ഗോളടിച്ചത് ബ്രൂണോ ഫെർണാണ്ടസോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ? ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ യുറഗ്വായ് മത്സരശേഷം ആരാധകർ ഒന്നടങ്കം ഉന്നയിച്ച ചോദ്യമാണിത്. ബ്രൂണോ തന്നെയാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ റൊണാൾഡോയുടെ തലയിൽ കൊണ്ടാണ് ഗോൾ വലയിലേക്കെത്തിയതെന്ന് മറുഭാഗം വിശ്വസിച്ചു. താരത്തിന്റെ ഗോൾ സെലിബ്രേഷൻ സംശയങ്ങളുടെ മുനയൊടിച്ചു. പിന്നാലെ ഫിഫയും ഗോളിന്റെ അവകാശി റൊണാൾഡോ തന്നെയെന്ന് വിധിച്ചു. എന്നിട്ടും ആശയക്കുഴപ്പത്തിന് തീർപ്പ് കല്പിക്കാനാകുന്നില്ല. ഫിഫ വീണ്ടും പുനഃപരിശോധന നടത്തി. ഗോളടിച്ചത് ബ്രൂണോ തന്നെ! വൈകാതെ ഫിഫ തെറ്റുതിരുത്തി ഗോൾ ബ്രൂണോയുടെ പേരിലാക്കി. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് ഇടതുവിങ്ങിൽനിന്ന് ബ്രൂണോ ഉയർത്തി നൽകിയ ക്രോസ് യുറഗ്വായുടെ ഗോൾവല ലക്ഷ്യമാക്കി പാഞ്ഞത്. പന്തിനെ വലയിലെത്തിക്കാൻ അന്നേരം റൊണാൾഡോ ഉയർന്നുചാടി. തൊട്ടടുത്ത നിമിഷം പന്ത് വലയ്ക്കകത്ത് കേറുകയും ചെയ്തു.
90-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ രണ്ടാം ഗോളും സ്വന്തമാക്കി ബ്രൂണോ പോർച്ചുഗലിന്റെ വിജയശില്പിയായി. ലോകകപ്പിലെ തന്റെ ആദ്യ ഗോളിന് ഇങ്ങനെയൊരു വിധി വന്നതിൽ ബ്രൂണോ അതിയായി സങ്കടപ്പെട്ടിരിക്കാമെങ്കിലും മത്സരശേഷം അദ്ദേഹത്തിൽനിന്ന് വന്ന വാക്കുകൾ മറ്റൊരു തരത്തിലായിരുന്നു : "ആ ഗോൾ ക്രിസ്റ്റ്യാനോയുടേതായിട്ടാണ് ഞാൻ ആഘോഷിച്ചത്. പന്ത് അദ്ദേഹത്തിന്റെ തലയിൽ തൊട്ടതായി എനിക്ക് തോന്നി. അദ്ദേഹത്തിനു വേണ്ടി (റൊണാൾഡോ) പന്ത് ക്രോസ് ചെയ്ത് നൽകുക എന്നതു മാത്രമായിരുന്നു അന്നേരത്തെ എന്റെ ലക്ഷ്യം. പെനാൽട്ടിയിലൂടെ ബ്രൂണോ രണ്ടാം ഗോളും സ്വന്തമാക്കിയപ്പോൾ ഡഗ്ഔട്ടിലിരിക്കുന്ന റൊണാൾഡോ മതിമറന്ന് ആഹ്ലാദിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ച ബ്രൂണോ പോർച്ചുഗലിനെയും കാക്കുന്ന സവിശേഷകാഴ്ച റൊണാൾഡോയിൽ ആഹ്ലാദമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ!
മാഞ്ചെസ്റ്ററിലെ മാന്ത്രികൻ
Denne historien er fra December 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2022-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു