പ്രതിരോധിക്കാനാവാത്ത വൈകാരികതയാണ് ഇടിമുഴങ്ങാൻ പാറയിലേയ്ക്കുള്ള യാത്ര. ശെന്തുരുണി വന്യ ജീവിസങ്കേതത്തിലെ കളം കുന്ന് സെക്ഷനിൽപ്പെട്ട വനംവകുപ്പിന്റെ ഈ വിനോദസഞ്ചാരകേന്ദ്രത്തിൽ ഒരു പ്രാവശ്യം പോയിട്ടുള്ളവർ തന്നെയാണ് ഒറ്റയ്ക്കും കൂട്ടായും വീണ്ടും വീണ്ടുമെത്തുന്നത്. വലിച്ചടുപ്പിക്കുന്ന ആ വശ്യതയിൽ കുരുങ്ങിത്തന്നെയാണ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറോടും സംഘാംഗങ്ങളോടുമൊപ്പം വീണ്ടും അവിടേക്ക് പുറപ്പെടുന്നത്. യാത്ര തികച്ചും ഔദ്യോഗികമാണെങ്കിലും.
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വനാന്തർ ഭാഗങ്ങളിൽ ആറ് ക്യാമ്പ് ഷെഡ്ഡുകളുണ്ട്. എങ്കിലും ഇടിമുഴങ്ങാൻ പാറയിലെ ക്യാമ്പ് ഷെഡ്ഡിലേക്കാണ് എപ്പോഴും സഞ്ചാരികളുടെ തിരക്ക്. ഷെഡ്ഡ് എത്തുന്ന തിനുമുൻപ് വലതുവശത്തായി ഒരു കൂറ്റൻ പാറ കാണാം. തുലാവർഷക്കാലത്ത് മിന്നലിനെ അനുഗമിക്കുന്ന മേഘഗർജനങ്ങൾ പാറയിൽത്തട്ടി പ്രതിധ്വനിക്കുന്നതുകൊണ്ടാവാം ഈ പ്രദേശത്തിന് ഇടിമുഴങ്ങാൻ പാറ എന്ന് പേരു വീഴാൻ കാരണം.
ഇടവപ്പാതിക്ക് സാധാരണ ലഭിക്കാറുള്ള മഴ ഇത്തവണ പെയ്തിട്ടില്ല. അതുകൊണ്ട് റിസർവോയറിൽ ജലനിരപ്പ് നന്നെ കുറവാണ്. കുട്ടവഞ്ചി (coracle boating) സവാരി നടത്തുന്ന കടവിൽത്തന്നെയാണ് ഞങ്ങൾക്കുള്ള ബോട്ടും. കുട്ട വഞ്ചി സവാരിയും ബോട്ടിങ്ങുമാണ് ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പ്രധാന ആകർഷണങ്ങൾ.
മേൽക്കൂരയുള്ള യാനം കാറ്റുപിടിച്ചുലയുന്ന റിസർവോയറിലെ വലിയ വെള്ളപ്പാത്തികളിലുലഞ്ഞ് അലസഗമനം നടത്തുന്നു. അതിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഞങ്ങൾ പുറത്തേക്ക് കണ്ണുപായിച്ചു. ഇരുപത് മിനിറ്റിനുമേൽ സഞ്ചരിച്ചു കാണും. “സർ, ഇവിടെ വെള്ളത്തിനടിയിലാണ് കണ്ണാടി ബംഗ്ലാവ്. 2013-ലെ വേനൽക്കാലത്ത് മാത്രമാണ് അത് വെള്ളത്തിനു മീതെ തെളിഞ്ഞത്. അതിന് സുമാർ പന്ത്രണ്ടു മീറ്റർ ഉയരം വരുമെന്നാണ് തോന്നുന്നത്. ഇപ്പോൾ ഇവിടെ ഉദ്ദേശം മുപ്പത് മീറ്ററെങ്കിലും ആഴം കാണും. ബോട്ട് ഡ്രൈവർ ഷിഹാബ് പറഞ്ഞു.
Denne historien er fra August 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി