പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
Kudumbam|October-2024
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
ടി.കെ. ഷറഫുദ്ദീൻ
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്

ദീർഘകാലമായി അടുത്ത സുഹൃത്തുക്കൾ. പിൽക്കാലത്ത് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഇഷ്ടം തുറന്ന് പറയാതെ മനസ്സിലൊളിപ്പിച്ച അനേകം ദിനരാത്രങ്ങൾ എല്ലാത്തിനുമൊടുവിൽ വിവാഹം വരെയെത്തി നിൽക്കുന്ന മധുര മനോഹര ജീവിതയാത്ര. രണ്ടു രാജ്യാന്തര കായിക താരങ്ങളാണ് ഇതിലെ കഥാപാത്രങ്ങൾ. ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി.ജോണും ബാഡ്മിന്റൺ കോർട്ടിലെ തീപ്പൊരി സ്നേഹ ശാതിലാലും കോർട്ടിൽ മിന്നും പ്രകടനവുമായി വിജയങ്ങൾ ഓരോന്നായി സ്വന്തമാക്കിയ ഇരുവരുടെയും വിവാഹം വരെയെത്തി നിൽക്കുന്ന ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. സ്പോർട്സ്മാൻ സ്പിരിറ്റോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഷോണും സ്നേഹയും...

സുഹൃത്തിന്റെ അനിയത്തിയുമായുള്ള സൗഹൃദം

ഷോൺ. സ്നേഹയുടെ സഹോദരൻ സാരംഗ് വോളിബാൾ താരമാണ്. കെ എസ് ഇ .ബിയിൽ എന്റെ സീനിയർ. ഞങ്ങൾ ഒരുമിച്ചാണ് കളിച്ചിരുന്നത്. താമസിക്കുന്നതും ഒരേ ഫ്ലാറ്റിൽ അടുത്തടുത്ത നിലകളിൽ സാരംഗിന്റെ സഹോദരിയെന്ന നിലയിലാണ് സ്നേഹയെ പരിചയപ്പെടുന്നത്. ഇടക്ക് തിരുവനന്തപുരത്ത് വരുമ്പോൾ മാത്രമായിരുന്നു കണ്ടിരുന്നത്. അവളുടെ ജോലിയും ബാഡ്മിന്റൺ പരിശീലനവുമൊക്കെ കൊച്ചിയിലായിരുന്നു. വോളിബാൾ കളിക്കാൻ ഞങ്ങൾ കൊച്ചിയിൽ പോകുമ്പോൾ ഇടക്ക് കാണുമായിരുന്നു. പിന്നീട് ഫോണിലൂടെ സൗഹൃദം നിലനിർത്തി.

അവിടെനിന്ന് കുറേനാളുകൾക്ക് ശേഷമാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാകുന്നത്. രണ്ടുപേരുടെയും വൈബ് ഒരുപോലെയാണെന്നതാണ് ബെസ്റ്റ് ഫ്രണ്ട്സാക്കിയത്. കൂട്ടുകാർക്കൊപ്പം യാത്ര പോകുമ്പോഴെല്ലാം മറ്റുള്ളവരെല്ലാം ഇതുപറയുകയും ചെയ്തു. ഇടക്ക് സുഹൃത്തുക്കൾ പോലും ചോദിച്ചു, നിങ്ങൾ തമ്മിൽ സൗഹൃദത്തിനുപുറമെ മറ്റെന്തെങ്കിലുമുണ്ടോയെന്ന്. എന്നാൽ, ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു അന്നൊക്കെ.

വേദനയിൽ കൂട്ടായ സാമീപ്യം

ഷോൺ വോളി മത്സരത്തിനിടെ ആംഗിൾ ഇഞ്ചുറി സംഭവിച്ച് സർജറിക്ക് വിധേയനായി. തുടർന്ന് ദീർഘനാൾ വിശ്രമം. ആരവങ്ങൾക്ക് നടുവിൽ നിന്ന് നാലു ചുവരുകൾക്കുള്ളിലേക്കുള്ള ഒറ്റപ്പെടൽ ഓരോ കായികതാരത്തിനും ഏറെ വൈകാരികമാണ്. ഇനിയെന്ന് മടങ്ങിയെത്തുമെന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടേയിരിക്കും.

പരിക്കിന്റെ വേദനയിൽ എനിക്ക് പിന്തുണയുമായി കൂടെനിന്നത് സ്നേഹയായിരുന്നു. തിരിച്ചടികളിൽ കൂടെ നിൽക്കുന്ന യഥാർഥ സുഹൃത്തായിരുന്നു അവൾ.

This story is from the October-2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October-2024 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
Kudumbam

പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്

ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...

time-read
2 mins  |
October-2024
പരക്കട്ടെ സുഗന്ധം
Kudumbam

പരക്കട്ടെ സുഗന്ധം

പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...

time-read
4 mins  |
October-2024
ഓൾഡാണേലും ന്യുജെനാണേ...
Kudumbam

ഓൾഡാണേലും ന്യുജെനാണേ...

അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ

time-read
1 min  |
October-2024
പ്യുവറാണോ 'വെജിറ്റേറിയൻ?
Kudumbam

പ്യുവറാണോ 'വെജിറ്റേറിയൻ?

ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...

time-read
3 mins  |
October-2024
ഇനിയും പഠിക്കാനേറെ
Kudumbam

ഇനിയും പഠിക്കാനേറെ

സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്

time-read
2 mins  |
October-2024
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
Kudumbam

ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്

പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...

time-read
3 mins  |
October-2024
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
Kudumbam

ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ

ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും

time-read
4 mins  |
October-2024
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
Kudumbam

സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്

സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്

time-read
2 mins  |
October-2024
കൈവിടരുത്, ജീവനാണ്
Kudumbam

കൈവിടരുത്, ജീവനാണ്

ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്

time-read
2 mins  |
October-2024
ദീപാവലി മധുരം
Kudumbam

ദീപാവലി മധുരം

മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...

time-read
1 min  |
October-2024