Poging GOUD - Vrij
അങ്കം ജയിച്ച ഒരമ്മ
Mahilaratnam
|January 2024
നാടകസമിതി ഉടമയും പ്രധാന നടിയും സംവിധായികയുമായ ഒരേയൊരു ഉഷാഉദയനെക്കുറിച്ച്...
ഇത് ഒരമ്മയുടെ കഥയാണ്.
ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓർക്കാപ്പുറത്ത് കടന്നുവന്ന മരണം എന്ന കോമാളി തന്റെ ജീവിത പങ്കാളിയെ വേർപെടുത്തിക്കൊണ്ടു പോയപ്പോൾ കരഞ്ഞുതളർന്ന് ഒരു മൂലയിലൊതുങ്ങാതെ മനോധൈര്യം സംഭരിച്ച് വിധിയോട് പൊരുതാനിറങ്ങിയ ഒരമ്മയുടെ കഥ. ദുരിത ദുരന്ത ങ്ങളുടെ ചാരക്കൂനയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് അങ്കം ജയിച്ച ഒരമ്മയുടെ കഥ.
1992 ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് കഥ തുടങ്ങുന്നത്. അതൊരുത്സവകാലമായിരുന്നു. ഉത്സവപ്പറമ്പുകളിൽ നല്ല നാടകങ്ങൾക്ക് ആവശ്യത്തിന് കാണികളുണ്ടായിരുന്ന കാലം. കൊല്ലം ചൈതന്യയുടെ 13-ാമത് നാടകം സേനാപതിക്ക് അന്ന് രണ്ട് സ്റ്റേജുകളുണ്ടായിരുന്നു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയ്ക്കടുത്ത് കോരന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ കളി. രണ്ടാംകളി ചിറയിൻകീഴ് പെരു കുഴി രാജരാജേശ്വരി ക്ഷേത്രത്തിലും.
അതുകൊണ്ടുതന്നെ ആദ്യ കളികഴിഞ്ഞ് നടീനടൻമാർ മേക്കപ്പഴിക്കതെതന്നെ, സമിതിയുടെ മെറ്റഡോർ വാനിൽ പെരുങ്കുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തെ സിംഗിൾ സീറ്റിലായിരുന്നു സമിതി ഉടമയും, സംവിധായകനും, പ്രധാന നടനുമൊക്കെയായ ഉദയൻ. തൊട്ടുപിറകിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഉദയന്റെ ഭാര്യയും നടിയുമായ ഉഷാ ഉദയനും മറ്റ് രണ്ട് നടിമാരും. മറ്റ് നടൻമാരും രംഗം ഒരുക്കുന്നവരുമൊക്കെ പിറകിലത്തെ സീറ്റുകളിലും.
സമയം ഏതാണ്ട് പന്ത്രണ്ട് മണിയോടടുത്ത നേരം. ഡ്രൈവറൊഴിച്ച് മറ്റുള്ളവരൊക്കെയും സ്വാഭാവികമായും ഉറക്കത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. അപ്പോഴാണ്, ഓടിക്കൂടിയ നാട്ടുകാരുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ഭയാനകമായ ഒരു ശബ്ദത്തോടെ ചൈതന്യയുടെ മെറ്റഡോർ വാൻ, ചെക്ക് പോസ്റ്റിൽ കിടക്കുകയായിരുന്ന തമിഴ് നാട്ടിൽ നിന്ന് കച്ചിയും കയറ്റിവന്ന ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയത്.
Dit verhaal komt uit de January 2024-editie van Mahilaratnam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

