സഞ്ചാരത്തിനാണ് മനുഷ്യർ കാലുകൾ ഉപയോഗിക്കുന്നത്. നിസ്സാരമായ ഒരു ജന്മത്തിനിടെ അവന് എത്രയോ പടവുകൾ കയറാനിരിക്കുന്നു, അതിലേറെ പടവുകൾ ഇറങ്ങാനിരിക്കുന്നു. ആ കാലുകളിൽ സർഗാത്മകതയുണ്ടെന്ന് ആരാണ് ആദ്യം കണ്ടെത്തിയത്? അവനാണ് ഫുട്ബോൾ എന്ന കളി കണ്ടുപിടിച്ചത്. ഗോൾവര കടന്ന് വലയിലെത്തുക എന്നതാണ് ഒരു പന്തിന്റെ സാഫല്യം. അവധാനതയോടെ നെഞ്ചിൽ സ്വീകരിച്ച്, വിദഗ്ധമായ് ഡ്രിബിൾ ചെയ്ത്, കണിശമായ പാസുകൾ നൽകി, കൃത്യതയോടെ തന്നെ വലയിലെത്തിക്കുന്നവരെ പന്ത് സ്നേഹിക്കുന്നു. പന്തിനെ സ്നേഹിക്കുന്നവരെ ലോകം നെഞ്ചിലേറ്റുന്നു. ഡീഗോ മാറഡോണയുടെ ഐതിഹാസിക ജീവിതം ലോകത്തിന് അർഥവത്താകുന്നത് ഇവിടെയാണ്. കൺനിറയെ കാഴ്ചകൾ തന്ന ഡീഗോയ്ക്ക് നമ്മൾ കരൾനിറയെ സ്നേഹം നൽകി. കാത് നിറയെ ആരവങ്ങളുയർത്തിയ താരത്തെ മനസ്സുനിറഞ്ഞ് ആരാധിച്ചു. ഹൃദയപുഷ്പങ്ങളാൽ അർച്ചന നൽകി, ഹർഷബാഷ്പങ്ങളാൽ പ്രാർഥനയേകി.
മനുഷ്യൻ ഭൂമിയിൽ ജീവിച്ച ലക്ഷക്കണക്കിന് വർഷങ്ങളുടെ കണക്കെടുത്താൽ അവരിലെ എണ്ണപ്പെട്ട പേരാണ് ഡീഗോ മാറഡോണ. വരാനിരിക്കുന്ന തലമുറക്കൊന്നിനും ആ പേരിനൊപ്പം ജീവിക്കാതിരിക്കാനാവില്ല. അങ്ങനെ അപൂർവം മനുഷ്യരേ ഭൂമിയിലുണ്ടായിട്ടുള്ളൂ. മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, എബ്രഹാം ലിങ്കൺ, ആൽബർട്ട് ഐൻസ്റ്റൈൻ, ബീഥോവൻ, വില്യം ഷേക്സ്പിയർ...അങ്ങനെ ചുരുക്കം. ഫുട്ബോളിൽ നിന്നുള്ള രണ്ട് പേരുകൾ ആ പട്ടികയിൽ വേറിട്ടുനിൽക്കും. അവർ പെലെയും മാറഡോണയുമാണ്.
ബി.സി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ അലക്സാണ്ടർ ചക്രവർത്തി ലോകം വെട്ടിപ്പിടിച്ചു എന്ന് നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നാണ് 32 വയസ്സിന്റെ ചെറിയ ആയുസ്സിനിടെ അലക്സാണ്ടർ പടുത്തുയർത്തിയത്. എന്നാൽ, ഡീഗോ മാറഡോണ 26-ാം വയസ്സിൽ സ്ഥാപിച്ച സാമ്രാജ്യത്തിന്റെ അത്ര വലുപ്പമൊന്നും അതിനില്ലായിരുന്നു. മാറഡോണ അർജന്റീനക്കാരനായിരിക്കാം. പക്ഷേ, ലോകത്തിന്റെ സകലകോണുകളിലും അയാൾ ഫുട്ബോളിന്റെ ആരാധനാസാമ്രാജ്യം കെട്ടിപ്പടുത്തു. ലോകത്തെ ഇക്കാലത്തെ ഏറ്റവും വലിയ സാമ്രാജ്യം അർജന്റീനാ ആരാധകരുടേതായിരിക്കും. ലോകത്തെ ഇരുന്നൂറിലേറെ രാജ്യങ്ങളിലും പ്രവിശ്യകളിലും ഡീഗോയെ നെഞ്ചിലേറ്റുന്ന ജനതയുണ്ട്. അതിലും വലിയ കൂട്ടായ്മ ലോകം ഇനി കാണാനിരിക്കുന്നതേയുള്ളൂ.
Denne historien er fra February 2023-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Mathrubhumi Sports Masika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു