രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ
Mahilaratnam|May 2023
വ്യത്യസ്തങ്ങളായ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ബഹുമുഖ പ്രതിഭകൾ എന്നുവിളി ക്കാമെങ്കിൽ കൊല്ലം മൈനാഗപ്പള്ളി പെരുവിളയിൽ കുഞ്ഞൻപിള്ള ഗോപൻ എന്ന പി.കെ. ഗോപൻ ഒരു ബഹുമുഖ പ്രതിഭ തന്നെയാണ്. കാരണം പതിനേഴാമത്തെ വയസ്സ് മുതൽ മുഴുവൻസമയരാ ഷ്ട്രീയ പ്രവർത്തകനായി മാറിയ ഗോപൻ ഇതിനകം കൈവയ്ക്കാത്ത മേഖലകളില്ല. കൈവരി ക്കാത്ത നേട്ടങ്ങളുമില്ല. എഴുത്തുകാരനായി, നാടകനടനായി, സംഘാടകനായി, ഗ്രന്ഥശാലാ പ്രവർത്തകനായി. ഒടുവിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റുമായി. എന്നുപറയുമ്പോൾ ഗോപന് മുന്നിൽ കാലം ഇനിയും ഒത്തിരി ബാക്കി കിടക്കുകയാണ് എന്നുകൂടി മനസ്സിലാക്കണം.
പി. ജയചന്ദ്രൻ
രാഷ്ട്രീയം കലയും പാരമ്പര്യവഴിയേ

പാരമ്പര്യവഴിയിൽ

ഗോപനെ സംബന്ധിച്ചിടത്തോളം കലയോടും, സാഹിത്യത്തോടും രാഷ്ട്രീയത്തോടും ഒക്കെയുള്ള ആഭിമുഖ്യം പാരമ്പര്യം പകർന്നു കൊടുത്തതാണ്. ചെറുപ്രായത്തിൽ സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള കുഞ്ഞൻ പിളള സ്വാതന്ത്ര്യാനന്തരം കക്ഷി രാഷ്ട്രീയത്തിൽ നിന്ന് അകന്നുമാറിയാണ് നടന്നതെങ്കിലും കുടുംബത്തിൽ പലരും രാഷ്ട്രീയക്കാരായിരുന്നു, കലാകാരന്മാരും. ആ പാരമ്പര്യമാണ് ഗോപനും പകർന്നുകിട്ടിയത്.

ഒരമ്മാവൻ ഡി.വൈ.എഫ്.ഐയുടെ ആദ്യ രൂപമായിരുന്ന കെ. എസ്. വൈ.എഫിന്റെ വില്ലേജ് സെക്രട്ടറിയുമൊക്കെയായിരുന്നെങ്കിൽ വേറൊരമ്മാവൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാ പാരമ്പര്യമായി യിരുന്നു. അങ്ങനെ അപ്പൂപ്പൻ വഴിയും അമ്മാവൻമാർ വഴിയും രാഷ്ട്രീയം രക്തത്തിൽ കലർന്നപ്പോൾ ഗോപനെ കലയുമായി അടുപ്പിച്ചത് മൂത്ത ജ്യേഷ്ഠൻ പി.കെ. രവിയാണ്. ചെറുപ്പത്തിലേ ഇൻഡ്യൻ എയർഫോഴ്സിൽ ജോലി കിട്ടിപ്പോയ രവി, നാടകത്തോടും സിനിമയോടുമൊക്കെയുള്ള താൽപ്പര്യം കൊണ്ട്, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ വേണ്ടി ഒരു സുപ്രഭാതത്തിൽ വീട്ടിൽ പറയാതെ എയർഫോഴ്സിൽ നിന്നും രാജിവച്ചിറങ്ങി. എങ്കിലും വീട്ടിൽ വരാനുള്ള ധൈര്യം ഇല്ലാതിരുന്നതിനാൽ കോട്ടയത്ത് ക്യാമ്പ് ചെയ്തുകൊണ്ട് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനത്തിന് ശ്രമിച്ചു. പ്രവേശനം കിട്ടുകയും ചെയ്തു. അതേസമയത്ത് തന്നെ എൻ.എൻ.പിള്ളയുടെ വിശ്വകേരള കലാസമിതി, കൊല്ലം ബാബുവിന്റെ യവന തേവലക്കര ബേബിക്കുട്ടന്റെ തൂലിക എന്നീ സമിതികളുമായി ബന്ധപ്പെട്ട് നാടകം അഭിനയിച്ചു കൊണ്ടുമിരുന്നു.

അങ്ങനെ പിൽക്കാലത്ത് മലയാള പ്രൊഫഷണൽ നാടകമേഖലയ്ക്ക് സുപരിചിതനായി മാറിയ പി.കെ. രവിയാണ് സത്യത്തിൽ ഗോപന്റെ നാടകബന്ധത്തിന് കാരണക്കാരൻ. എയർഫോഴ്സിലിരിക്കുമ്പോൾ ഗോപനേയും കൂട്ടരേയും കൊണ്ട് നാടകം ചെയ്യിക്കുമായിരുന്നു രവി നാടകാഭിനയത്തിൽ മാത്രമല്ല നാടക രചന, നാടകസംവിധാനം എന്നീ മേഖലകളിലും ഗോപന് നൽകിയ ശിക്ഷണം വളരെ വലുതായിരുന്നു. ആ ശിക്ഷണമാണ് പിന്നീട് യുവജന രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആയിരത്തി അഞ്ഞൂറിലേറെ തെരുവ് നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുവാനും അവയിൽ അഭിനയിക്കുവാനും ഗോപനെ പ്രാപ്തനാക്കിയത്.

This story is from the May 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the May 2023 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
Mahilaratnam

കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ

വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.

time-read
1 min  |
August 2024
കാലം മാറി...കഥ മാറി..
Mahilaratnam

കാലം മാറി...കഥ മാറി..

ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.

time-read
2 mins  |
August 2024
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
Mahilaratnam

നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി

ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്

time-read
2 mins  |
August 2024
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
Mahilaratnam

ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ

ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്

time-read
3 mins  |
August 2024
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Mahilaratnam

ഏറ്റവും പ്രിയപ്പെട്ട എന്നോട്

ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു

time-read
2 mins  |
August 2024
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
Mahilaratnam

നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ

സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്

time-read
2 mins  |
August 2024
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
Mahilaratnam

ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും

കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്

time-read
3 mins  |
August 2024
ജീവിതം ഒരു പെൻഡുലം
Mahilaratnam

ജീവിതം ഒരു പെൻഡുലം

മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം

time-read
3 mins  |
August 2024
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
Mahilaratnam

പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...

മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.

time-read
2 mins  |
August 2024
ചെമ്പരത്തിപ്പൂവേ ചൊല്ല്...
Mahilaratnam

ചെമ്പരത്തിപ്പൂവേ ചൊല്ല്...

ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.

time-read
2 mins  |
August 2024