കാടിന്റെ വശ്യമായ നിഗൂഢതയിലേക്ക് വനചാരിയെ പേർത്തും പേർത്തും വിളിച്ചുണർത്തുന്നവരാണ് കാട് കാക്കും കടുവകൾ! ഭൂമുഖത്ത് മറ്റൊരു പ്രാണനും പ്രകൃതി പകർന്നേകിയിട്ടില്ലാത്ത വിധം പ്രൗഢഗംഭീരോജ്ജ്വല ലാവണ്യം കരുത്തും, കാന്തിയും, തീതയും സൂക്ഷ്മതയും വർണ്ണചാരുതയും വൃത്തിയും വെടിപ്പും താൻപോരിമയും രാജകീയമായി മേളിച്ച് കാട്ടു പച്ചയിലെ സുവർണ്ണ സാന്നിധ്യം. "വനദേവതമാരാൽ അനു പ്രയാതയായി വനാധിപൻ കാടിറങ്ങിവരുന്ന നിമിഷം വന ചാരിയും ആപാദമസ്തകം പൂത്തുലയുന്നു. മിഴിയിറമ്പിൽ നിന്നൊരു മിന്നൽപ്പിണർ തലച്ചോറോളമെത്തി ആയിരം നക്ഷത്ര പൂക്കളായി വിരിയുന്ന അനുഭവം. മാർജ്ജാര രാജന്റെ ജീവിതം തേടിയുള്ള യാത്രയിൽ മനസ്സിനെ മദിപ്പിച്ചും കൊതിപ്പിച്ചും ഇരുട്ടുകീറുന്ന വജ്രസൂചിപോൽ ക്ഷണികോദാരമായ പ്രകാശം പരത്തിയും കടുവാ കൂട്ടുകാരെത്ര കടന്നുപോയി. എന്റെ ക്യാമറയ്ക്ക് ആദ്യമായി മുഖം നൽകിയ ബന്ദിപൂരിന്റെ ഓമനയായ പ്രിൻസ് ഒടുവിൽ പന്ത്രണ്ടാം വയസ്സിൽ ഉൾക്കാട്ടിൽ ശിരസ്സറ്റ രീതിയിൽ അതിദാരുണമാം വിധം കൊല്ലപ്പെട്ടതിന്റെ ഓർമ്മയെ എങ്ങനെ മായ്ച്ചുകളയും? തഡോബ അന്ധാരി വനമേഖലയിലെ ആൺ കടുവകളെയാകെ മോഹിപ്പിച്ച് വാണ സൗന്ദര്യറാണിയായ "മായ'യും, നാലു മക്കളുമൊത്തു കൺമുമ്പിൽ ജലകേളികളാടിയ "മാധുരിയും, ഇണയും തുണയും നഷ്ടപ്പെട്ടു സാമ്രാജ്യം പരിത്യക്തനായി വാർദ്ധക്യത്തിലും പ്രഢാകാരപ്പൊലിമ മായാത്ത "മട്കാസുറും'. മുപ്പതോളം കുഞ്ഞുങ്ങൾക്ക് ജന്മമേകിയ പെഞ്ചിലെ സൂപ്പർ മാം' എന്ന് പുകൾപ്പെറ്റ് കോളർവാലിയും ജിം കോർബറ്റിലെ പർവ്വാലിയും. ബംഗാളിലെ സുന്ദരവനത്തിലെ ഹുഗ്ലി നദിയിൽ രണ്ടു ഇരവുപകലുകൾ മുഴുക്കെ ജങ്കാറിൽ സഞ്ചരിച്ചു തിരഞ്ഞിട്ടും കാണാതെ പോയ, രാക്കിനാവുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട റോയൽ ബംഗാൾ കടുവകളുമെല്ലാം കാടോർമ്മകളിലെ നിറമായി, ഉൾത്തുടിപ്പോടെ ഇപ്പോഴും കൂട്ടിനുണ്ട്.
Denne historien er fra June 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി