മുകളിൽ ആകാശം താഴെ രാജവീഥി
Mathrubhumi Yathra|November 2022
ചരിത്രവും പൈതൃകവും ഉറങ്ങുന്ന തലസ്ഥാനനഗരിയുടെ രാജവീഥിയിലൂടെ ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് യാത്ര ചെയ്യാം... രാജഭരണകാലത്തെ നിർമിതികളും ആധുനികതയും സമ്മേളിക്കുന്ന നഗരക്കാഴ്ചകൾ...
SREEKANTH
മുകളിൽ ആകാശം താഴെ രാജവീഥി

തിരുവനന്തപുരം നഗരത്തിലെ എൽ.എം.എസ്. ജങ്ഷനിലെ വിളക്കുകാൽ ചൂണ്ടി കണ്ടക്ടർ ചോദിച്ചു, “ഈ കാണുന്നത് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?'' കൂടെയുള്ള തിരുവനന്തപുരംകാർ പോലും കൈമലർത്തി. “ഇതാണ് രാമരായർ വിളക്ക്. നൂറ്ററുപതുവർഷം പഴക്കമുണ്ടിതിന്. ഇവിടം മുതൽ കവടിയാർ കൊട്ടാരം വരെ നൂറ് വിളക്കുകളാണുണ്ടായിരുന്നത്. ഇപ്പോൾ അവശേഷിക്കുന്നത് ഇതുമാത്രം. രാജഭരണകാലത്തെ രാത്രിനഗരത്തിന്റെ വെളിച്ചമായിരുന്നു ഈ മണ്ണെണ്ണ വിളക്ക്.

കണ്ണഞ്ചിപ്പിക്കുന്ന നഗരവെളിച്ചത്തിൽ ഏവരും ആ മണ്ണണ്ണവിളക്കിന്റെ ചിത്രം മൊബൈലിൽ പകർത്തി. മ്യൂസിയത്തിന്റെ പുറംകാഴ്ച കാട്ടി പതിയെ ബസ് നീങ്ങുമ്പോൾ താഴെ ആളുകൾ ഇരുനിലബസ്സിനെ കൗതുകത്തോടെ നോക്കുന്നതു കാണാം. ചിലർ തുറന്ന രണ്ടാം നിലയുള്ള ഡബിൾ ഡെക്കറിന്റെ ഫോട്ടോയെടുക്കുന്നു.

രാജപാതയിലൂടെയുള്ള യാത്രയിൽ വിദൂരമായൊരു കുതിരക്കുളമ്പടിയൊച്ച കേൾക്കുന്നതായി തോന്നും. തൊട്ടടുത്ത നിമിഷം ആധുനികനഗരത്തിരക്കിന്റെ നിറങ്ങളും ശബ്ദങ്ങളും വന്നുകയറും. ഈ ബസ്സിൽ 250 രൂപയ്ക്കൊരു ടിക്കറ്റെടുത്താൽ നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂർ ചരിത്രപ്രൗഢിയും സംസ്കാരവും മുതൽ തലസ്ഥാനനഗരത്തിന്റെ ആധുനികമുഖംവരെ ഒറ്റയാത്രയിൽ ആസ്വദിക്കാം. പാതവക്കുകളിൽ രാജഭരണത്തിന്റെ ശേഷിപ്പുകൾ പൈതൃകക്കാ ഴ്ചകളാകും. ഒപ്പം ഷോപ്പിങ് മാളുകളും ആർക്കിടെക്റ്റ് വിസ്മയങ്ങളായ കെട്ടിടങ്ങളും റോഡിനിരുവശവും ഓടിമറയും.

തലസ്ഥാനനഗരിയിൽ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേകം തയ്യാറാക്കിയ ഡബിൾ ഡെക്കർ ബസ് സർവീസാണിത്. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയു ടെ ഭാഗമായാണ് മുപ്പത്തിരണ്ടുവർഷമായി നഗരത്തിൽ സർവീസ് നടത്തുന്ന ഇരുനില ബസ് പുതിയൊരു യാത്രാനുഭവം സമ്മാനിക്കാൻ നിരത്തിലിറങ്ങിയത്. ബസ്സിന്റെ മുകൾ നിലയിലെ മേൽക്കൂര മാറ്റി ഓപ്പൺ റൂഫാക്കിയാണ് നഗരം ചുറ്റുന്നത്. ഉയരത്തിലിരുന്ന് എം.ജി. റോഡും ബൈപാസുമൊക്കെ കാണാം. ഒപ്പം ശംഖുമുഖം തീരത്ത് അല്പനേരം ഉല്ലാസത്തിനായി നിർത്തിയിടുകയും ചെയ്യും. യാത്രയുടെ ആദ്യ പകുതി അവസാനിക്കുന്നത് ബൈപ്പാസിലെ ലുലുമാളിന് മുന്നിലാണ്. യാത്രക്കാർക്ക് ലുലുവിൽ കയറി ഷോപ്പിങ് നടത്താൻ ഒരുമണിക്കൂർ നൽകും. കൃത്യസമയത്ത് തിരികെയെത്തണം.

Denne historien er fra November 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023