ഗരുഡൻകാവിലെ നാഗത്താൻമാർ
Mathrubhumi Yathra|August 2022
ആയുസ്സ് നീട്ടിക്കിട്ടാനായി ജന്മശത്രുവായ ഗരുഡന്റെ നടയിലേക്കെത്തുന്ന നാഗങ്ങൾ. തിരൂരിലെ വെള്ളാമശ്ശേരി ഗരുഡൻകാവ് ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ ഐതിഹ്യങ്ങൾ കൂട്ടുവരുന്നു
PV SURAJ
ഗരുഡൻകാവിലെ  നാഗത്താൻമാർ

ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും കൈ പിടിച്ചല്ലാതെ ചില യാത്രകൾ തുടങ്ങാനാകില്ല, പ്രത്യേകിച്ച് തീർഥാടനങ്ങൾ. ഇതുപോലെ മറ്റൊന്നില്ല എന്നുറപ്പുള്ള സ്ഥലത്തേക്കാണ് പോകുന്നതെങ്കിൽ യാത്രയുടെ ആവേശം കൂടും. തിരൂരിന് സമീപമുള്ള വെള്ളാമശ്ശേരി ഗരുഡൻ കാവ് അത്തരമൊരു ഇടമാണ്. കേരളത്തിൽ ഇതുപോലെ വേറൊന്നില്ല, ഒരുപക്ഷേ, ഇന്ത്യയിലും.

മഴ തിമിർത്തു പെയ്യുന്ന പുലർകാലത്ത് തുടങ്ങിയ യാത്രയാണ്. മലപ്പുറത്തിന്റെ മണ്ണിലൂടെ മുന്നോട്ടുപോയി ചമ്രവട്ടത്തെ നിറഞ്ഞൊഴുകുന്ന നിളയെച്ചുറ്റി പൂഴിക്കുന്നിലെത്തി. ഇവിടെനിന്നുള്ള വഴി നേരേചെല്ലുന്നത് ക്ഷേത്രത്തിലേക്കാണ്. മുന്നോട്ടുപോകെ മഴയുടെ നരച്ച തിരശ്ശീലയ്ക്കപ്പുറം ചില പുരാണകഥകൾ തെളിഞ്ഞു. ആ കഥകളറിയാതെ മുന്നോട്ടുപോകാനാവില്ല, കാരണം അതെല്ലാം കാണാൻ പോകുന്ന മൂർത്തിയെക്കുറിച്ചുള്ളതാണ്. പക്ഷിരാജാവായ ഗരുഡനെക്കുറിച്ചുള്ളത്.

ഒരിക്കൽ കശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണ് ആവശ്യമെന്ന് തിരക്കി. ശക്തൻമാരായ ആയിരം പുത്രന്മാരെ വേണമെന്ന് കദ്രു പറഞ്ഞു. അങ്ങനെ വാസുകി, അനന്തൻ തുടങ്ങിയ നാഗങ്ങൾ മക്കളായി പിറന്നു. വിനതയാവട്ടെ കദ്രുവിന്റെ ആയിരം പുത്രന്മാരെക്കാൾ ശക്തരായ രണ്ട് മക്കളെയാണ് ആവശ്യപ്പെട്ടത്. അതിനായി രണ്ട് മുട്ടകളും ലഭിച്ചു. കാലമേറെയായിട്ടും മുട്ടകൾ വിരിഞ്ഞില്ല. അക്ഷമ മൂത്ത് വിനത ഒരു മുട്ട പൊട്ടിച്ചു. അതിൽനിന്ന് പകുതി മാത്രം വളർന്ന അരുണൻ ജന്മമെടുത്തു. അക്ഷമ കാണിച്ച അമ്മ, കദ്രുവിന്റെ ദാസിയാവട്ടെ എന്ന് ശപിച്ച്, ഇനി പിറക്കുന്ന പുത്രൻ ശാപ മോക്ഷത്തിനുള്ള വഴിതുറക്കുമെന്നു പറഞ്ഞ് അരുണൻ മറഞ്ഞു.

Denne historien er fra August 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023