതിവാണെങ്കിലും ആ വിഭജനത്തിനകത്ത് പിന്നെയും വിഭജനങ്ങളുണ്ട്. യൂറോപ്പിൽ സ്പെയിൻ കളിക്കുന്നതു പോലെയല്ല ഫ്രാൻസ് കളിക്കുക. ഒരേ പട്ടണത്തിലാണെങ്കിലും റയൽ മഡ്രിഡ് കളിക്കുന്ന കളിയല്ല അത്ലറ്റിക്കോയുടെത്. ഒരു പരിശീലകൻ തനിക്ക് ലഭ്യമായ കളിക്കാരെ കണക്കിലെടുത്തും എന്താണ് ലക്ഷ്യ മെന്നതിനനുസരിച്ചും അവരെ കളിക്കളത്തിൽ വിന്യസിക്കുന്നത് വ്യത്യസ്തരീതികളിലായിരിക്കും. അതിനാൽ കളിയും വ്യത്യാസപ്പെട്ടിരിക്കും. ജർമൻകാരനായ ഒട്ടോ റെഹാഗെൽ 2004-ൽ ഗ്രീസിനെ യൂറോ കപ്പ് വിജയത്തിലേക്കു നയിച്ചത് കളിയുടെ ഭംഗി കൊണ്ടായിരുന്നില്ല. നിയന്ത്രിതമായ ആക്രമണം' എന്നാണ് അദ്ദേഹം തന്റെ കടുകട്ടിയായ തന്ത്രത്തെ വിശേഷിപ്പിച്ചത്. പന്തുകളിക്കുന്നതിലുള്ള മികവിനെക്കാൾ, ഓടുകയും പന്തുമായി വരുന്ന എതിരാളിയെ ശക്തമായി തടയുകയും വിങ്ങുകളിൽ നിന്ന് ഗോൾമുഖത്തെ പ്രതീക്ഷയോടെ ആക്രമിക്കുകയുമായിരുന്നു ആ ശൈലി. ഇത് പിന്തുടർന്ന് അന്നത്തെ ഗ്രീസ് ടീമിന് ജയിക്കുകയെന്നതൊഴിച്ച് രസിപ്പിക്കുകയെന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല.
ശൈലീവല്ലഭൻമാർ
യൂറോപ്പിലെയും ലാറ്റിൻ അഥവാ തെക്കേ അമേരിക്കയിലെയും ടീമുകൾ മാത്രമേ ഇതുവരെ ലോകകപ്പിന്റെ ഫൈനലിൽ കളിച്ചിട്ടുള്ളൂവെന്നത് അത്ര അദ്ഭുതകരമല്ല. ഫുട്ബോൾ ഏറ്റവും ഉയർന്ന നിലവാരത്തിൽ കളിക്കുന്ന സ്ഥലങ്ങൾ ഇവ രണ്ടുമാണ്. ആഫ്രിക്കയുടെയും ഏഷ്യയുടെയും പ്രാതിനിധ്യം വർധിച്ചിട്ട് അധികകാലമൊന്നുമായിട്ടില്ല.
Denne historien er fra November 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു