അച്ചൻകോവിൽ-കേൾക്കുമ്പോൾ, മനസ്സിലെത്തുന്നത് അയ്യപ്പക്ഷേത്രമാവാം. ശബരിമല വിശ്വാസികൾ അങ്ങോട്ട് പോകും വഴി അവിടെയും സന്ദർശിക്കാറുണ്ട്. ഈ കാനനക്ഷേത്രത്തെ ചുറ്റിപ്പറ്റി വിശ്വാസങ്ങളുടെയും ഐതിഹ്യത്തിന്റെയും വലിയൊരു ലോകമുണ്ട്. ഇനി നിങ്ങൾ വിശ്വാസിയല്ലെന്നിരിക്കട്ടെ, കാടിഷ്ടപ്പെടുന്ന, പ്രകൃതിസ്നേഹിയായ, കൗതുകങ്ങൾ തേടുന്ന സഞ്ചാരിയാണെങ്കിലും ഈ ഗ്രാമവഴികളിൽ പലതും കാണാനുണ്ട്.
കൊല്ലം പുനലൂരിൽ നിന്ന് നാലുകിലോമീറ്റർ മാറി അലിമുക്ക് എന്നൊരു കവലയുണ്ട്. അവിടെനിന്ന് കാട്ടിലൂടെയുള്ള യാത്ര ചെയ്താൽ മൈക്കാമൺ എന്ന സ്ഥലത്തെത്തും. പിറവന്തൂർ പഞ്ചായത്തിലുള്ള ഈ പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട്. റോഡിൽ നിന്ന് അല്പം അകത്തോട്ട് നടക്കാം. രണ്ട് വലിയ കുളങ്ങൾ കാണാം. കുളക്കരയിലെ അഭ്രമാലിന്യങ്ങളിലൂടെ നടക്കുമ്പോൾ, പതുപതുത്ത മണ്ണിന് "കാക്ക പൊന്നിന്റെ തിളക്കമുണ്ട്. ഷൂവിലും പാന്റിലുമെല്ലാം തിളങ്ങുന്ന അഭ്രം പറ്റിപ്പിടിക്കും. കേരളത്തിലെ ഏക അഭ്രഖനനകേന്ദ്രമായിരുന്നു ഇത്. ഇതിന്റെ ആഴങ്ങളിൽ മൂന്ന് തുരങ്കമുണ്ട്. തുരങ്കമിടിഞ്ഞ് പൊലിഞ്ഞ കുറെ ജീവിതങ്ങളുടെ ഓർമകളുണ്ട്.
അഭ്രം തിളങ്ങുന്ന മണ്ണ്
നൂറുവർഷങ്ങൾക്കുമുൻപ് ബ്രിട്ടീഷുകാർ വൻതോതിൽ അഭം ഖനനം ചെയ്തിരുന്ന നാട്. പിന്നീട്, സ്വദേശികളിലൂടെയും 1961 വരെ അത് തുടർന്നു. ഖനനം നിലച്ചശേഷം 1963-ൽ പുനരാരംഭിച്ചെങ്കിലും വീണ്ടും നിലയ്ക്കുകയായിരുന്നു. 1975-ലും ചിലർ ഖനനത്തിനായെത്തി. പിന്നെ, പൂർണമായും നിലച്ചു. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ, ഇത് വിനോദസഞ്ചാരഭൂപടത്തിൽ ഇടം പിടിച്ചേനേ. ചരിത്രവും ഓർമകളും അയവിറക്കുന്ന തീം പാർക്കെങ്കിലും വന്നേനേ. ഇവിടെ ആരും ശ്രദ്ധിക്കാതെ, നിശ്ശബ്ദം നിലകൊള്ളുകയാണ്, ഈ കാക്കപ്പൊന്നിന്റെ മണ്ണ്.
Denne historien er fra February 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി