ഗുജറാത്തിലെ വഡോദര സെൻ സ്റ്റേഷനിൽനിന്ന് ഉച്ചക്ക് രണ്ടിനാണ് പാവഗഡിലേക്ക് പുറപ്പെട്ടത്. വരണ്ട ഉഷ്ണക്കാറ്റ് ഇടക്കിടെ ബസിൽ കയറിയിറങ്ങിപ്പോകുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും ഗ്രാമീണരാണ്. ഉൾനാടൻ ഗ്രാമങ്ങളിലെ വയലേലകളുടെ മധ്യത്തിലൂടെ 50 കി.മീ പിന്നിട്ടു വേണം പുരാവസ്തു പ്രേമികളുടെ ഇഷ്ടയിടമായ ചമ്പാനേറിൽ എത്താൻ.
ഇതിനിടക്ക് എപ്പോഴോ ഒന്നുമയങ്ങി. ചമ്പാനേറിലെ കോട്ടക്കു മുന്നിൽ ബസ് ബ്രേക്ക് ചെയ്തുനിന്നതും ആളുകളിറങ്ങുന്നതും അറിഞ്ഞില്ല. സഹയാത്രികൻ കെ.ടി. മുഹമ്മദ് തോളിൽ തട്ടി വിളിച്ചതുകൊണ്ട് കോട്ടക്കു മുന്നിൽ തന്നെ ഇറങ്ങി.
ചമ്പാനേർ അത്രവലിയ പട്ടണമല്ല. റോഡിനപ്പുറം ഒന്നുരണ്ട് ചായക്കടകൾ. അവിടെയും തിരക്കൊന്നുമില്ല. 'നമുക്ക് ഓരോ ഇഞ്ചിച്ചായ കുടിച്ചാലോ? -സഹയാത്രികൻ ഹമീദ് മാഷിന്റെ ചോദ്യം കേട്ടതും മുന്നിൽക്കണ്ട ചായക്കടയിലേക്ക് ഞങ്ങൾ ഒരുമിച്ചുകയറി.
ചായകുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പാവഗഡ് ഹില്ലിലേക്കുള്ള ഷെയർ ടാക്സികളിൽനിന്ന് ഉച്ചത്തിലുള്ള വിളി. 'മന്ദിർ... മന്ദിർ...തീസ് റുപ്പേ.. തീസ് റുപ്പേ...
ആദ്യയാത്ര കാളീക്ഷേത്രത്തിലേക്ക്
പാവഗഡ് ഹില്ലിലെ കാളീക്ഷേത്ര ത്തിൽ എത്തിക്കാൻ ഒരാൾക്ക് 30 രൂപയാണ് അവർ ആവശ്യപ്പെടുന്ന ത്. ഞങ്ങളുടെ സന്ദർശക പട്ടിക യിൽ പാവഗഡ്കുന്നിലെ ക്ഷേത്രം ഇല്ലെങ്കിലും ഒന്നുപോയാലോ എന്ന ആശ പലർക്കും. അങ്ങനെ പാവ ഗഡ് ഹില്ലിലെത്തി. ജീപ്പിൽ നിന്നിറ ങ്ങിയപ്പോൾ ക്ഷേത്രത്തിലേക്ക് ഇനി യും പടികൾ കയറണം. പടികയറ്റം ബുദ്ധിമുട്ടുള്ളവർക്ക് റോപ് വേയു ണ്ട്. അതിൽ കയറി ക്ഷേത്രപരിസര ത്തെത്തിയാൽ തീർഥാടകർക്ക് വിശ്രമിക്കാനായി മാച്ചി ഹവേലി.
ക്ഷേത്രത്തിനുചുറ്റും ഒരു പുരാതന കോട്ട. യാഗങ്ങൾ നടത്താൻ രണ്ടു ബലിപീഠങ്ങൾ വിശേഷദിവസങ്ങളിൽ കത്തിക്കാൻ വിളക്കുക ളുടെ ഒരു നീണ്ടനിര. അകത്തെ കോവിലിനകത്ത് ചുവന്നനിറത്തിൽ ഒരു കാളീവിഗ്രഹവും അതൊക്കെയാണ് കാളീക്ഷേത്ര കാഴ്ചകൾ. പക്ഷേ, മലയുടെ നിലയും സമയക്കുറവും ഓർത്തപ്പോൾ കാളീക്ഷേത്രദർശനം തൽക്കാലം വേണ്ടെന്നുവെച്ചു. ഞങ്ങൾ അടുത്ത ജീപ്പിൽ കയറി നേരെ കുന്നിറങ്ങി ചമ്പാനേർ ഫോർട്ടിൽ എത്തി.
ആർക്കിയോളജിക്കൽ പാർക്കും അൽപം ചരിത്രവും
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2022 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...