മൊഞ്ചേറും കല്യാണം
Kudumbam|June 2024
എന്നെന്നും ഓർത്തിരിക്കാവുന്ന മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്ന പൊളി വൈബിലാണ് ഇന്നത്തെ വിവാഹങ്ങൾ. അവയിലെ ലേറ്റസ്റ്റ് ട്രെൻഡുകളറിയാം...
സി. റാഫി
മൊഞ്ചേറും കല്യാണം

ആചാരപരമായ രീതിയിൽ താലികെട്ട് നികാഹ്, വധൂവരന്മാർക്കൊപ്പമുള്ള ഫോട്ടോ സെഷൻ, അതിന് പിന്നാലെ ഡൈനിങ് ഭക്ഷണം കഴിക്കാൻ ഹാളിലേക്കുള്ള ഓട്ടം, ഹാളിൽ സീറ്റ് കിട്ടാത്തവർ പുറത്ത് കാത്തുനിൽക്കുന്നു, ഭക്ഷണശേഷം അതിഥികൾ സ്ഥലംവിടുന്നു... കാലങ്ങളായി നാം പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളിലെ പതിവ് രീതികളാണിത്.

ഇന്ന് പക്ഷേ റീൽസിന്റെ കാലത്ത് വിവാഹം എന്നത് കേവലം ചടങ്ങോ ഭക്ഷണം കഴിക്കലോ മാത്രമല്ല. ന്യൂജൻ വിവാഹങ്ങൾ വധു വരന്മാർക്ക് മാത്രമല്ല കുടുംബക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം സ്പെഷലാണ്. പങ്കെടുക്കുന്ന ഏതൊരാൾക്കും എന്നെന്നും ഓർത്തിരിക്കാവുന്ന മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്ന പൊളി വൈബിലാണ് ഇന്നത്തെ വിവാഹങ്ങൾ. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ കല്യാണങ്ങളിലെ വെറൈറ്റി ട്രെൻഡുകൾ ജാതിമത വ്യത്യാസമില്ലാതെ ഇന്ന് എല്ലായിടത്തും കാണാം. കല്യാണം വേറെ ലെവലാക്കാൻ എത്ര പണം മുടക്കാനും ആളുകൾ തയാറാണ്.

ദശലക്ഷങ്ങൾ മുടക്കിയുള്ള ഹൈ എൻഡ് വിവാഹങ്ങൾക്കൊപ്പം മത്സരിക്കുകയാണ് മിഡിൽ ക്ലാസും. ന്യൂജൻ വിവാഹ ആഘോഷത്തിലെ ലേറ്റസ്റ്റ് ട്രെൻഡുകളറിയാം...

സുന്ദരി നീയും സുന്ദരൻ ഞാനും...

'മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ' എന്ന സിനിമ ഡയലോഗിനെ തിരുത്തുന്നതാണ് ഇന്നത്തെ മേക്കപ്പ്. വധൂവരന്മാരുടെ ലുക്ക് തന്നെ മാറ്റുന്ന ആർട്ടിസ്റ്റുകളുള്ളപ്പോൾ മേക്കപ്പിന്റെ പരിധികൾ ഇല്ലാതാകുന്നു.

ബ്രൈഡൽ മേക്കപ്പിൽ ഗ്ലാസ് ടൈപ്പ് മേക്കപ്പ്, എയർ ബ്രഷ് മേക്കപ്പ് എന്നിവയാണ് ലേറ്റസ്റ്റ് ട്രെൻഡിങ്. ഗ്ലാസ് ടൈപ്പ് മേക്കപ്പിലൂടെ മുഖത്തിന് കൂടുതൽ തിളക്കം കൈവരുന്നു. സ്കിൻ ടോണുമായി യോജിച്ചു പോകുന്നതാണ് എയർ ബ്രഷ് മേക്കപ്പ്. മുഖത്തിന് കുറേക്കൂടി നാച്ചുറൽ ലുക്ക് നൽകാൻ ഈ മേക്കപ്പിലൂടെ കഴിയുന്നു. വരന്റെ മേക്കപ്പിനും ഇക്കാലത്ത് പ്രാധാന്യമുണ്ട്. വരന് ഫൗണ്ടേഷൻ മേക്കപ്പാണ് ചെയ്യുന്നത്. നാച്ചുറൽ സ്കിൻ ടോൺ നിലനിർത്തിക്കൊണ്ടുള്ള മേക്കപ്പാണ് യുവാക്കൾക്ക് പ്രിയം.

ദിവസങ്ങൾ നീളുന്ന വിവാഹം

This story is from the June 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
തിരിച്ചറിയാം കുട്ടികളിലെ ഭയം
Kudumbam

തിരിച്ചറിയാം കുട്ടികളിലെ ഭയം

ചില കുട്ടികളുടെ ഭയം നമ്മൾ കരുതുന്ന പോലെ അത്ര സാധാരണമായിരിക്കില്ല. എന്തെങ്കിലും തരത്തിലുള്ള ട്രോമയോ മോശം അനുഭവമോ ഇതിനുപിന്നിൽ ഉണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ തിരിച്ചറിയാം മനസ്സിലാക്കാം...

time-read
3 mins  |
August 2024
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
Kudumbam

കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം

തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...

time-read
2 mins  |
August 2024
അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ
Kudumbam

അറബ് വ്ലോഗിലെ മലയാളി കാഴ്ചകൾ

മമ്മൂട്ടിയും തലശ്ശേരി ബിരിയാണിയും പൊറോട്ടയുമെല്ലാം സ്വകാര്യ ഇഷ്ടങ്ങളായി കൊണ്ടുനടക്കുന്ന അറബ് വ്ലോഗറാണ് ഖാലിദ് അൽ അമീരി

time-read
2 mins  |
August 2024
മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ
Kudumbam

മുഹബ്ബത്തിന്റെ ബിരിയാണി കിസ്സ

ബിരിയാണിയോളം നമ്മെ കൊതിപ്പിക്കുന്ന വിഭവം വേറെയുണ്ടാകില്ല. ബിരിയാണിയുടെ വൈവിധ്യം നിറഞ്ഞ ചരിത്രവും രുചി വിശേഷങ്ങളുമിതാ...

time-read
2 mins  |
August 2024
ശ്രുതി മധുരം
Kudumbam

ശ്രുതി മധുരം

10 വർഷം, 14 സിനിമകൾ, ചെറുതും വലുതുമായ കഥാപാത്രങ്ങൾ...അതിലെല്ലാം തന്റേതായ കൈയൊപ് പതിപ്പിക്കാൻ ശ്രുതിക്ക് കഴിഞ്ഞു

time-read
2 mins  |
August 2024
ഗീതയുടെ വിജയഗാഥ
Kudumbam

ഗീതയുടെ വിജയഗാഥ

കാഴ്ചയില്ലായ്മയുടെ വെല്ലുവിളികൾക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം പുതിയ മാതൃക സൃഷ്ടിച്ച് അത്ഭുതപ്പെടുത്തുകയാണ് ഗീത

time-read
2 mins  |
August 2024
കൂലിപ്പണിയാണ് പ്രഫഷൻ
Kudumbam

കൂലിപ്പണിയാണ് പ്രഫഷൻ

കൂലിപ്പണി പ്രഫഷനായി സ്വീകരിച്ച് സാമ്പത്തിക സ്വാതന്ത്ര്വത്തിലേക്ക് ചുവടുവെക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ. ചെയ്യുന്ന തൊഴിലിനെക്കുറിച്ച് അഭിമാനബോധമുള്ളവർ...

time-read
3 mins  |
August 2024
ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്
Kudumbam

ചുവടുവെക്കാം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്

സൗകര്യപ്രദമായ ജീവിതത്തിനും ആവശ്യങ്ങളുടെ പൂർത്തീകരണത്തിനുമുള്ള പണം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്അതിലേക്ക് എത്തിപ്പെടാനുള്ള വഴികളിതാ...

time-read
5 mins  |
August 2024
'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും
Kudumbam

'കടമുണ്ട് മനുഷ്യരോട് സ്നേഹംകൊണ്ടത് വീട്ടും

അവിചാരിതമായി ജയിലിൽവെച്ചറിഞ്ഞ അബ്ദുൽ റഹീമിന്റെ കേസ് പുറംലോകത്തെത്തിച്ച 'ഗൾഫ് മാധ്യമം' ലേഖകൻ നജിം കൊച്ചുകലുങ്ക് 18 വർഷം മുമ്പത്തെ ആ സംഭവങ്ങൾ ഓർക്കുന്നതിനൊപ്പം മോചനത്തോട് അടുക്കുമ്പോൾ റഹീം പങ്കുവെച്ച ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നു...

time-read
3 mins  |
August 2024
ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്
Kudumbam

ക്ലോസായി ശ്രദ്ധിക്കാം ക്ലോസറ്റ്

ക്ലോസറ്റ് പൊട്ടി അപകടം സംഭവിക്കുമോ? അവ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
August 2024