ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്
Kalakaumudi|June 25, 2023
ദേശീയ തലത്തിൽ കായികരംഗത്തിന് കപിലിന്റെ ചെകുത്താന്മാരുടെ ലോകകപ്പ് വിജയം പുത്തൻ ഉണർവു പകർന്നു. ക്രിക്കറ്റിൽ ഇന്ത്യ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പ്രധാന കാരണം 1983 ലോകകപ്പ് വിജയമാണ്.
എൻ.എസ്. വിജയകുമാർ
ഫൈനൽ ഗതിമാറ്റിയ കപിലിന്റെ ക്യാച്ച്

1983 ജൂൺ 25. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോഡ്സിൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ ഏകദിനനിയന്ത്രിത ഓവർ ക്രിക്കറ്റ് ലോകകപ്പ് വിജയത്തോടെ ലോകത്തിന്റെ നെറുകയിലേറിയത് അന്നായിരുന്നു. 1932 ൽ ഇംഗ്ലണ്ടിനെതിരെ, ടെസ്റ്റ് ക്രിക്കറ്റിൽ ഹരിശ്രീ കുറിച്ച് ലണ്ടനിലെ ലോഡ്സിൽ അമ്പത്തി ഒന്നാം വാർഷിക ദിനത്തിലെ ഇന്ത്യയുടെ നേട്ടം, ക്രിക്കറ്റിൽ രാജ്യത്തിന്റെ തലവര തന്നെ മാറ്റി എഴുതപ്പെടാൻ പോന്നതായിരുന്നു. അന്നുവരെ ലോക ക്രിക്കറ്റിൽ ഇന്ത്യ ഒരു ശക്തി അല്ലായിരുന്നു. ലോകകപ്പ് വിജയം രാജ്യത്ത് കളിയുടെ എല്ലാ തരത്തിലുമുള്ള വളർച്ചയ്ക്ക് വഴി തെളിച്ചു. ക്രിക്കറ്റിൽ ഇന്നു കാണുന്ന പ്രതാപത്തിന് നാൽപ്പതു വർഷങ്ങൾക്കു മുമ്പ് നേടിയ ആ വിജയമാണ് അടിസ്ഥാനശിലയായത്.

ആദ്യ രണ്ട് ലോകകപ്പുകളിൽ 1975 ലും 1979 ലും ശ്രീനിവാസ് വെങ്കിട്ടരാഘവന്റെ കീഴിൽ ഇന്ത്യ മത്സ രിച്ചുവെങ്കിലും ഈസ്റ്റ് ആഫ്രിക്കയോട് മാത്രമാണ് ഏകവിജയം നേടിയിരുന്നത്. ഏകദിന ക്രിക്കറ്റ് ശൈലിയോട് ഒരിക്കലും ഇന്ത്യൻ ടീം പൊരുത്തപ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ കളിച്ചിരുന്ന ഫറൂക്ക് എഞ്ചിനിയർ, ബിഷൻസിങ്ങ് ബേദി തുടങ്ങിയ കളിക്കാർക്കു മാത്രമേ ഏകദിന ക്രിക്കറ്റ് കളിച്ച് പരിചയമുണ്ടായിരുന്നുള്ളൂ.

ഇംഗ്ലണ്ടിൽ തുടർച്ചയായി നടന്ന മൂന്നാം ലോകകപ്പിന് ഹരിയാനയിൽ നിന്നുള്ള കപിൽദേവിന്റെ കീഴിൽ ഇന്ത്യൻ ടീം വിമാനം കയറുമ്പോൾ, മുൻ കാലങ്ങളെക്കാൾ വ്യത്യസ്തമായ പ്രകടനമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ മൂന്നാം ലോകകപ്പിൽ ഇന്ത്യ കറുത്ത കുതിരകളായിരിക്കും എന്നു പറഞ്ഞ ഒരു നായകനുണ്ടായിരുന്നു. കെറി പാക്കറുടെ ലോകസീരിസിൽ കളിക്കുക വഴി, പ്രമുഖ താരങ്ങളെ തഴഞ്ഞ ഓസ്ട്രേലിയയെ നയിച്ച കിം ഹ്യൂസ് ആയിരുന്നു ഇന്ത്യയ്ക്ക് സാധ്യതകൾ കൽപിച്ച നായകൻ. ഒരുപക്ഷേ ആദ്യ രണ്ട് ലോകകപ്പും നേടുകയും, ഒരു ഹാട്രിക് ലക്ഷ്യമാക്കി ഇംഗ്ലണ്ടിലെത്തുകയും ചെയ്ത് വെസ്റ്റ് ഇൻഡീസിന്റെ ക്ലൈവ് ഹ്യൂബർട്ട് ലോയിഡ് നയിച്ചിരുന്ന ടീമിനെതിരെ കപിലിന്റെ ടീമിന്റെ പ്രകടനമായിരിക്കാം കിം ഹ്യൂസ് വിലയിരുത്തിയത്. ഏകദിനക്രിക്കറ്റിൽ അനിഷേധ്യശക്തിയായ, കരുത്തുറ്റ കരിബിയൻ ടീമി നതിരെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ 1983 മാർച്ച്29 ന് ഗയാനയിലെ ബർബേസിൽ ഇന്ത്യയുടെ 27 റൺ സിന്റെ വിജയം. കപിൽദേവിന്റെ ടീമിനെ മത്സരത്തിന് മുൻപ് എഴുതി തള്ളേണ്ട ഒരു ടീമല്ല ഇന്ത്യൻ ടീമെന്നു പറയിക്കുവാൻ കിം ഹ്യൂസിനെ പ്രേരിപ്പിച്ചിരിക്കണം.

This story is from the June 25, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 25, 2023 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 mins  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 mins  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 mins  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 mins  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 mins  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 mins  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 mins  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 mins  |
January 25, 2025
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

സ്മരണ

time-read
2 mins  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024