അയ്യേ, ആ വീട്ടിലെ അടുക്കള കണ്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ തോന്നില്ല. ഒട്ടും വൃത്തിയില്ല' -ചില വീടുകളിലെ അടുക്കള വിശേഷങ്ങൾക്ക് ഇത്തിരി 'നാറ്റം' കൂടുതലായിരിക്കും. സംഗതി ഒരു പരിധിവരെ ശരിയാണ്, അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്.
തയാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന ഇക്കാലത്ത് പാചകം ചെയ്യുന്ന പരിസരവും അന്തരീക്ഷവും ഏറെ മെച്ചപ്പെടുത്താനും ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിലും ആരംഭിക്കാം ചില നല്ല ശീലങ്ങൾ...
കൈകൾ വൃത്തിയാക്കിയ ശേഷം തുടങ്ങാം
ജീവിതത്തിൽ പുലർത്തിയാൽ ഒരുപരിധിവരെ അസുഖങ്ങ ളിൽനിന്ന് മോചനം നേടാവു ന്നൊരു മികച്ച പ്രതിരോധ മാർഗം കൂടിയാണ് കൈകളുടെ ശുചിത്വം. കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകും. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയുള്ള തുണിയിൽ തുടച്ച് ഉണക്കിയ ശേഷം പാചകം തുടങ്ങാം.
• വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്യൽ, ടോയ്ലറ്റ് ഉപയോഗം, കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റൽ, ചുമയ്ക്കുകയും തുമ്മുകയും ചെയ്യൽ, വിറക് കൈകാര്യം ചെയ്യൽ, ശരീരത്തിൽ മാന്തുകയോ സ്പർശിക്കുകയോ ചെയ്യൽ, വേസ്റ്റ് മാറ്റുക, അഴുക്കു പാത്രങ്ങൾ കഴുകുക, സിഗരറ്റിൽ സ്പർശിക്കുക, ഫോൺ ഉപയോഗിക്കുക, അരുമകളെ ഓമനിക്കുക, മുറിവിൽ സ്പർശിക്കുക എന്നിവക്കു ശേഷമെല്ലാം കൈകൾ വൃത്തിയാക്കി മാത്രം പാചകത്തിനൊരുങ്ങുക.
പാചകം ചെയ്യുന്ന ആളുടെ കൈകളിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസബ്ൾ ഗ്ലൗസ് ഉപയോഗിക്കുക.
ടവൽ
പാത്രങ്ങളും കൈകളും തുടക്കാനുപയോഗിക്കുന്ന തുണികളും (കൈക്കലത്തുണി) ടവലുകളും ദിവസവും അലക്കി ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ബ്ലീച്ച് ചെയ്യുന്നതും നല്ലതാണ്. ഇത്തരം തുണികൾ കുറച്ചധികം കരുതി വെക്കാം. ദിവസേന പുതിയ തുണികൾ ഉപയോഗിക്കാം.
പാത്രങ്ങൾ തുടക്കാനുപയോഗിക്കുന്ന തുണികൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കൈകൾ തുടച്ചുണക്കാനും പാത്രങ്ങൾ തുടക്കാനും കൗണ്ടർ ടോപ് തുടക്കാനും വെവ്വേറെ ടവലുകൾ സൂക്ഷിക്കുക.
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...