ഉയിരും ഊർജ്ജവും ധനവും സർഗ്ഗശേഷിയും നിസ്വാർത്ഥമായി സമൂഹത്തിനു സമർപ്പിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ വ്യക്തികൾക്കു കൂടിയേ തീരൂ. ഇത്തരത്തിൽ, ജീവിത പങ്കാളികളുടെ സവിശേഷമായ നിശ്ശബ്ദ ത്യാഗത്തിന്റെ കഥകളേറെയുണ്ട് ഇന്ത്യ ആദരിക്കുന്ന മഹാ ജനകീയ നായകരുടെ വിജയത്തിനു പിന്നിൽ. ഭർത്താവിന്റെ നിഴലാകാൻ പോലും ഇച്ഛിക്കാതെ ഒതുങ്ങി മാറിനിന്ന് ഗാന്ധിയൻ ആദർശങ്ങളുടെ പേരിൽ അസംഖ്യം വിപരീതാനുഭവങ്ങളെ പുൽകിയ കസ്തൂർബാ ഗാന്ധിയുടെ ജീവിതത്തിനാകും ഈ നിരയിൽ ഒന്നാം സ്ഥാനം.
ഏഴുപതിറ്റാണ്ടിനിപ്പുറം, മഹാത്മജിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധിയും ജനിതക ശ്രേണിയിലൂടെ കൈവന്ന തെളിഞ്ഞ പ്രജ്ഞയുടെയും ആത്മനിർഭരതയുടെയും വക്താവായി കുടുംബത്തിനു നിരന്തരം ഉദ്വേഗഭരിത ദിനങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ പ്രപിതാമഹൻ ജീവനേകിയും സംരക്ഷിക്കാൻ യത്നിച്ച ഭാരതീയ യശസ്സിനെ നോക്കുകുത്തിയാക്കി ചിദ്ര പ്രവണതകളിലേക്കു രാജ്യത്തെ നയിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ മുൻപിൻ നോട്ടമില്ലാതെ രംഗത്തുവരുന്നു അദ്ദേഹം.
രണ്ടു ദിവസത്തെ കൊച്ചി സന്ദർശനത്തിനെത്തിയ അദ്ദേഹം തിരക്കിട്ട പരിപാടികൾക്കിടെ "മഹിളാരത്നത്തിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ സമയം കണ്ടെത്തി.
"മഹാത്മാഗാന്ധിയുടെ ചെറുമകനും അദ്ദേഹത്തെപ്പോലെ ഒരു പോരാളി തന്നെയെന്ന് സൂചന നൽകി പല കാര്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരുന്നു; പോലീസിന്റെ അതിക്രമത്തിനിരയാകുന്നു. ഇന്ത്യൻ ജനത മാത്രമല്ല ലോക രാജ്യങ്ങൾ തന്നെ ഉറ്റുനോക്കുന്നു ഈ സംഭവങ്ങൾ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഉത്ക്കണ്ഠ പ്രകടമാണെന്നു "മഹിളാരത്നം' നിരീക്ഷിക്കവേ തുഷാർ ഗാന്ധിയുടെ വക്കുകൾ:
"ഞാൻ എന്നെത്തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകയുള്ളയാളായി കരുതുന്നില്ല. ഞാൻ പ്രത്യേക പദവികൾക്ക് അർഹനാണെന്നു ഭാവിക്കുന്നത് ഗാന്ധിയൻ ആദർശത്തോടു പൊരുത്തപ്പെടുന്ന കാര്യമല്ല. അതുകൊണ്ട് മനുഷ്യത്വത്തോടും രാഷ്ട്രത്തോടും എപ്പോഴും എനിക്കു കടമകളുണ്ടെന്ന് വിശ്വസിക്കുന്നു. ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. അതിനാൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയപ്പോഴും അധികാര കേന്ദ്രങ്ങൾ ഭരണഘടനാ വിരുദ്ധമായി പെരുമാറിയെന്ന് മനസിലാക്കിയപ്പോഴുമെല്ലാം ഞാൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
This story is from the December 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്