ല എന്നാൽ "ഓകെ' എന്നാണ് ബൂട്ടിയകളുടെ ഭാഷയിൽ അർഥം. നേപ്പാളിയിൽ ‘ലാ ലാ' എന്ന് രണ്ടുതവണ ഉപയോഗിച്ച് കേൾക്കാം. "ഓകെ ഓകെ' എന്ന രീതിയിൽ. സിക്കിം യാത്രയിൽ ലാ ലാ കേൾക്കാതെ ഒരു സംഭാഷണവും കടന്നുപോകില്ല. “തങ്ങൾ ശാന്തശീലരാണ്, അതുകൊണ്ട് മൃദുവായി ഒരുതവണ 'ല' എന്ന് പറഞ്ഞാൽ മതി. നേപ്പാളികൾ കുറച്ച് അഗ്രസീവായതുകൊണ്ടാണ് അവർക്ക് രണ്ടുതവണ ല ല എന്ന് ‘ല പറയേണ്ടിവരുന്നത്'', പെല്ലിങ്ങിലെ ഒരു ബൂട്ടിയ തമാശയായി പറഞ്ഞു.
മഴയും വെയിലും മാറിമാറി വന്ന ഒരു ദിവസമാണ് പെല്ലിങ്ങിലെത്തിയത്. വിനോദസഞ്ചാര സീസൺ കഴിയാറായിരുന്നു. സിക്കിമിലെ മനോഹരമായ പ്രദേശമാണ് വെസ്റ്റ് സിക്കിം. നേപ്പാൾ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭാഗം. താഷിഡിങ്, ഡെന്ററം, പെല്ലിങ്, യും, ഗീസിങ് എന്നിവയാണ് പ്രധാന സ്ഥലങ്ങൾ. സഞ്ചാരികളുടെ ബാഹുല്യമില്ലാത്ത പടിഞ്ഞാറൻ സിക്കിമിലെ മനോഹര ഇടമാണ് പെല്ലിങ്. സിക്കിമിലെ പലയിടങ്ങളിലേക്കും കടന്നുചെല്ലാൻ പെർമിറ്റുകൾ ആവശ്യമുണ്ടങ്കിലും അത്തരം പ്രയാസങ്ങളൊന്നുമില്ലാതെ ആർക്കും വണ്ടിയോടിച്ച് ഇവിടെയെത്താം. എങ്കിലും സ്ഥിരം യാത്രാ പാക്കേജുകളിൽ പെല്ലിങ് പ്രത്യക്ഷപ്പെടാറില്ല. ഡാർജിലിങ്, സിലിഗുരി എന്നിവിടങ്ങളോട് അടുത്തു കിടക്കുന്നതു കൊണ്ടാവാം ബംഗാളികളാണ് കൂടുതലും പെല്ലിങ് സന്ദർശിക്കുന്നത്. അനുകൂല കാലാവസ്ഥയിൽ കാഞ്ചൻജംഗ മലനിരകളുടെ മനോഹര കാഴ്ചയാണ് പെല്ലിങ്ങിന്റെ പ്രധാന ആകർഷണം. അപ്പർ, മിഡിൽ, ലോവർ എന്നിങ്ങനെ മൂന്ന് തട്ടുകളായാണ് പെല്ലിങ് സ്ഥിതിചെയ്യുന്നത്. ഒട്ടുമിക്ക താമസസൗകര്യങ്ങളും അപ്പർ മിഡിൽ പെല്ലിങ്ങുകളിലാണ് ഉള്ളത്.
ലോവർ പെല്ലിങ്ങിനും താഴെ, ഒരു ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചത്. നല്ല മഴ പെയ്തിരുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ വഴിയിലിറങ്ങി നടന്നു. മലഞ്ചരിവിലെ കൃഷിയിടത്തോട് ചേർന്നുള്ള കൊച്ചുവീടിന്റെ ഫോട്ടോ എടുക്കുമ്പോൾ വീട്ടുടമസ്ഥൻ ക്ഷണിച്ചു. വനംവകുപ്പിൽ ജോലിചെയ്യുന്നയാളാണ്. സിക്കിമിന്റെ ജീവിതവും ഭാഷകളും വിവിധ ബുദ്ധമത ശാഖകൾ തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം അദ്ദേഹം വിവരിച്ചു. ഏലവും ചോളവും പച്ചക്കറികളുമൊക്കെ ധാരാളമായി പെല്ലിങ്ങിൽ കൃഷിചെയ്യുന്നു. വീട്ടാവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ ചന്തയിൽ വിൽക്കും.
Denne historien er fra September 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 2022-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി