കടൽത്തിരമാലകൾ മുത്തമിടാത്ത ഓസ്ട്രിയൻ ഭൂമിക ഓരോ നോക്കിലും അഴകിനെ പുനർനിർവചിക്കും. നേർത്ത പച്ച ഉടയാട ഹംഗേറിയൻ അതിർത്തിയിലഴിച്ചുവെച്ച് കരിങ്കടലിലേക്ക് തിരക്കിട്ടൊഴുകുന്ന നീലഡാന്യൂബും വെണ്മയുടെ പൂർവ ആൽപൈൻ മലനിരകളും ഇന്ദ്രനീല തടാകങ്ങളും ഡിസംബറോടെ നിർമലതയുടെ വെളുപ്പണിയും. ഇലകൊഴിഞ്ഞ ശരത്കാലത്തിന്റെ ഓർമകളെ വർത്തമാനത്തിന്റെ ശൈത്യപാളികൾ വാരിപ്പുണരും. ഡിസംബർ അഞ്ചിലെ തണുത്ത രാത്രി കുട്ടികൾ കെട്ടിത്തൂക്കിയ ഷൂസുകൾ, അദ്ഭുതങ്ങൾക്ക് പേരെടുത്ത നിക്കോളാസിന്റെ വരവ് നോക്കും. മാലാഖമാരുടെ കണക്കുപുസ്തകം നോക്കി, നല്ല കുട്ടികളെ കണ്ടത്തി നിക്ക് എന്ന നിക്കോളായ് രാത്രിയുടെ കുളിരേറി വരുകയായി. അവരുടെ കുഞ്ഞു ഷൂസുകൾ മിഠായിമധുരത്താൽ നിറയ്ക്കാൻ. സമ്മാനപ്പൊതികൾ കൂടാതെ ചിലപ്പോൾ നിക്കോളായ് ഒരാളെക്കൂടി വരും- ക്രാംപസ്പകുതി മനുഷ്യനും പകുതി ആടും ചേർന്ന രൂപം.
ഒരു കാലും ഒരു കുളമ്പും. തലയിൽ മൂർച്ചയുള്ള ഒറ്റക്കൊമ്പ്. ചുവന്ന് കൂർത്ത നാക്ക് പാമ്പിനെപ്പോലെ പുറത്തേക്ക് നീണ്ടുകിടക്കും. വെട്ടിത്തിളങ്ങുന്ന വിഷ പല്ലുകൾ, മൃഗത്തോലുകൊണ്ട് നിർമിച്ച വേഷം. അരയിൽ കെട്ടിയിട്ട വലിയ മണികൾ. കൈയിൽ ഭാരിച്ച ചങ്ങലക്കൂട്ടം. റൂട്ടൻ എന്ന് പേരുള്ള പൂവരശിൻ ചില്ലകളുടെ കെട്ടും കൈയിൽക്കാണും. അനുസരണക്കേട് കാട്ടുന്ന വികൃതിക്കാരെ പേടിപ്പിക്കാനാണ് ക്രാംപസിന്റെ വരവ്. വടി വീശിയും കൈയിലെ സഞ്ചിയിൽ പിടിച്ചിടുമെന്ന് പേടിപ്പിച്ചും ക്രാംപസ് കുട്ടികളെ നേർവഴി നടത്താൻ നോക്കും. നിക്കോളാസിന്റെ കൂടെയല്ലാതെ ക്രാംപസ് ഒറ്റയ്ക്ക് വരുന്ന ഗ്രാമങ്ങളുണ്ട്. നിക്കോളാസിന് ഒരുനാൾ മുൻപേ ഡിസംബർ നാലിനാണ് ഇവിടങ്ങളിൽ ക്രാംപസ് വരുന്നത്.
സാന്തയ്ക്ക് പകരമെത്തുന്ന കുഞ്ഞുജീസസ്
Denne historien er fra January 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mathrubhumi Yathra.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി