എനിക്കുമുണ്ടൊരു സൈക്കോളജിസ്റ്റ്
Kudumbam|December 2023
ഹൃദയത്തിൽനിന്ന് ഹൃദയത്തോടാണ് സംസാരം. കഥപറച്ചിലിന്റെ വഴക്കമുണ്ടതിന്. ആരും ഒന്ന് കേൾവിയുടക്കും വാക്കുകൾക്ക്. ഒരായിരം മനുഷ്യരെയാണ് ജീവിതത്തിന്റെ നൂലിൽ കോർത്തുകിടക്കാൻ, മുന്നോട്ടുപോകാൻ, അതിജീവിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശിശിരകാലങ്ങളിൽ മഞ്ഞുപെയ്യുന്നതുപോലെ ആ വരികൾ കേൾവിക്കാരുടെ മനസ്സിനെ കുളിരണിയിപ്പിക്കുന്നുണ്ട്. ജോസഫ് അന്നംകുട്ടി സംസാരിക്കുന്നു...
അനസ് അസീൻ
എനിക്കുമുണ്ടൊരു സൈക്കോളജിസ്റ്റ്

സ്നേഹാഭിമാനത്തോടെ  പരിചയപ്പെടുത്താൻ പറ്റുന്ന ഒരു സൈക്കോളജിസ്റ്റ് എല്ലാ കുടുംബത്തിനും വേണം. സെക്കൻഡിന്റെ ഏതോ ചെറുനിമിഷത്തിലാണ് ആളുകൾ മരണം സ്വയം തിരഞ്ഞെടുക്കുന്നത്. തോന്നലുകൾ പങ്കുവെക്കാൻ സൈക്കോളജി പഠിച്ച ഒരാളുണ്ടാവൽ അനിവാര്യമാണ്. നാം മറ്റുള്ള അസുഖങ്ങൾക്ക് ഡോക്ടറെ കാണുന്നുണ്ട്. അതു പോലെ മനസ്സിന്റെ അസുഖങ്ങൾക്കും പണം മുടക്കുന്നതിൽ തെറ്റൊന്നുമില്ല. പ്രത്യേകിച്ച് ജോലിക്കാരാണെങ്കിൽ സങ്കടഭാരം പേറി ജീവിക്കരുത്. ഫ്രൻഡ്സിനോട് പറയുമ്പോൾ കിട്ടുന്ന 'വിട്ടുകള' മറുപടി മതിയാവില്ല അതിജീവിക്കാൻ. എനിക്കുമുണ്ടൊരു സൈക്കോ ളജിസ്റ്റ്.

മീനിങ്ഫുൾ ലൈഫ്

സ്വന്തം ഇടങ്ങളിൽ കഴിയുന്നത്ര മികച്ചത് നൽകാൻ കഴിയണം. വീട്ടിൽ അപ്പനും അമ്മയുമുണ്ട്. അവർക്ക് നൽകാൻ കഴിയുന്ന മികച്ചത് എന്തായിരിക്കും? അവർക്ക് സമാധാനവും സന്തോഷവും കൊടുക്കുന്നതാകാം. 'give your best and leave' എന്നാണ്.

ഓരോരുത്തരുടെ ലൈഫും വ്യത്യസ്തമായിരിക്കും. ഞാൻ എന്റെ കഥ പറയാം. റേഡിയോ മിർച്ചിയിൽ അഞ്ചു വർഷം കഴിഞ്ഞു. എനിക്ക് ഓരോ ദിവസവും ഒമ്പത് കഥ പറയണം. ഇത്രയും കഥ പറയാൻ നല്ല പണിയുണ്ട്. ചില ദിവസങ്ങളിൽ നമുക്ക് തള്ളാനൊക്കെ പറ്റും, പക്ഷേ ആ കഥയാണ് മമ്മൂട്ടി വണ്ടി ഓടിക്കുമ്പോൾ കേൾക്കുന്നതെങ്കിലോ? അദ്ദേഹത്തിന് എന്നെക്കുറിച്ചുള്ള മതിപ്പ് എന്തായിരിക്കും. അല്ലെങ്കിൽ മാനസികമായി തകർന്ന ഒരാളാണ് അത് കേൾക്കുന്നതെങ്കിലോ? അയാൾക്ക് ലഭിക്കേണ്ടത് പ്രതീക്ഷയുടെ നനവുകളാണ്. ഞാൻ നന്നായി പറഞ്ഞാൽ അയാളുടെ ജീവിതം രക്ഷപ്പെട്ടാലോ എന്നൊക്കെ ആലോചിക്കാറുണ്ട്. ഓരോരുത്തരുടെയും പ്രഫഷനൽ ലൈഫും പേഴ്സനൽ ലൈഫും അനുസരിച്ച് മീനിങ്ഫുളായ ലൈഫ് സെറ്റാക്കിയെടുക്കണം. പിന്തിരിഞ്ഞുനോക്കുമ്പോൾ കുറ്റബോധം തോന്നാത്ത രീതിയിൽ ജീ വിക്കുക.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024
HBD കേരളം
Kudumbam

HBD കേരളം

അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം

time-read
2 mins  |
November-2024
കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ
Kudumbam

കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ

എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ആമിന പാറക്കൽ, 'കോന്തലക്കിസ്സകൾ' എന്ന പുസ്തകത്തിന്റെ പിറവിയിലൂടെ

time-read
2 mins  |
November-2024
നാടുവിടുന്ന യുവത്വം
Kudumbam

നാടുവിടുന്ന യുവത്വം

നാട്ടിൽ പഠിച്ച് നാട്ടിൽതന്നെ ജോലി ചെയ്യുക എന്ന ആഗ്രഹത്തിൽനിന്ന് യുവതലമുറ പുറത്തുകടന്നിട്ട് വർഷങ്ങളായി. മികച്ച വിദ്യാഭ്യാസവും തൊഴിലും ജീവിതാന്തരീക്ഷവും തേടി അവർ ലോകരാജ്യങ്ങളിലേക്ക് പറക്കുകയാണ്...

time-read
4 mins  |
November-2024
'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല
Kudumbam

'നായകനാകുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല

'കിഷ്കിന്ധാ കാണ്ഡ'ത്തിലെ അപ്പുപിള്ളയിലൂടെ അഞ്ഞൂറാന്റെ തലപൊക്കമുള്ള കഥാപാത്രം തിരിച്ചുവന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഥാപാത്രങ്ങളിൽനിന്ന് കഥാപാത്രങ്ങളിലേക്ക് അഭിനയത്തികവിന്റെ അമ്പതാണ്ടും പിന്നിട്ട് വിജയരാഘവൻ യാത്ര തുടരുകയാണ്...

time-read
3 mins  |
November-2024