മലയോരത്തെ മണ്ണും മനുഷ്യരും
Mathrubhumi Yathra|January 2023
ഫാമുകൾ കൂട്ടിച്ചേർത്തൊരു 'വിനോദസഞ്ചാരമാല കോർത്തിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ മലയോര കർഷകർ. ഏഴ് ഫാമുകളിലൂടെയുള്ള ഈ യാത്രയിൽ വ്യത്യസ്ത കൃഷിരീതികൾ അറിയാം, കർഷകരുടെ ഹൃദയത്തുടിപ്പുകൾ കേൾക്കാം...
SAFEER SHABAS
മലയോരത്തെ മണ്ണും മനുഷ്യരും

വൃശ്ചികപ്പുലരിയിലെ കുളിരിനെ കൂടെ കൂട്ടിയാണ് യാത്ര തുടങ്ങിയത്. ഒപ്പം നൂലുപോലെ നനുത്തു പെയ്യുന്ന മഴയും. പശ്ചിമഘട്ടത്തിന്റെ താഴ്വാരമായ കോഴിക്കോട് തിരുവമ്പാടിയിൽ നിന്നായിരുന്നു തുടക്കം. ഇരുവഴിഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായായിരുന്നു യാത്ര. വയനാടൻ പശ്ചാത്തലമുള്ള കൂറ്റൻ മലനിരകളും പുഴകളും വെള്ളച്ചാട്ടങ്ങളും ഉരുളൻ പാറക്കെട്ടുകളിലൂടെ ഒഴുകിവരുന്ന കാട്ടുചോലകളുമെല്ലാം മനസ്സിനെ കുളിരണിയിക്കും. തീർന്നില്ല, വ്യത്യസ്തമായ കൃഷിരീതികൾ, ഫലസമൃദ്ധമായ പഴവർഗങ്ങൾ, വി വിധയിനം വളർത്തുമൃഗങ്ങൾ, അപൂർവയിനം പുഷ്പങ്ങൾ, മത്സ്യബന്ധനം, ബോട്ടുസവാരി, ഹോം സ്റ്റേ, റിസോർട്ട് സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഒരുദിവസം കണ്ടുതീരാത്തത കാഴ്ചകളും കൃഷി വിജ്ഞാനവുമെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിവെച്ചപോലെ. രാവിലെ എട്ടുമണിയോടെത്തന്നെ യാത്ര തുടങ്ങി. ചാലിയാറിന്റെ പോഷകനദിയായി ഇരുവഴിഞ്ഞിപ്പുഴ ഉദ്ഭവിക്കുന്ന വെള്ളരിമലയുടെ താഴ്വാരം വരെയാണ് യാത്ര.

തടാകത്തിൽനിന്ന് തുടക്കം

തിരുവമ്പാടിയിൽ നിന്ന് തെല്ലകലെ പുല്ലൂരാംപാറ റോ ഡിലെ പെരുമാലിപ്പടി ലേക്ക് വ്യൂ ഹോളി ഡേ വില്ലയിലാ ണ് ആദ്യമെത്തിയത്. പ്രധാന ഗേറ്റ് തുറന്നാൽ മത്സ്യങ്ങൾ നിറഞ്ഞ കൊച്ചുതടാകം. ബോട്ട് സവാരിയുമുണ്ട്. അ റു ഗ്രാം മുതൽ ഏഴ് കിലോവരെയുളള മീനുകൾ ഇവിടെ യുണ്ട്. തീരമാകട്ടെ മുളങ്കൂട്ടങ്ങളുടെ തണലൊരുക്കിയിരിക്കുന്നു. ചൂണ്ട യിട്ട് മീൻപിടിക്കാനും ആവശ്യമെ ങ്കിൽ ഇവിടെവെച്ചുതന്നെ പാകം ചെയ്യാനുമെല്ലാം സൗകര്യമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുകയാ ഫാം ഉടമ ജയ്സൺ പ്ലാത്താ ട്ടത്തിൽ. മുളങ്കൂട്ടങ്ങളുടെ തണലി ലിരുന്ന് ഇളംകാറ്റേറ്റുള്ള പ്രഭാത ഭക്ഷണം. കപ്പയും അപ്പവും നാടൻ കറികളും ചേർന്ന പ്രാതൽ കഴിയു മ്പോൾ നമ്മളും അടിമുടി നാടനാ കും, കോടഞ്ചേരി ഗ്രാമ പഞ്ചായ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയും ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. കർഷക കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി ഫാം ടൂറിസം സർക്യൂട്ട് കോടഞ്ചേരി പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാനെത്തിയതാണവർ. സംഘത്തിന് വഴികാട്ടിയായി ഇരുവഴിഞ്ഞി വാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പ് പ്രസിഡന്റ് അജു എമ്മാനുവലുമുണ്ട്.

Denne historien er fra January 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023