ചേർത്തു പിടിക്കാം, ചേർന്നിരിക്കാം
Kudumbam|February 2024
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...
ഡോ. സെബിൻ എസ്. കൊട്ടാരം Consultant Psychologist, International Life Coach. drsebinskottaram@gmail.com
ചേർത്തു പിടിക്കാം, ചേർന്നിരിക്കാം

നടനും ചലച്ചിത്രസംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനോട് ഒരിക്കൽ ഒരു പത്രലേഖകൻ ചോദിച്ചു: “സിനിമയിലെ വിജയവും പരാജയവും ജീവിതത്തിൽ എങ്ങനെ എടുക്കും? "വിജയം സന്തോഷമാണ്, ആസ്വദിക്കും. പരാജയമാണെങ്കിലും കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അത് തന്നെ അധികം ബാധിക്കില്ല എന്നായിരുന്നു വിനീതിന്റെ മറുപടി.

രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടു ബന്ധങ്ങളും തകർന്നപ്പോൾ, ദേശീയ പുരസ്കാരംവരെ നേടിയ പ്രശസ്ത ബോളിവുഡ് നടന്റെ വാക്കുകളും കുടുംബബന്ധത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നതാണ്.

“എനിക്ക് ലഭിച്ച ദേശീയ പുരസ്കാരവും സമ്പത്തും പ്രശസ്തിയുമെല്ലാം ഇല്ലാതിരുന്നാലും എന്റെ ആദ്യത്തെ കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം.

കുടുംബത്തിൽ നിന്നാണ് വ്യക്തിത്വ -സ്വഭാവ രൂപവത്കരണത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഓരോ കുട്ടിയും ആദ്യം മാതൃകയാക്കുന്നത് അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയുമാണ്.

മറ്റുള്ളവരെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രമെന്താ പിന്നോട്ടു നടക്കുന്നതെന്ന് ചോദിച്ച് അമ്മഞണ്ട്, കുഞ്ഞുണ്ടിനെ വഴക്കുപറഞ്ഞാലും അത് പിന്നോട്ടുതന്നെ നടക്കും. കാരണം, അതിന്റെ അമ്മ അതിന് കാണിച്ചുകൊടുക്കുന്നത് പിന്നോട്ടു നടക്കാനാണ്.

മാതാപിതാക്കൾ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചിട്ട്, മക്കൾ നേർവഴിയേ പോകണമെന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുന്നത് മാതാപിതാക്കളുടെ പ്രവൃത്തിയായിരിക്കും; വാക്കായിരിക്കില്ല. അതിനാൽ സന്തുഷ്ട കുടുംബത്തിന് വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാകട്ടെ.

മാറുന്ന കുടുംബങ്ങൾ

 കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് വീടുകളിൽ കാരണവർക്കായിരുന്നു മുഖ്യസ്ഥാനം. ഇന്ന് അണുകുടുംബ വ്യവസ്ഥിതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന ലിവിങ് ടുഗെതർ സംവിധാനവും സിംഗ്ൾ പേരന്റിങ്ങുമെല്ലാമായി കുടുംബസംവിധാനങ്ങൾ മാറ്റപ്പെട്ടു. ഏതു സമയവും വേർപിരിയാം എന്ന ധാരണയിൽ രേഖകളുടെ പിൻബലമില്ലാതെ, ഒരു കെട്ടിടത്തിൽ ഭാര്യ-ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു താമസിക്കുന്ന ലിവിങ് ടുഗെതർ സംവിധാനത്തെ പക്ഷേ ആരും കുടുംബമെന്ന് വിളിക്കാറില്ല.

This story is from the February 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the February 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024