ഗ്രാമം എന്ന വാക്ക് മനസ്സിലേക്ക് കൊണ്ടുവരുന്ന ചില സങ്കല്പങ്ങളുണ്ട്. എന്നാൽ, തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള അമ്പൂരിയിലെത്തുമ്പോൾ, സങ്കല് പങ്ങളും മുൻധാരണകളുമെല്ലാം മാറും. ഇങ്ങനെയും ഒരു ഗ്രാമമോ എന്ന് സഞ്ചാരി വിസ്മയിക്കും. അത്തരം ചില വിസ്മയക്കാഴ്ചകളാണ് അമ്പൂരിയിലെത്തുന്നവരെ കാത്തിരിക്കുന്നത്.
കുടിയേറ്റഗ്രാമമാണ് അമ്പൂരി. വർഷങ്ങൾക്കു മുൻപ് കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി ഭാഗത്തു നിന്നുള്ളവരാണ്, ഈ വാഗ്ദത്തഭൂമിയിലേക്ക് ആദ്യമെത്തിയത്. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അവർ ജീവിതം തുടങ്ങി. പോകപ്പോകെ ഗ്രാമമായി വളർന്നു. കാടില്ലാതെ, ഗ്രാമത്തെ തൊട്ടൊഴുകുന്ന നെയ്യാറിനെ ക്കുറിച്ച് പറയാതെ, അമ്പൂരിക്കാരുടെ ജീവിതം പൂർണമാവില്ല.
നെയ്യാർ വന്യജീവിസങ്കേതമാണ് അമ്പൂരി ഗ്രാമത്തിലേക്കുള്ള എൻട്രി പോയിന്റ്. പുലർച്ചെ ഡാം റിസർവോയർ മഞ്ഞിൽ കുളിച്ച് നിൽക്കുന്നുണ്ടായിരുന്നു. അകലെ അഗസ്ത്യാർകൂട മലനിരകൾ. മലയിറങ്ങി വരുന്ന മഞ്ഞ്. ജനുവരിക്കുളിരിൽ മുങ്ങി അമ്പൂരിയിലേക്ക് തിരിച്ചു. ഗ്രാമം ഉണരുന്നതേയുള്ളൂ. അങ്ങാടിയിലെ സോണിച്ചേട്ടന്റെ കടയിൽ നിന്നൊരു ചായ കുടിച്ചശേഷം എരപ്പാംകുഴിയിലേക്കാണ് പോയത്. റബ്ബർ തോട്ടത്തിനും കാടിനും നടുക്കായി ഒരരുവി. മലമുകളിലെ ഉറവകൾ ഒന്നുചേർന്ന് ചെറുവെള്ളച്ചാട്ടമായി മാറിയതാണ്. തണുത്ത വെള്ളത്തിലിറങ്ങി മുഖം കഴുകി. അപ്പോഴേക്കും കുളിക്കാനായി ആളുകൾ വന്നുതുടങ്ങിയിരുന്നു.
ഊരുമക്കളെ കാണാൻ
ആദിവാസി വിഭാഗക്കാർ താമസിക്കുന്ന പുരവിമല സെറ്റിൽമെന്റിലേക്കായിരുന്നു അടുത്ത യാത്ര. മായം പുരവിമല കടവിൽനിന്ന് കടത്തുതോണിയിൽ വേണം അക്കരെയെത്താൻ. പതിമൂന്ന് സെറ്റിൽമെന്റുകളിലായി 450-ഓളം ആദിവാസികളുണ്ട്. കുട്ടി കൾക്കായി സ്കൂളും അങ്കണവാടിയുമുണ്ട്. വനവിഭവങ്ങൾ ശേഖരിച്ച് തോണിയിൽ ഇക്കരെയെത്തി, ആവശ്യമുള്ള സാധനങ്ങൾ വാങ്ങി മടങ്ങും മുഖ്യധാരയിൽ കാണാറില്ലെങ്കിലും ഊരിലെ മക്കളില്ലാതെ അമ്പൂരിഗ്രാമം പൂർണമാവില്ല.
Denne historien er fra February 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി