Try GOLD - Free
പ്രതിഫലം താരം തീരുമാനിക്കും
Nana Film
|March 16-31, 2025
താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പക്ഷേ അവർക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെട്ടാൽ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിർമ്മാതാക്കളെ ഒറ്റുന്ന ചില നിർമ്മാതാക്കൾ ചില താക്കോൽ സ്ഥാനങ്ങളിൽ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങൾ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകൾ വരും, നല്ല സിനിമകൾ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങൾ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസ് തന്റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേ ഖല നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവർ

ഹായ് സാന്ദ്ര.. സുഖമാണോ?
അതെ. സുഖം.
കഴിഞ്ഞ കുറച്ചുനാളുകളായി സാന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിർമ്മാണ രംഗത്തു നിന്നും കേട്ടിരുന്നത്. ഇന്നത് നിർമ്മാതാക്കൾ വേഴ്സസ് താരങ്ങൾ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്?
പ്രശ്നങ്ങൾക്ക് കുറച്ച് പഴക്കമുണ്ട്. അവ ഇപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നു മാത്രം.
ഒന്ന് ഡീറ്റെയിൽ ചെയ്യാമോ?
കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയിൽ കുറേയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യിൽ കാശുള്ളവർ മാത്രമാണ് സിനിമ ചെയ്തിരുന്നത്. ഇന്നതിന്റെ ആവശ്യമില്ല. നന്നായി ഡീൽ ഉറപ്പിക്കാൻ കഴിവുള്ള ആർക്കും പടം ചെയ്യാം. ചാനലുകളിൽ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോൾ ചെയ്ത് ആർക്കും സിനിമ നിർമ്മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെ വന്നതോടെ താരങ്ങൾക്ക് നിർമ്മാതാക്കൾ എന്നാൽ വെറും ക്യാഷ്യർ മാത്രമായി മാറി.
ഒരു നിർമ്മാതാവിനെ സമ്മർദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങൾക്കും. അങ്ങനെ വന്നതോടെ പല നിർമ്മാതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം കാശ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല. നിർമ്മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവർ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്.
നല്ല ചിത്രങ്ങൾ പലപ്പോഴും ഉണ്ടാകാതെ പോകുന്നതിന് പിന്നിലും ഈ മനോഭാവമാണോ?
ചുരുക്കം ചിലരുടെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള സിനിമകളാണ് പലപ്പോഴും തയ്യാറാ ക്കപ്പെടുന്നത്. ചില സംവിധായകർക്ക് താരങ്ങളുടെ അടുത്ത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാൻ സാധിക്കണമെന്നില്ല. ചിലർക്ക് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാനാകും. പക്ഷേ, അത് എക്സിക്യൂട്ട് ചെയ്തെടുക്കാൻ അവർക്കാകില്ല. അങ്ങനെ വരുമ്പോൾ ചില ടൈറ്റ് പാറ്റേൺ സിനിമകൾ ആവർത്തിക്കപ്പെടും. അതിന്റെ ദോഷവശങ്ങൾ അടുത്തിടെയായി നാം കാണുന്നുണ്ട്.
This story is from the March 16-31, 2025 edition of Nana Film.
Subscribe to Magzter GOLD to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Nana Film

Nana Film
കമൽഹാസനൊപ്പം കല്യാണി പ്രിയദർശൻ
വ്യത്യസ്ത കഥകൾ തിരഞ്ഞെടുത്ത് അഭിനയിച്ചുവരുന്ന കല്യാണി പ്രിയദർശൻ കമൽഹാസന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാനിരിക്കുന്നു
1 min
August 1-15, 2025

Nana Film
കറുപ്പ്
മലയാളിയായ അരുൺ വെഞ്ഞാറമ്മൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്
1 min
August 1-15, 2025

Nana Film
മലയാളസിനിമയുടെ മൂത്താശാരി
അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ വിശേഷങ്ങളിലേക്ക്....
2 mins
August 1-15, 2025

Nana Film
കടലോളം സ്നേഹവുമായി
ലെസ്ബിയൻ പ്രണയം പറഞ്ഞ സീ ഓഫ് ലൗ
1 mins
August 1-15, 2025

Nana Film
ഫഹദ് ഫാസിലിന് പകരക്കാരൻ
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന ചിത്രമാണ് കൂലി.
1 min
August 1-15, 2025

Nana Film
ലോക- ചാപ്റ്റർ വൺ: ചന്ദ്ര
മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
1 min
August 1-15, 2025

Nana Film
ഒരു ദുരൂഹ സാഹചര്യത്തിൽ
വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്തൊക്കെയാണ്?
1 min
August 1-15, 2025

Nana Film
ജയസൂര്യ- വിനായകൻ ചിത്രം
പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
1 min
August 1-15, 2025

Nana Film
ഹൃദയപൂർവ്വം ഐഷിക
അനുജത്തിക്കുവേണ്ടി സ്വന്തം പേരുമാറ്റിയ വേദനയുടെ കഥ പറയുന്നു
1 mins
August 1-15, 2025

Nana Film
കങ്കാരു
ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂഗിനിയയിലും ഇന്ത്യയിലുമാണ് ചിത്രീകരണം
1 min
July 16-31, 2025
Listen
Translate
Change font size