പ്രശ്നങ്ങളും ദുഃഖങ്ങളും നേരിടാത്ത മനുഷ്യരില്ല. ജീവിതത്തിൽ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ നാമെല്ലാവരും പ്രതിസന്ധികളെ അതിജീവിച്ചേ മതിയാവൂ. പ്രശ്നങ്ങളെ പറ്റി നിരന്തരം ചിന്തിച്ചു മനസ്സിനെ കൂടുതൽ വിഷമിപ്പിക്കാതെ നെഗറ്റിവ് ചിന്തകളിൽനിന്ന് മനസ്സിന്റെ ശ്രദ്ധയെ മാറ്റാൻ നമുക്കു ശ്രമിക്കാം.
കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളെ സ്വയംവിലയിരുത്താം, ഉറച്ച ലക്ഷ്യത്തിനായി ധൈര്യപൂർവം തീരുമാനമെടുത്തു മുന്നോട്ടു പോകാം, നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാം. “ഞാൻ ആരാണ്, ഞാൻ ആരായിത്തീരണം?” ഇതു തീരുമാനിക്കേണ്ടത് 'ഞാൻ' തന്നെയാണ്.
നമ്മുടെ കഴിവുകൾ എന്തെന്നും, എന്താണ് നമ്മുടെ മനസ്സിനെ സമാധാനത്തിലാക്കാൻ സഹായിക്കുക എന്നും കണ്ടെത്താം. അങ്ങനെ ഒരു ചിന്ത നമ്മുടെ മനസ്സിനെ ശാന്തമാക്കും എന്നു മാത്രമല്ല, വളരെ ധൈര്യപൂർവം പ്രശ്നങ്ങളെ നേരിടാനുള്ള പ്രാപ്തിയും അതിലൂടെ നാം നേടിയെടുക്കും.
ജീവിതം അർഥപൂർണമാക്കിത്തീർക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ... പുതിയൊരു വർഷം പുലരുമ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യകരമായ ചില പുതിയ തീരുമാനങ്ങളെടുക്കാം...
01 പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം
പുതുവർഷത്തിൽ മൂന്ന് പുതിയ ആത്മസുഹൃത്തുക്കളെ എങ്കിലും കണ്ടെത്തുക എന്ന തീരുമാനമെടുക്കാം. 1938ൽ ഹാർവഡ് സർവ കലാശാലയിൽ ആരംഭി ച്ച പഠനമാണ് 'ഹാർവഡ് മാനവ വികസന പഠനം. ഹാർവഡിൽ വിദ്യാർഥികളായി എത്തിയ വ്യക്തികളുടെ ജീവിതത്തിൽ നടന്ന പ്രധാന സംഭവവികാ സങ്ങളെല്ലാം സമഗ്രമായി വിലയിരുത്തിയ ഒരു പഠനമായിരുന്നു ഇത്. മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിക്കുന്ന അഞ്ച് ഘടകങ്ങൾ ഈ പഠനത്തിലൂടെ പുറത്തു വന്നു. ഒരു വ്യക്തിയുടെ ആയുസ് ഏറ്റവും അധികം വർധിപ്പിക്കുന്ന ഘടകം കുട്ടിക്കാലത്തും ചെറുപ്പകാലത്തും നാം വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ തലച്ചോ റിലെ രാസഘടനയിൽ ഗുണപരമായ വ്യതിയാനങ്ങൾ ഉണ്ടാക്കുക വഴി രോഗ പ്രതിരോധശക്തിയും ശാരീരിക മാനസിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതായി പിന്നീടും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അക്കാരണം കൊണ്ടുതന്നെ വിദ്യാർഥികളും യുവാക്കളും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുക എന്ന ഉദ്യമത്തിൽ ഏർപ്പെടുന്നത് ഗുണകരമാണ്.
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...